x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ വാ​ട​കക്കെ​ട്ടി​ട​ങ്ങ​ളി​ൽ ത​ന്നെ

വെബ് ഡെസ്ക്
Published: October 26, 2026 06:44 AM IST | Updated: October 26, 2026 06:44 AM IST

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും അ​ട​ഞ്ഞുകി​ട​ക്കു​ന്ന ഇ​രി​ട്ടി മി​നിസി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ടം.

ഇ​രി​ട്ടി: 21.5 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഇ​രി​ട്ടി​യി​ലെ മി​നി സി​വി​ൽ​സ്റ്റേ​ഷ​ൻ കെ​ട്ടി​ടം മാ​സ​ങ്ങ​ളാ​യി അ​ട​ഞ്ഞു കി​ട​ക്കു​ന്നു. താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ ഇ​രി​ട്ടി​യി​ൽ താ​ലൂ​ക്ക് ഓ​ഫി​സ് ഉ​ൾ​പ്പെ​ടെ ഡ​സ​നോ​ളം സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ഴാ​ണ് അ​തി​നെ​ല്ലാ​മാ​യി നി​ർ​മി​ച്ച കെ​ട്ടി​ടം അ​ട​ഞ്ഞു കി​ട​ക്കു​ന്ന​ത്. പു​തി​യ കെ​ട്ടി​ട​ത്തി​ൽ ഫ​ർ​ണി​ച്ച​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ വൈ​കു​ന്നതാ​ണ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ത​ട​സ​മെ​ന്നാ​ണ് സൂ​ച​ന. ഓ​ഫി​ലെ മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും യ​ഥാ​സ​മ​യം ഒ​രു​ക്കി​യി​രു​ന്നു​വെ​ങ്കി​ൽ കെ​ട്ടി​ടം ഒ​രു​ങ്ങു​മ്പോ​ൾ ത​ന്നെ ഓ​ഫി​സ് മാ​റ്റ​വും സാ​ധ്യ​മാ​കു​മാ​യി​രു​ന്നു.

റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​യ​ഞ്ചേ​രി​മു​ക്കി​ൽ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത യി​ലു​ള്ള ഒ​രേ​ക്ക​ർ സ്ഥ​ല​ത്താ​ണ് അ​ഞ്ച് നി​ല​ക​ളു​ള്ള മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മി​ച്ച​ത്. 60,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ട​ത്തി​ന് ആ​ദ്യം 18 കോ​ടി രൂ​പ​യാ​യി​രു​ന്നു ചെ​ല​വ് ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്.

ജി​എ​സ്ടി നി​ര​ക്ക് പു​തു​ക്കി​യ​തോ​ടെ​യാ​ണ് ക​രാ​ർ തു​ക വ​ർ​ധി​ച്ച​ത്. 2022 ന​വം​ബ​ർ ഏ​ഴി​നാ​ണ് നി​ർ​മാ​ണ​പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്. അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​യി​രു​ന്നു ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ച​ത്. ഇ​രി​ട്ടി താ​ലൂ​ക്കി​ലെ വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫി​സുക​ളെ ഒ​രു കു​ട​ക്കീ​ഴി​ലാ​ക്കി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യി സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മി​ച്ച​ത്.​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ന​ട​ത്താ​ൻ ശ്ര​മം ഉ​ണ്ടാ​യെ​ങ്കി​ലും പൂ​ർ​ത്തി​യാ​നാ​യി​ല്ല.

താ​ലൂ​ക്ക് ഓ​ഫി​സി​ന് പു​റ​മേ സി​വി​ൽ സ​പ്ലൈ​സ് ഓ​ഫി​സ്, ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഓ​ഫി​സ്, അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫി​സ്, ചു​മ​ട്ടു​തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഓ​ഫി​സ്, ക്ഷീ​ര​വി​ക​സ​ന ഓ​ഫി​സ്, പ​ട്ടി​ക​വ​ർ​ഗ ക്ഷേ​മ ഓ​ഫി​സ്, ഇ​രി​ട്ടി സ​ഹ​ക​ര​ണ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ഓ​ഫി​സ്, സ​ബ് ട്ര​ഷ​റി, ലാ​ൻ​ഡ് ട്രൈ​ബ്യൂ​ണ​ൽ ഓ​ഫി​സ് തു​ട​ങ്ങി​യ​വ​യെ​ല്ലാം നി​ല​വി​ൽ വാ​ട​ക​ക്കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

വി​വി​ധ വ​കു​പ്പു​ക​ൾ​ക്ക് കെ​ട്ടി​ട​ത്തി​ൽ മു​റി​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യി​രു​ന്നു. ഓ​ഫി​സ് മാ​റ്റ​ത്തി​നു​ള്ള ചെ​ല​വും നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് ഇ​ട​യാ​ക്കു​ന്നു​ണ്ട്.

Tags :

Recent News

Corehub Up