x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മി​ത വേ​ഗം: അ​പ​ക​ട​ങ്ങ​ളും ജീ​വ​ഹാ​നി​യും വ​ര്‍​ധി​ക്കു​ന്നു

വെബ് ഡെസ്ക്
Published: October 15, 2026 12:29 AM IST | Updated: October 15, 2026 12:29 AM IST

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് കാ​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം (ഫ​യ​ൽ ചി​ത്രം).

ച​ങ്ങ​നാ​ശേ​രി: അ​മി​ത വേ​ഗം കൊണ്ട് വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​കു​ന്നു. അ​പ​ക​ട​ങ്ങ​ളും ജീ​വ​ഹാ​നി​യും പെ​രു​കു​ന്നു. റോ​ഡു​ക​ള്‍ ര​ക്ത​ക്ക​ള​മാ​കു​ന്നു. വ​ര്‍​ധി​ച്ചു​വ​രു​ന്ന അ​പ​ക​ട​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ച​ങ്ങ​നാ​ശേ​രി ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ ച​ങ്ങ​നാ​ശേ​രി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ചെ​റു​തും വ​ലു​തു​മാ​യ ഇ​രു​പ​തി​ലേ​റെ അ​പ​ക​ട​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്. അ​ഞ്ചു​പേ​ര്‍​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ച​പ്പോ​ള്‍ പ​ത്തോ​ളം പേ​ര്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്.

ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യ ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് വേ​ഗമേ​റി​യ​തോ​ടെ​യാ​ണ് ഈ ​റോ​ഡി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ പെ​രു​കി​യ​ത്. എ​ന്‍​എ​ച്ച്-183 (എം​സി) റോ​ഡി​ല്‍ എ​സ്ബി കോ​ള​ജി​നു മു​മ്പി​ലും വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ് സ്‌​കൂ​ളി​നു മു​മ്പി​ലും നാ​റ്റ്പാ​ക്ക് അ​പ​ക​ട​മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന തു​രു​ത്തി കാ​നാ ഭാ​ഗം​മു​ത​ല്‍ പു​ന്ന​മൂ​ടു​വ​രെ​യു​ള്ള ഭാ​ഗ​ത്തും അ​മി​ത​വേ​ഗ​ത്തി​ല്‍ പാ​യു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നി​യ​ന്ത്ര​ണം​വി​ട്ട് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം തു​രു​ത്തി പ​ള്ളി​ക്കു സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഇ​ടി​ച്ച് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രി​യാ​യ വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം സം​ഭ​വി​ച്ചി​രു​ന്നു.

വാ​ഴൂ​ര്‍ റോ​ഡി​ലും അ​പ​ക​ട​ങ്ങ​ള്‍ പെ​രു​കു​ന്നു

ച​ങ്ങ​നാ​ശേ​രി-​വാ​ഴൂ​ര്‍ റോ​ഡി​ല്‍ വെ​രൂ​ര്‍ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ന​ഗ​റി​നു സ​മീ​പം ര​ണ്ടാ​ഴ്ച​ക്കി​ടെ മൂ​ന്ന​പ​ക​ട​ങ്ങ​ളി​ലാ​യി ഒ​രാ​ള്‍ മ​രി​ക്കു​ക​യും ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. നാ​റ്റ്പാ​ക് അ​പ​ക​ട​മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വ​ലി​യ​കു​ളം​മു​ത​ല്‍ മ​ടു​ക്ക​മൂ​ട് വ​രെ ര​ണ്ട​ര​ക്കോ​ടി രൂ​പ​യോ​ളം മു​ട​ക്കി റോ​ഡ് വി​ക​സ​നം ന​ട​ത്തി സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ ഭാ​ഗ​ത്ത് അ​ന​ധി​കൃ​ത വ​ഴി​യോ​ര വാ​ണി​ഭം വ​ര്‍​ധി​ച്ച​ത് അ​പ​ക​ട​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടും വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തും പൊ​ലി​സും പൊ​തു​മ​രാ​മ​ത്തു വ​കു​പ്പും സ​ത്വ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ അ​മ​ര്‍​ഷം ഉ​യ​രു​ന്നു​ണ്ട്.

കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളു​ടെ​വേ​ഗവും പ​രി​ശോ​ധി​ക്ക​ണം

സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ അ​മി​ത​വേ​ഗ​ത്തി​ല്‍ ഓ​ടു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളു​ടെ വേ​ഗ​നി​യ​ന്ത്ര​ണ​ത്തി​നും ക​ര്‍​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു. പൊ​ലി​സും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും സ്വ​കാ​ര്യ ബ​സു​ക​ളും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ള്‍​ക്കു​നേ​രേ ക​ണ്ണ​ട​യ്ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.
ക​ഴി​ഞ്ഞ​യാ​ഴ്ച വാ​ഴൂ​ര്‍ റോ​ഡി​ല്‍ മൈ​ലാ​ടി ഭാ​ഗ​ത്തു​വ​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട കെ​എ​സ്ആ​ര്‍​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സ് കാ​റി​ലി​ടി​ച്ച് കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന ആ​ള്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും കാ​ര്‍ ഭാ​ഗി​ക​മാ​യി ത​ക​രു​ക​യും ചെ​യ്തു. എം​സി റോ​ഡി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ അ​പ​ക​ട​ര​മാ​യ രീ​തി​യി​ല്‍ ഓ​ടി മു​ട്ടും​ത​ട്ടും വ്യാ​പ​ക​മാ​യി​ട്ടും അ​ധി​കാ​രി​ക​ള്‍ തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി ശ​ക്ത​മാ​ണ്.

പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ്

സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണോ വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ ഓ​ടി​ക്കു​ന്ന​തെ​ന്ന പ​രി​ശോ​ധ​ന​ക​ളു​മാ​യാ​ണ് മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ, സ്‌​കൂ​ള്‍ ബ​സു​ക​ള്‍ എ​ന്നീ വാ​ഹ​ന​ങ്ങ​ളി​ലാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യ​ത്.

തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധി​ക്കു​മെ​ന്നും അ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യ ഒ​രാ​ഴ്ച നീ​ണ്ടു​നി​ല്‍​ക്കു​ന്ന സ്‌​പെ​ഷ​ല്‍ ഡ്രൈ​വാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും ച​ങ്ങ​നാ​ശേ​രി ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ശി​വ​കു​മാ​ര്‍​പ​റ​ഞ്ഞു. കോ​ട്ട​യം ആ​ര്‍​ടി​ഒ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ച​ങ്ങ​നാ​ശേ​രി ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എം​വി​ഐ അ​ജി​ത്ത് ച​ന്ദ്ര​ൻ, എ​എം​വി​ഐ​മാ​രാ​യ അ​ന്‍​ഷാ​ദ്, അ​നു ച​ന്ദ്ര​ന്‍ എ​ന്നി​വ​രാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

Tags : Accidents NattuVishesham DistrictNews

Recent News

Corehub Up