x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഷ്്‌ട്രീയ ഏ​ക​താ​ദി​വ​സ്: മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ റാ​ലി​ക്ക് അ​ടൂ​രി​ല്‍ സ്വീ​ക​ര​ണം

വെബ് ഡെസ്ക്
Published: October 14, 2026 11:31 PM IST | Updated: October 14, 2026 11:31 PM IST

ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ റീ​ന സാ​മു​വ​ല്‍ ഫ്ലാഗ് ഓ​ഫ് ചെ​യ്യു​ന്നു

അ​ടൂ​ര്‍: രാ​ഷ്‌​ട്രീ​യ ഏ​ക​താ ദി​വ​സി​നോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള പൊ​ലി​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ല​ഹ​രി​ക്കെ​തി​രേ പോ​രാ​ടാം എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി​യു​ള്ള നാ​ഷ​ണ​ല്‍ മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ റാ​ലി​യ്ക്ക് അ​ടൂ​ര്‍ കെ​എ​പി മൂ​ന്നാം ബ​റ്റാ​ലി​യ​നി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ റാ​ലി​യു​ടെ തു​ട​ര്‍​യാ​ത്ര അ​ടൂ​ര്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ റീ​ന സാ​മു​വ​ല്‍ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

ല​ഹ​രി​ക്കെ​തി​രാ​യ ജ​ന​കീ​യ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള റാ​ലി തി​രു​വ​ന​ന്ത​പു​രം പൊ​ലി​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ല്‍ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് എം​സി റോ​ഡ് വ​ഴി യാ​ത്ര ചെ​യ്താ​ണ് അ​ടൂ​രി​ല്‍ എ​ത്തി​യ​ത്. അ​ടൂ​ര്‍ കെ​എ​പി മൂ​ന്നാം ബ​റ്റാ​ലി​യ​ന്‍ ക്യാ​മ്പി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഏ​റ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ത​ര​ക​ന്‍, വാ​ര്‍​ഡം​ഗം സൂ​സ​ന്‍ ശ​ശി​കു​മാ​ര്‍, കെ​എ​പി മൂ​ന്നാം ബ​റ്റാ​ലി​യ​ന്‍ ക​മാ​ന്‍​ഡ​ന്‍റ് മ​നോ​ജ് കെ. ​നാ​യ​ര്‍, ഡെ​പ്യൂ​ട്ടി ക​മാ​ന്‍​ഡ​ന്‍റ് സ​ജീ​ന്ദ്ര​ന്‍ പി​ള്ള, അ​സി​സ്റ്റ​ന്‍റ് ക​മാ​ന്‍​ഡ​ന്‍റു​മാ​രാ​യ കെ ​വി​നോ​ദ്, സ്റ്റാ​ര്‍​മോ​ന്‍ ആ​ര്‍. പി​ള്ള, പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, സേ​നാം​ഗ​ങ്ങ​ള്‍, സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ്സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

യാ​ത്രാ​മ​ധ്യേ പ്രാ​ദേ​ശി​ക പൊ​ലി​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​ള​ജ്-​യൂ​ണി​വേ​ഴ്‌​സി​റ്റി വി​ദ്യാ​ര്‍​ഥി​ക​ള്‍, എ​ന്‍​സി​സി, എ​ന്‍​എ​സ്എ​സ് കേ​ഡ​റ്റു​ക​ള്‍, യു​വാ​ക്ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ശ​ക്ത​മാ​യ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. റാ​ലി കൊ​ച്ചി​യി​ല്‍ എ​ത്തു​മ്പോ​ള്‍ ല​ക്ഷ​ദ്വീ​പ് പൊ​ലി​സ് സം​ഘം ഒ​പ്പം ചേ​രും. തു​ട​ര്‍​ന്ന് തൃ​ശൂ​ര്‍, ക​ണ്ണൂ​ര്‍ വ​ഴി ക​ര്‍​ണ്ണാ​ട​ക​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കും.

ഉ​ഡു​പ്പി വ​ഴി ഗോ​ക​ര്‍​ണ​യി​ലെ​ത്തു​മ്പോ​ള്‍ ക​ര്‍​ണാ​ട​ക പൊ​ലി​സും പ​നാ​ജി​യി​ല്‍ നി​ന്ന് ര​ത്ന​ഗി​രി​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ല്‍ ഗോ​വ പൊ​ലി​സും തു​ട​ര്‍​ന്ന് മ​ഹ​ദ്, മും​ബൈ വ​ഴി മ​ഹാ​രാ​ഷ്‌​ട്ര പൊ​ലി​സും റാ​ലി​യു​ടെ ഭാ​ഗ​മാ​കും. ദാ​മ​ന്‍ ദി​യു പെ​ലി​സും ഒ​പ്പം ചേ​ര്‍​ന്ന് ഗു​ജ​റാ​ത്തി​ലെ ബ​റൂ​ച്ച് വ​ഴി 26 ന് ​റാ​ലി ഗു​ജ​റാ​ത്തി​ലെ ഏ​ക​താ ന​ഗ​റി​ല്‍ എ​ത്തി​ച്ചേ​രും.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള എ​ല്ലാ റാ​ലി ടീ​മു​ക​ളും 26, 27 തീ​യ​തി​ക​ളി​ലാ​യി ഏ​ക​താ ന​ഗ​റി​ല്‍ സം​ഗ​മി​ക്കും. 31 ന് ​ന​ട​ക്കു​ന്ന ദേ​ശീ​യ ഏ​ക​താ ദി​ന പ​രേ​ഡി​ലെ പ്ര​ത്യേ​ക റൈ​ഡ് പാ​സ്റ്റി​ല്‍ എ​ല്ലാ റൈ​ഡ​ര്‍​മാ​രും അ​ണി​നി​ര​ക്കും. സെ​ന്‍​ട്ര​ല്‍ റി​സ​ര്‍​വ് പൊ​ലി​സ് ഫോ​ഴ്‌​സി​നാ​ണ് ഈ ​ബൃ​ഹ​ത്താ​യ ദേ​ശീ​യ പ​രി​പാ​ടി​യു​ടെ ഏ​കോ​പ​ന ചു​മ​ത​ല.

Tags : motorcycle rally NattuVishesham DistrictNews

Recent News

Corehub Up