x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​മ​പു​രം ഭ​ക്തി​സാ​ന്ദ്രം

വെബ് ഡെസ്ക്
Published: October 15, 2026 01:19 AM IST | Updated: October 15, 2026 01:19 AM IST

വാ​​ഴ്ത്ത​​പ്പെ​​ട്ട കു​​ഞ്ഞ​​ച്ച​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ങ്ക​​ല്‍ പ്രാ​​ര്‍​ഥി​​ക്കു​​ന്ന​​വ​​ര്‍.

രാ​​മ​​പു​​രം: വാ​​ഴ്ത്ത​​പ്പെ​​ട്ട കു​​ഞ്ഞ​​ച്ച​​ന്‍റെ പ്ര​​ധാ​​ന തി​​രു​​നാ​​ള്‍ നാ​​ളെ ആ​​ഘോ​​ഷി​​ക്കും. ഇ​​തി​​നാ​​യി രാ​​മ​​പു​​ര​​ത്ത് വി​​പു​​ല​​മാ​​യ സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ളാ​​ണ് ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. നാ​​ളെ പു​​ല​​ര്‍​ച്ചെ 5.15നും ​​രാ​​വി​​ലെ ആ​​റി​​നും 7.15നും ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നും വൈ​​കു​​ന്നേ​​രം 4.30 നും ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. രാ​​വി​​ലെ ഒ​​മ്പ​​തി​​ന് നേ​​ര്‍​ച്ച വെ​​ഞ്ച​​രി​​പ്പ്. തു​​ട​​ർ​​ന്ന് ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. 11.45ന് ​​ഡി​​സി​​എം​​എ​​സ് പ​​ദ​​യാ​​ത്ര​​ക്ക് സ്വീ​​ക​​ര​​ണം. ഉ​​ച്ച​​ക്ക് 12ന് ​​തി​​രു​​നാ​​ള്‍ പ്ര​​ദ​​ക്ഷി​​ണം. ഇ​​ന്ന് രാ​​വി​​ലെ ഒ​​മ്പ​​തി​​നും 11നും ​​വൈ​​കു​​ന്നേ​​രം 4.30നും ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. ആ​​റി​​ന് ടൗ​​ണ്‍ ചു​​റ്റി പ്ര​​ദ​​ക്ഷി​​ണം.

നേ​​ര്‍​ച്ച വി​​ത​​ര​​ണ​​ത്തി​​ന് ക്ര​​മീ​​ക​​ര​​ണം


നാ​​ളെ രാ​​വി​​ലെ ഒ​​ന്പ​​തു മു​​ത​​ല്‍ തു​​ട​​ര്‍​ച്ച​​യാ​​യി പ​​ള്ളി മൈ​​താ​​നി​​യി​​ല്‍ ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന 11 ബൂ​​ത്തു​​ക​​ളി​​ല്‍നി​​ന്നുx നേ​​ര്‍​ച്ച​​ഭ​​ക്ഷ​​ണം വി​​ത​​ര​​ണം ചെ​​യ്യും. ഇ​​തി​​നാ​​യി 3,000 കി​​ലോ അ​​രി​​യു​​ടെ ചോ​​റും 1,000 കി​​ലോ പ​​യ​​റും 1,200 ലി​​റ്റ​​ര്‍ പു​​ളി​​ശേ​​രി​​യും 400 കി​​ലോ അ​​ച്ചാ​​റും ത​​യാ​​റാ​​ക്കും. പാ​​ച​​ക​​ക്കാ​​ർ​​ക്ക് പു​​റ​​മേ 50 ഓ​​ളം ഇ​​ട​​വ​​ക​​ക്കാ​​ർ കൂ​​ടി ഉ​​ൾ​​പ്പെ​​ടു​​ന്ന സം​​ഘ​​മാ​​ണ് ഭ​​ക്ഷ​​ണം ത​​യാ​​റാ​​ക്കു​​ന്ന​​ത്.

നേ​​ര്‍​ച്ച വി​​ത​​ര​​ണ​​ത്തി​​നാ​​യി വി​​ശാ​​ല​​മാ​​യ പ​​ന്ത​​ലു​​ക​​ള്‍ രാ​​മ​​പു​​രം പ​​ള്ളി മൈ​​താ​​നി​​യി​​ല്‍ ഉ​​യ​​ർ​​ന്നു. ഭ​​ക്ത​​ർ​​ക്ക് കു​​ഞ്ഞ​​ച്ച​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ങ്ക​​ല്‍ പ്രാ​​ര്‍​ഥി​​ക്കു​​ന്ന​​തി​​നും നേ​​ർ​​ച്ച സ​​മ​​ർ​​പ്പ​​ണ​​ത്തി​​നും കു​​മ്പ​​സാ​​ര​​ത്തി​​നും സൗ​​ക​​ര്യം ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. 600 ഓ​​ളം വ​​രു​​ന്ന വോ​​ള​​ന്‍റി​​യ​​ർ സം​​ഘ​​മാ​​ണ് നേ​​ർ​​ച്ച വി​​ത​​ര​​ണം ന​​ട​​ത്തു​​ന്ന​​ത്.

 


ബ​​സ് സ​​ര്‍​വീ​​സ്

തീ​​ര്‍​ഥാ​​ട​​ക​​രു​​ടെ തി​​ര​​ക്ക് പ​​രി​​ഗ​​ണി​​ച്ച് വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ല്‍നി​​ന്ന് രാ​​മ​​പു​​ര​​ത്തേ​​ക്കും തി​​രി​​ച്ചും പ്ര​​ത്യേ​​ക ബ​​സ് സ​​ര്‍​വീ​​സു​​ക​​ളും ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. സ്വ​​കാ​​ര്യ വാ​​ഹ​​ന​​ങ്ങ​​ളി​​ല്‍ വ​​രു​​ന്ന തീ​​ര്‍​ഥാ​​ട​​ക​​രു​​ടെ വാ​​ഹ​​ന​​ങ്ങ​​ള്‍​ക്കാ​​യി വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ല്‍ പാ​​ര്‍​ക്കിം​​ഗ് സൗ​​ക​​ര്യ​​ങ്ങ​​ള്‍ ഒ​​രു​​ക്ക​​യി​​ട്ടു​​ണ്ട്.

 

ക​​ബ​​റി​​ട​​ത്തി​​ങ്ക​​ൽ തീ​​ർ​ഥാ​​ട​​ക പ്ര​​വാ​​ഹം

വാ​​ഴ്ത്ത​​പ്പെ​​ട്ട കു​​ഞ്ഞ​​ച്ച​​ന്‍റെ ക​​ബ​​റി​​ടം സ്ഥി​​തി ചെ​​യ്യു​​ന്ന രാ​​മ​​പു​​രം ഫൊ​​റോ​​ന പ​​ള്ളി​​യി​​ലേ​​യ്ക്ക് ധാ​​രാ​​ളം തീ​​ര്‍​ഥാ​​ട​​ക​​രാ​​ണ് എ​​ത്തി​​ച്ചേ​​രു​​ന്ന​​ത്. മാ​​തൃ​-​പി​​തൃ​​വേ​​ദി തീ​​ര്‍​ഥാ​​ട​​ന​​ത്തോ​​ടെ​​യാ​​ണ് തി​​രു​​നാ​​ള്‍ ആ​​രം​​ഭി​​ച്ച​​ത്.
കൂ​​ടാ​​തെ സ​​മീ​​പ ഇ​​ട​​വ​​ക​​ക​​ളി​​ല്‍നി​​ന്നും മാ​​തൃ​​ഇ​​ട​​വ​​ക​​യി​​ല്‍നി​​ന്നും കു​​ഞ്ഞ​​ച്ച​​ന്‍റെ ഭ​​വ​​ന​​ത്തി​​ല്‍നി​​ന്നും ന​​ട​​ത്തി​​യ തീ​​ര്‍​ഥാ​​ട​​ന​​ത്തി​​ല്‍ നൂ​​റു​​ക​​ണ​​ക്കി​​ന് ഭ​​ക്ത​​ജ​​ന​​ങ്ങ​​ള്‍ പ​​ങ്കെ​​ടു​​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up