ബൈക്ക് റാലിക്ക് പെരുന്ന മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സ്വീകരണം നൽകിയപ്പോൾ.
ചങ്ങനാശേരി: രാഷ്ട്രീയ ഏകതാ ദിവസ് 2026ന്റെ ഭാഗമായി കേരളത്തിൽനിന്ന് ഗുജറാത്തിലെ ഏകതാ നഗറിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്ക് നടത്തുന്ന ദേശീയ ബൈക്ക് റാലിക്ക് ചങ്ങനാശേരി പെരുന്ന മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സ്വീകരണം നൽകി. കേരള പൊലിസ്, കെഎപി അഞ്ചാം ബറ്റാലിയൻ, കോട്ടയം ജില്ലാ പൊലിസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സ്വീകരണം.
ചങ്ങനാശേരിയിൽ നടന്ന സമ്മേളനത്തിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ കെ.എം. നെജിയ ഉദ്ഘാടനം നിർവഹിച്ചു. കെഎപി അഞ്ചാം ബറ്റാലിയൻ കമൻഡാന്റ് എ.യു. സുനിൽകുമാർ ഐപിഎസ്., ഡെപ്യൂട്ടി കമൻഡാന്റ് അജി ചാൾസ്, ചങ്ങനാശേരി ഡിവൈഎസ്പി ആഷാദ് എസ്., അസിസ്റ്റന്റ് കമൻഡാന്റ് ജിജിമോൻ പി.എം. എന്നിവർ പങ്കെടുത്തു. തടിക്കൽ കളരിസംഘത്തിന്റെ കളരിപ്പയറ്റ് പ്രദർശനം, ദ്രോണാസ് ഫിറ്റ് ആൻഡ് ഫൈറ്റ് ക്ലബ്ബിന്റെ മാർഷ്യൽ ആർട്സ്, ഫിറ്റ്നസ് പ്രദർശനവും ചടങ്ങിനു മോടി കൂട്ടി. വിവിധ സ്കൂളുകളിൽനിന്നുള്ള സ്റ്റുഡന്റ് പൊലിസ് കേഡറ്റുകളും പരിപാടിയിൽ പങ്കെടുത്തു.
Tags : bike rally NattuVishesham DistrictNews