സ്കൂൾ കായികമേളയുടെ ലോഗോ കളക്ടർ ഡോ. വിനയ് ഗോയൽ പ്രകാശനം ചെയ്യുന്നു.
മലപ്പുറം: കാലിക്കട്ട് യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ 17, 18, 19 തിയതികളിൽ നടക്കുന്ന 37-ാമത് മലപ്പുറം റവന്യു ജില്ലാ സ്കൂൾ കായികമേളയുടെ ലോഗോ കളക്ടർ ഡോ. വിനയ് ഗോയൽ പ്രകാശനം ചെയ്തു. നിലന്പൂർ ബിആർസി അധ്യാപകനായ സുനിൽകുമാർ ആണ് ലോഗോ രൂപകൽപന ചെയ്തത്.ചടങ്ങിൽ എഡിഎം പി.ഒ. സാദിഖ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഇ. ഷറഫുദീൻ, പി.കെ.എം. ഹിബത്തുള്ള, മീഡിയ കണ്വീനർ എ. ശിവപ്രസാദ്, പി. ജംഷീർ ബാബു, പി. ജിമേഷ്, പി. മുഹമ്മദ് ഷമീം, കെ. രവികുമാർ, എം.സി. ദേവൻ തുടങ്ങിയവർ പങ്കെടുത്തു.
Tags : Sports Meet NattuVishesham DistrictNews