x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രു​ത​മ​ൺ​പ​ള്ളി-​നാ​ൽ​ക്ക​വ​ല ഏ​ലാ റോ​ഡ് ന​വീ​ക​ര​ണം അ​ക​ലെ

വെബ് ഡെസ്ക്
Published: October 15, 2026 02:09 AM IST | Updated: October 15, 2026 02:09 AM IST

ത​ക​ർ​ന്ന മ​രു​ത​മ​ൺ​പ​ള്ളി-​നാ​ൽ​ക്ക​വ​ല ഏ​ലാ റോ​ഡ്

ഓ​യൂ​ർ: പൂ​യ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ചി​റ​ക്ക​ൽ​കോ​ണം, വേ​ങ്കോ​ട് വാ​ർ​ഡു​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മ​രു​ത​മ​ൺ​പ​ള്ളി പെ​രു​മ​ൺ ക്ഷേ​ത്രം-​നാ​ൽ​ക്ക​വ​ല ഏ​ലാ റോ​ഡ് ന​വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പ് ജ​ന​കീ​യ​ക്കൂ​ട്ടാ​യ്മ​യി​ലാ​ണ് ഈ ​പാ​ത നി​ർ​മി​ച്ച​ത്.

ചെ​മ്മ​ൺ നി​റ​ഞ്ഞ ഈ ​പാ​ത മ​രു​ത​മ​ൺ​പ​ള്ളി ഏ​ലാ​യ്ക്ക് സ​മീ​പ​ത്താ​യി ക​ട​ന്നു​പോ​കു​ന്നു. ഏ​ക​ദേ​ശം 750 മീ​റ്റ​ർ ദൂ​രം പാ​ത ന​വീ​ക​രി​ക്കേ​ണ്ട​താ​യു​ണ്ട്. മ​ഴ പെ​യ്താ​ൽ റോ​ഡി​ൽ വെ​ള്ളം കെ​ട്ടി​നി​ന്ന് ചെ​ളി​ക്ക​ള​മാ​കു​ന്ന​ത് പ​തി​വാ​ണ്.

പാ​ത​വ​ശ​ത്തു​ള്ള തോ​ട് മ​ഴ​ക്കാ​ല​ത്ത് പ​ല സ്ഥ​ല​ത്തും ക​വി​ഞ്ഞൊ​ഴു​കു​ന്ന​തും യാ​ത്ര ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. നെ​ടു​മ​ൺ​കാ​വി​ൽ​നി​ന്ന് മ​രു​ത​മ​ൺ​പ​ള്ളി ഓ​യൂ​ർ ഭാ​ഗ​ത്തേ​ക്ക് എ​ത്തി​ച്ചേ​രാ​നു​ള്ള എ​ളു​പ്പ​വ​ഴി​യാ​ണി​ത്. മ​രു​ത​മ​ൺ​പ​ള്ളി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൂ​യ​പ്പ​ള്ളി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം, ഗ​വ. മൃ​ഗാ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ വേ​ഗം എ​ത്തി​ച്ചേ​രാ​ൻ പ്ര​ദേ​ശ​വാ​സി​ക​ൾ ഈ ​വ​ഴി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.

 

Tags : Renovation NattuVishesham DistrictNews

Recent News

Corehub Up