ആലത്തൂർ ഉപജില്ല ശാസ്ത്രോത്സവത്തിൽ ഓവറോൾ രണ്ടാംസ്ഥാനത്തിനുള്ള ട്രോഫി മംഗലംഡാം ലൂർദ്മാതാ ഹയർ സെക്കൻഡറി സ്കൂളിലെ ശാസ്ത്രപ്രതിഭകളും അധ്യാപകരും ചേർന്ന് ടി.എം
മംഗലംഡാം: ഉപജില്ലാ തലത്തിൽ ഓവറോൾ രണ്ടാംസ്ഥാനത്തോടെ തിളങ്ങി മംഗലംഡാം ലൂർദ്മാതാ ഹയർസെക്കൻഡറി സ്കൂൾ.
പന്തലാംപാടം മേരിമാതാ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ശാസ്ത്രമേളയിൽ 857 പോയിന്റുകൾ വാരിക്കൂട്ടിയാണ് ലൂർദ്മാതാ സ്കൂൾ മലയോരനാടിന് അഭിമാനമായത്. ഹയർ സെക്കൻഡറി വിഭാഗം സാമൂഹ്യശാസ്ത്രമേളയിൽ ഒന്നാംസ്ഥാനമുണ്ട്. ഗണിതശാസ്ത്രം, ശാസ്ത്രം, പ്രവൃത്തിപരിചയം എന്നീ വിഭാഗങ്ങളിൽ രണ്ടാംസ്ഥാനവും സ്കൂളിനാണ്.
വിവിധ മത്സരങ്ങളിൽ വിദ്യാർഥികൾ പ്രകടിപ്പിച്ച സർഗാത്മകതയും വൈദഗ്ധ്യവും പ്രവർത്തനമികവുമാണ് നേട്ടത്തിനെല്ലാം പിന്നിലെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ ധന്യ, പ്രിൻസിപ്പൽ സിസ്റ്റർ ആൽഫിൻ, അധ്യാപകർ എന്നിവർ പറഞ്ഞു. ശാസ്ത്രമേളകളിൽ മുൻ വർഷങ്ങളിലും ലൂർദ്മാതാ സ്കൂൾ മുന്നിൽ നിന്നിട്ടുണ്ട്. വളരെ പരിമിതമായ കുടുംബസാഹചര്യങ്ങളിൽ നിന്നുവരുന്ന കുട്ടികളാണ് സ്കൂളിലെ ഏറെപേരും.
അധ്യാപകരുടെ സമർപ്പണ മനോഭാവവും പിടിഎ, മാനേജ്മെന്റ് എന്നിവരുടെ വലിയ പ്രോത്സാഹനങ്ങളും പിന്തുണയുമാണ് പുതിയ നേട്ടത്തിനും കരുത്തായത്.
Tags :