മാനന്തവാടി മുനിസിപ്പാലിറ്റിയുടെ ഉപഹാരങ്ങള് തുടങ്ങിയവര് സമ്മാനിക്കുന്നു.
മാനന്തവാടി: റവന്യു ജില്ല കായികമേളയില് 112പോയിന്റുമായി റണ്ണറപ്പായ പയ്യമ്പള്ളി സെന്റ് കാതറിന്സ് ഹയര് സെക്കന്ഡറി സ്കൂളിലെ കായികതാരങ്ങളെ നഗരസഭയുടെ നേതൃത്വത്തില് അനുമോദിച്ചു.
സംസ്ഥാന കായികമേളയില് സ്കൂളില് നിന്നും 25 കുട്ടികളാണ് പങ്കെടുക്കുന്നത്. മാനന്തവാടി ഉപജില്ല കായികമേളയിലും 327 പോയിന്റുമായി മറ്റു സ്കൂളുകളെ ബഹുദൂരം പിന്നിലാക്കി പയ്യമ്പള്ളി ഓവറോള് കിരീടം നേടിയിരുന്നു. ആദ്യമായാണ് സ്കൂള് ജില്ലാതലത്തില് റണ്ണറപ്പ് ആകുന്നത്.
മാനന്തവാടി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില് വിജയികളെ മാനന്തവാടി ഗാന്ധി പാര്ക്കില് അനുമോദിച്ചു. തുടര്ന്ന് കായിക പ്രതിഭകളുമായി മാനന്തവാടി ടൗണില് ആഹ്ലാദപ്രകടനം നടത്തി.
വിജയികള്ക്ക് മുനിസിപ്പാലിറ്റിയുടെ ഉപഹാരങ്ങള് ചെയര്പേഴ്സണ് ജേക്കബ് സെബാസ്റ്റ്യന്, വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി അധ്യക്ഷന് പി.വി.എസ്. മൂസ തുടങ്ങിയവര് സമ്മാനിച്ചു. കൗണ്സിലര്മാരായ വി.യു. ജോയ്, പി.കെ. ഹംസ, എം.ആര്. രജനീഷ്, ഹെഡ്മാസ്റ്റര് ഫിലിപ്പ് ജോസഫ്, പ്രിന്സിപ്പല് സുനില് മാത്യു, കായിക അധ്യാപകന് അമല് മാതു, കോച്ച് ഗിരീഷ് കാട്ടിക്കുളം, പിടിഎ പ്രസിഡന്റ് ജോബി തുടങ്ങിയവര് സംബന്ധിച്ചു.