x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​​ട്ടു​​ക​​ട​​ന്ന​​ലു​​ക​​ളു‌ടെ താ​​വ​​ള​​മാ​​യി മ​​റ്റ​​ക്ക​​ര

വെബ് ഡെസ്ക്
Published: October 14, 2026 11:49 PM IST | Updated: October 14, 2026 11:49 PM IST

ക​ഴി​ഞ്ഞ​ദി​വ​സം ന​ശി​പ്പി​ച്ച കാ​ട്ടു​ക​ട​ന്ന​ൽ​ക്കൂ​ടു​ക​ൾ.

മ​​റ്റ​​ക്ക​​ര: മ​​റ്റ​​ക്ക​​ര​​യി​​ല്‍ വീ​​ണ്ടു​​മൊ​​രു കാ​​ട്ടു​​ക​​ട​​ന്ന​​ല്‍ കൂ​​ട് തീ​​യി​​ട്ടു ന​​ശി​​പ്പി​​ച്ചു. അ​​ക​​ല​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്തി​​ലെ മൂ​​ന്നാം വാ​​ര്‍​ഡി​​ല്‍ മ​​റ്റ​​ക്ക​​ര കാ​​രി​​മ​​ല പു​​റ്റ​​ത്താ​​ങ്ക​​ല്‍ സി​​റി​​ല്‍ പി. ​​ഡൊ​​മ​​നി​​ക്കി​​നും (തൊ​​മ്മി​​ക്കു​​ഞ്ഞ്) ഭാ​​ര്യ ഷേ​​ര്‍​ളി​​ക്കും ഇ​​ള​​യ മ​​ക​​ൻ ക്ലി​​സി​​നു നേ​​രേ​​യും ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ കാ​​ട്ടു​​ക​​ട​​ന്ന​​ല്‍ അ​​ഥ​​വാ മ​​ന​​ക്കു​​ള​​വി​​യു​​ടെ ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യി​​രു​​ന്നു. തൊ​​മ്മി​​ക്കു​​ഞ്ഞി​​ന്‍റെ വീ​​ടി​​നോ​​ടു ചേ​​ര്‍​ന്നു​​ള്ള റ​​ബ​​ര്‍ തോ​​ട്ട​​ത്തി​​ല്‍ റ​​ബ​​ര്‍ ടാ​​പ്പിം​​ഗ് ന​​ട​​ത്തി​​ക്കൊ​​ണ്ടി​​രു​​ന്ന ജോ​​ജി ജോ​​സ​​ഫ് വേ​​ങ്ങ​​ത്താ​​ന​​മാ​​ണ് മ​​ന​​ക്കു​​ള​​വി​​യു​​ടെ കൂ​​ട് ക​​ണ്ടെ​​ത്തി​​യ​​ത്. ഉ​​ട​​ന്‍​ത​​ന്നെ വാ​​ർ​​ഡ് മെം​​ബ​​ർ എം.​​എ​​സ്. രാ​​ജു മു​​ല്ലൂ​​രി​​നെ വി​​വ​​ര​​മ​​റി​​യി​​ച്ച​​തി​​നെ​​ത്തു​​ട​​ര്‍​ന്ന് ക​​ട​​ന്ന​​ലു​​ക​​ളെ ന​​ശി​​പ്പി​​ക്കാ​​ന്‍ വി​​ദ​​ഗ്ധ​​നാ​​യ പൂ​​ഞ്ഞാ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് മു​​ന്‍ പ്ര​​സി​​ഡ​​ന്‍റ് കൂ​​ടി​​യാ​​യി​​രു​​ന്ന ജോ​​ഷി മൂ​​ഴി​​യാ​​ങ്ക​​ലി​​നെ വി​​ളി​​ച്ചു​​വ​​രു​​ത്തു​​ക​​യാ​​യി​​രു​​ന്നു. രാ​​ത്രി എ​​ട്ടോ​​ടെ തു​​ട​​ങ്ങി​​യ ദൗ​​ത്യം നാ​​ട്ടു​​കാ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ ഒ​​രു മ​​ണി​​ക്കൂ​​റു​​കൊ​​ണ്ട് ജോ​​ഷി പൂ​​ര്‍​ത്തി​​യാ​​ക്കി.

ക​​ഴി​​ഞ്ഞ​​മാ​​സം ഇ​​തേ സ്ഥ​​ല​​ത്തി​​ന​​ടു​​ത്ത് മാ​​രാം​​കു​​ഴി കു​​രി​​ശു​​പ​​ള്ളി​​ക്കു​​സ​​മീ​​പം പാ​​റേ​​ല്‍ ബേ​​ബി​​യു​​ടെ റ​​ബ​​ര്‍ തോ​​ട്ട​​ത്തി​​ലും കൂ​​റ്റ​​ന്‍ ക​​ട​​ന്ന​​ല്‍​ക്കൂ​​ട് ന​​ശി​​പ്പി​​ച്ചി​​രു​​ന്നു. കീ​​ട​​നാ​​ശി​​നി​​ക​​ളു​​ടെ ഉ​​പ​​യോ​​ഗം കു​​റ​​വു​​ള്ള​​തു​​കൊ​​ണ്ടും കാ​​ടി​​നു സ​​മാ​​ന​​മാ​​യ ആ​​വാ​​സ വൃ​​വ​​സ്ഥ​​യു​​ള്ള​​തു​​കൊ​​ണ്ടാ​​കാം മ​​ന​​ക്കു​​ള​​വി​​ക​​ള്‍ മ​​റ്റ​​ക്ക​​ര​​യു​​ടെ പ​​ല​​ഭാ​​ഗ​​ങ്ങ​​ളി​​ലും കൂ​​ടു​​കൂ​​ട്ടു​​ന്ന​​തെ​​ന്ന് ജോ​​ഷി പ​​റ​​ഞ്ഞു. ഇ​​നി​​യും ഈ ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ ഇ​​വ​​യു​​ടെ കൂ​​ടു​​ക​​ള്‍ ഉ​​ണ്ടാ​​കാ​​ന്‍ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നും പ​​രി​​ച​​യ​​സ​​മ്പ​​ന്ന​​രു​​ടെ സ​​ഹാ​​യ​​മി​​ല്ലാ​​തെ ന​​ശി​​പ്പി​​ക്കാ​​ന്‍ ശ്ര​​മി​​ക്ക​​രു​​തെ​​ന്നും കു​​ത്തേ​​റ്റാ​​ല്‍ ഡോ​​ക്ട​​റു​​ടെ സ​​ഹാ​​യം തേ​​ട​​ണ​​മെ​​ന്നും ജോ​​ഷി പ​​റ​​ഞ്ഞു.

പാ​​ലാ ഫ​​യ​​ര്‍ സ്റ്റേ​​ഷ​​ന്‍ സി​​വി​​ല്‍ ഡി​​ഫ​​ന്‍​സ് അം​​ഗം ഹ​​രി​​കു​​മാ​​ര്‍ മ​​റ്റ​​ക്ക​​ര, മ​​ഹേ​​ഷ് മു​​ത​​വ​​ണ്ട​​നാ​​നിക്ക​​ല്‍, സു​​നി​​ല്‍ കു​​ന്നേ​​പ്പ​​റ​​മ്പി​​ല്‍, മ​​നോ​​ജ് കാ​​രി​​മ​​ല, ഷോ​​ജി ആ​​യി​​രി​​ക്കു​​ന്ന​​ന്‍ തു​​ട​​ങ്ങി​​യ​​വ​​രും ക​​ട​​ന്ന​​ല്‍ കൂ​​ട് ന​​ശി​​പ്പി​​ക്കാ​​ൻ നേ​​തൃ​​ത്വം ന​​ൽ​​കി.

Tags : wild hornets

Recent News

Corehub Up