x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ബ​ര്‍, ലാ​റ്റ​ക്‌​സ്, ഒ​ട്ടു​പാ​ല്‍ വി​ല​ വർധന വിപണിയിൽ ഉണർവ്

വെബ് ഡെസ്ക്
Published: October 15, 2026 01:15 AM IST | Updated: October 15, 2026 01:15 AM IST

കോ​​ട്ട​​യം: ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം റ​​ബ​​ര്‍, ലാ​​റ്റ​​ക്‌​​സ്, ഒ​​ട്ടു​​പാ​​ല്‍ വി​​ല​​ക​​ളി​​ല്‍ കു​​തി​​പ്പ്. വി​​ല റി​​ക്കാ​​ര്‍​ഡി​​ലേ​​ക്കു കു​​തി​​ക്കു​​ന്ന​​തോ​​ടെ വി​​പ​​ണി​​യും സ​​ജീ​​വ​​മാ​​യി. മ​​ഴ​​യു​​ണ്ടെ​​ങ്കി​​ലും ഇ​​ട​​വേ​​ള​​ക​​ളി​​ല്‍ ടാ​​പ്പിം​​ഗ് ന​​ട​​ക്കു​​ന്ന​​തി​​നാ​​ല്‍ ക​​ട​​ക​​ളി​​ലേ​​ക്കു ച​​ര​​ക്കു വ​​ര​​വു​​ണ്ട്. നി​​ല​​വി​​ലെ രീ​​തി​​യി​​ല്‍ മു​​ന്നോ​​ട്ടു​പോ​​യാ​​ല്‍ വി​​ല ര​​ണ്ടാ​​ഴ്ച​​യ്ക്കു​​ള്ളി​​ല്‍ 300 ക​​ട​​ന്നാ​​ലും അ​​തി​​ശ​​യി​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്നു വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്നു.

റ​​ബ​​ര്‍ ബോ​​ര്‍​ഡ് വി​​ല 285.50 രൂ​​പ വ​​രെ​​യാ​​ണെ​​ങ്കി​​ലും ക​​ര്‍​ഷ​​ക​​നു ല​​ഭി​​ക്കു​​ന്ന​​ത് 280-81 രൂ​​പ​​യാ​​ണ്. ഒ​​ട്ടു​​പാ​​ല്‍ മി​​ല്ലു​​കാ​​ര്‍ 200 രൂ​​പ​​യ്ക്കു മു​​ക​​ളി​​ലാ​​ണ് വാ​​ങ്ങു​​ന്ന​​ത്, ക​​ര്‍​ഷ​​ക​​ന് 185 രൂ​​പ വ​​രെ ല​​ഭി​​ക്കും. ലാ​​റ്റ​​ക്സ് വി​​ല 285 രൂ​​പ​​യി​​ല്‍ വ​​രെ എ​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്. റ​​ബ​​റി​​നു വി​​ല വ​​ര്‍​ധി​​ച്ചാ​​ല്‍ പി​​ന്നാ​​ലെ ഒ​​ട്ടു​​പാ​​ലി​​നും ലാ​​റ്റ​​ക്സി​​നും വി​​ല വ​​ര്‍​ധി​​ക്കു​​മെ​​ന്നു വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്നു. കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​നം തി​​രി​​ച്ച​​ടി​​യാ​​കു​​ന്ന​​താ​​യി ക​​ര്‍​ഷ​​ക​​ര്‍ പ​​റ​​യു​​ന്നു. മ​​ഴ കു​​റ​​ഞ്ഞ​​തി​​നാ​​ല്‍ മു​​ന്‍ വ​​ര്‍​ഷ​​ങ്ങ​​ളി​​ല്‍​നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​യി ഇ​​ത്ത​​വ​​ണ ടാ​​പ്പിം​​ഗ് ദി​​ന​​ങ്ങ​​ള്‍ വ​​ര്‍​ധി​​ച്ചി​​രു​​ന്നു. ആ​​നു​​പാ​​തി​​ക​​മാ​​യി ഉ​​ത്പാ​​ദ​​ന വ​​ര്‍​ധ​​ന ഉ​​ണ്ടാ​​കു​​ന്നി​​ല്ല. പ​​ക​​ല്‍​ച്ചൂ​​ട് വ​​ര്‍​ധി​​ക്കു​​ന്ന​​തി​​നാ​​ല്‍ പ​​ല തോ​​ട്ട​​ങ്ങ​​ളി​​ലൂം വേ​​ന​​ല്‍​ക്കാ​​ല​​ത്തേ​​തു പോ​​ലു​​ള്ള ഉ​​ത്പാ​​ദ​​ന​​ക്കു​​റ​​വു​​ണ്ട്. വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ല്‍ തു​​ലാ​​വ​​ര്‍​ഷം ശ​​ക്തി​​പ്പെ​​ട്ടാ​​ല്‍ വീ​​ണ്ടും ടാ​​പ്പിം​​ഗ് മു​​ട​​ങ്ങു​​ന്ന അ​​വ​​സ്ഥ​​യു​​ണ്ടാ​​കും.

റ​​ബ​​ര്‍ വി​​ല​​യി​​ലെ മു​​ന്നേ​​റ്റ​​ത്തി​​നു പി​​ന്നാ​​ലെ, തോ​​ട്ട​​ങ്ങ​​ള്‍ പാ​​ട്ട​​ത്തി​​നെ​​ടു​​ക്കു​​ന്ന​​വ​​രു​​ടെ എ​​ണ്ണ​​വു​​മേ​​റി. വി​​ല​​ക്കു​​റ​​വും തൊ​​ഴി​​ലാ​​ളി ക്ഷാ​​മ​​വും മൂ​​ലം വ​​ര്‍​ഷ​​ങ്ങ​​ളാ​​യി ടാ​​പ്പിം​​ഗ് മു​​ട​​ങ്ങി​​ക്കി​​ട​​ന്ന തോ​​ട്ട​​ങ്ങ​​ള്‍​ക്കും ആ​​വ​​ശ്യ​​ക്കാ​​രാ​​യ​​തോ​​ടെ ക​​ര്‍​ഷ​​ക​​രും സ​​ന്തോ​​ഷ​​ത്തി​​ലാ​​ണ്. അ​​ര​​യേ​​ക്ക​​ര്‍ മു​​ത​​ലു​​ള്ള ചെ​​റു തോ​​ട്ട​​ങ്ങ​​ള്‍ മു​​ത​​ല്‍ വ​​ന്‍ തോ​​ട്ട​​ങ്ങ​​ള്‍ വ​​രെ ഇ​​ത്ത​​ര​​ത്തി​​ല്‍ പാ​​ട്ട​​ത്തി​​നു ന​​ല്‍​കു​​ന്നു​​ണ്ട്. വി​​ല ഉ​​യ​​ര്‍​ന്ന​​തോ​​ടെ പാ​​ട്ടം നി​​ര​​ക്കും ഉ​​യ​​ര്‍​ന്നി​​ട്ടു​​ണ്ട്.

ഒ​​രു തോ​​ട്ട​​ത്തി​​ന് മ​​ര​​ത്തി​​ന്‍റെ എ​​ണ്ണ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ നി​​ശ്ചി​​ത തു​​ക പ​​റ​​ഞ്ഞാ​​ണ് ഭൂ​​രി​​ഭാ​​ഗം പേ​​രും പാ​​ട്ട​​മെ​​ടു​​ക്കു​​ക. ഒ​​ന്നു മു​​ത​​ല്‍ മൂ​​ന്നു വ​​ര്‍​ഷ​​ത്തേ​​ക്ക് വ​​രെ​​യാ​​ണ് സാ​​ധാ​​ര​​ണ പാ​​ട്ട​​ത്തി​​നു ന​​ല്‍​കു​​ന്ന​​ത്. ഒ​​രു മ​​ര​​ത്തി​​ന് നി​​ശ്ചി​​ത രൂ​​പ എ​​ന്ന രീ​​തി​​യി​​ല്‍ ക​​ണ​​ക്കാ​​ക്കി​​യാ​​ണ് ഭൂ​​രി​​ഭാ​​ഗം പേ​​രും പാ​​ട്ട​​ത്തു​​ക പ​​റ​​യു​​ക. മ​​രം ഉ​​ള്‍​പ്പെ​​ടെ ന​​ല്‍​കു​​ന്ന​​വ​​രും ടാ​​പ്പിം​​ഗ് മാ​​ത്രം പാ​​ട്ട​​ത്തി​​നു ന​​ല്‍​കു​​ന്ന​​വ​​രു​​മു​​ണ്ട്. അ​​ത്യാ​​വ​​ശ്യം വ​​ലി​​പ്പ​​മു​​ള്ള മ​​ര​​ങ്ങ​​ളാ​​ണെ​​ങ്കി​​ല്‍, മ​​ര​​മു​​ള്‍​പ്പെ​​ടെ പാ​​ട്ട​​ത്തി​​ന് ഒ​​രെ​​ണ്ണ​​ത്തി​​ന് ശ​​രാ​​ശ​​രി 3000-3500 രൂ​​പ നി​​ര​​ക്കി​​ലാ​​ണ് ക​​ണ​​ക്ക് കൂ​​ട്ടു​​ക.

മു​​ന്‍ വ​​ര്‍​ഷ​​ത്തേ​​ക്ക​​ള്‍ 500-1000 രൂ​​പ​​യു​​ടെ വ​​ര്‍​ധ​​ന​​യു​​ണ്ടെ​​ന്നു ക​​ര്‍​ഷ​​ക​​ർ പ​​റ​​യു​​ന്നു. ടാ​​പ്പിം​​ഗ് മാ​​ത്ര​​മാ​​ണെ​​ങ്കി​​ല്‍ 500-600 രൂ​​പ​​യാ​​ണ് ക​​ണ​​ക്കു കൂ​​ട്ടു​​ക. നി​​ല​​വി​​ലെ വി​​ല​​യി​​ല്‍, ഈ ​​നി​​ര​​ക്കു​​ക​​ളി​​ല്‍ പാ​​ട്ട​​ത്തി​​നു ന​​ല്‍​കു​​ന്ന​​വ​​ര്‍​ക്കും എ​​ടു​​ക്കു​​ന്ന​​വ​​ര്‍​ക്കും ന​​ഷ്ട​​മു​​ണ്ടാ​​കി​​ല്ല.

ഒ​​ന്നി​​ച്ച് ഒ​​രു തു​​ക ല​​ഭി​​ക്കു​​മെ​​ന്ന​​താ​​ണ് ക​​ര്‍​ഷ​​ക​​രു​​ടെ നേ​​ട്ടം. വ​​ര്‍​ഷ​​ങ്ങ​​ളാ​​യി തോ​​ട്ട​​ങ്ങ​​ള്‍ പാ​​ട്ട​​ത്തി​​നെ​​ടു​​ക്കു​​ന്ന​​വ​​രും വി​​ല വ​​ര്‍​ധി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഈ ​​മേ​​ഖ​​ല​​യി​​ലേ​​ക്കു പു​​തു​​താ​​യി വ​​ന്ന​​വ​​രു​​മു​​ണ്ട്.

പാ​​ട്ട​​ത്തി​​നൊ​​പ്പം, പ​​ങ്ക് ടാ​​പ്പിം​​ഗും വ​​ര്‍​ധി​​ച്ചു. ഉ​​ത്പാ​​ദ​​ന​​ത്തി​​ല്‍ പ​​കു​​തി ഉ​​ട​​മ​​യ്ക്കും പ​​കു​​തി ടാ​​പ്പ​​ര്‍​ക്കും എ​​ന്ന രീ​​തി​​യി​​ലാ​​ണ് പ​​ങ്ക് രീ​​തി. മി​​ക​​ച്ച വി​​ല ല​​ഭി​​ക്കു​​ന്ന​​തി​​നാ​​ല്‍ തൊ​​ഴി​​ലാ​​ളി​​ക്കും നേ​​ട്ട​​മാ​​ണി​​ത്. ഇ​​തോ​​ടെ വ​​ര്‍​ഷ​​ങ്ങ​​ളാ​​യി വെ​​റു​​തേ കി​​ട​​ക്കു​​ന്ന തോ​​ട്ട​​ങ്ങ​​ള്‍ പ​​ല​​തും ഇ​​ത്ത​​ര​​ത്തി​​ല്‍ പ​​ങ്ക് ടാ​​പ്പിം​​ഗി​​ലേ​​ക്കു മാ​​റു​​ന്നു​​ണ്ട്.

Tags : NattuVishesham DistrictNews

Recent News

Corehub Up