നെയ്കുപ്പയില് കാട്ടാന തകര്ത്ത ക്രാഷ്ഗാഡ് വേലി.
നടവയല്: നെയ്കുപ്പയില് കാട്ടാന ക്രാഷ്ഗാഡ് വേലി തകര്ത്ത് നാട്ടില് ഇറങ്ങി കാര്ഷികവിളകള് നശിപ്പിച്ചു.
എട്ടു കോടി രൂപ മുടക്കി നിര്മിച്ച ക്രാഷ്ഗാഡ് വേലിതകര്ത്ത് കഴിഞ്ഞ ദിവസമാണ് നടവയല് നെയ്ക്കുപ്പയില് കാട്ടാന നാട്ടിലെത്തിയത്. ഇത്രയും തുക മുടക്കിയ വേലി തകര്ന്നതിന് കാരണം നിര്മാണത്തിലെ അഴിമതിയാണെന്ന് നാട്ടുകാര് ആരോപിച്ചു. പാതിരി സൗത്ത് സെക്ഷന് വനത്തിലെ മണല്വയല് വനമേഖലയില് നിന്ന് ക്രാഷ്ഗാഡ് വേലിയുടെ തൂണ്ചവിട്ടി വളച്ച് ഇറങ്ങിയ കാട്ടാന ഒട്ടേറെ കര്ഷകരുടെ കൃഷികള് നശിപ്പിച്ചു.
ഈ ഭാഗത്ത്ക്രാഷ്ഗാഡ് വേലിക്ക് പുറമേ തൂക്ക് വേലിയും സ്ഥാപിച്ചിട്ടുണ്ട്. ഇത് രണ്ടും മറികടന്നാണ് ആന കൃഷിയിടത്തില് ഇറങ്ങിയത്. കോടികള് മുടക്കി നിര്മിച്ച ക്രാഷ്ഗാഡ് വേലി ഗുണനിലവാരം ഇല്ലാത്ത ഉത്പന്നങ്ങള് ഉപയോഗിച്ചാണ് നിര്മിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം.
ഗുണനിലവാരമില്ലാത്തതിനാലാണ് ആന ചവിട്ടുമ്പോള് തൂണുകള് വളയാന് കാരണമെന്നാണ് നാട്ടുകാര് പറയുന്നത്. വേലി നിര്മാണം പൂര്ത്തീകരിച്ചതില് പിന്നെ കാട്ടാനശല്യം കുറഞ്ഞിരുന്നു.
ക്രാഷ്ഗാഡ് വേലി തകര്ത്ത് കാട്ടാന നാട്ടിലിറങ്ങിയ സാഹചര്യത്തില് പ്രദേശത്ത് കാവല്ക്കാരെ നിയമിക്കണമെന്നും പട്രോളിംഗ് ശക്തമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Tags : Wild elephant