x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ക​ർ​ന്ന കാ​ത്തി​രി​പ്പു​കേ​ന്ദ്രം പു​ന​ർ​നി​ർ​മി​ച്ചി​ല്ല; അ​ധി​കൃ​ത​ർ​ക്ക് അ​നാ​സ്ഥ​

വെബ് ഡെസ്ക്
Published: October 15, 2026 12:37 AM IST | Updated: October 15, 2026 12:37 AM IST

തെ​ക്കേ​ത്തു​ക​വ​ല​യി​ൽ ത​ക​ർ​ന്ന ബസ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം.

തെ​ക്കേ​ത്തു​ക​വ​ല: മൂ​വാ​റ്റു​പു​ഴ-പു​ന​ലൂ​ർ സം​സ്ഥാ​ന പാ​ത​യി​ലെ തെ​ക്കേ​ത്തു​ക​വ​ല​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പു​ന​ർ​നി​ർ​മി​ച്ചി​ല്ല.

ഒ​രാ​ളു​ടെ ജീ​വ​നെ​ടു​ത്ത അ​പ​ക​ടം ന​ട​ന്ന് ആ​റു മാ​സ​ത്തി​ലേ​റെ​യാ​യി​ട്ടും ത​ക​ർ​ന്ന നി​ല​യി​ലു​ള്ള ഷെ​ഡ് ന​ന്നാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.

എ​ൽ​പി സ്കൂ​ൾ, കൃ​ഷി​ഭ​വ​ൻ, മൃ​ഗാ​ശു​പ​ത്രി തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​വ​രും വി​ദ്യാ​ർ​ഥി​ക​ളും വേ​ന​ൽ​ചൂ​ടി​ൽ റോ​ഡ​രി​കി​ൽ ബസ് കാത്തുനി​ൽക്കേണ്ട അവസ്ഥയാണ്.

പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും വാ​ർ​ഡ് മെംബ​ർ വി​ഷ്ണു എ​സ്. നാ​യ​രും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. വെ​യി​റ്റിംഗ് ഷെ​ഡ് അ​ടി​യ​ന്ത​ര​മാ​യി പു​ന​ർ​നി​ർ​മി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.

Tags : NattuVishesham DistrictNews

Recent News

Corehub Up