x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​ത്തോ​ടെ പ​മ്പാ ന​ദി​യു​ടെ ശു​ചീ​ക​ര​ണം ന​ട​ത്തും: മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്

വെബ് ഡെസ്ക്
Published: October 14, 2026 11:38 PM IST | Updated: October 14, 2026 11:38 PM IST

മന്ത്രി മോൻസ് ജോസഫ്

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ ഫ​ണ്ടു​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സം​സ്ഥാ​ന​ത്തെ പ​മ്പ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ ന​ദി​ക​ളു​ടെ​യും ശു​ചി​ക​ര​ണം ഒ​രു പൊ​തു​ന​യ​മാ​യി സ്വീ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് നി​യ​മ​സ​ഭ​യി​ല്‍ അ​റി​യി​ച്ചു. ന​ദി​ക​ളു​ടെ ജ​ല​സം​ഭ​ര​ണ​ശേ​ഷി​യും ഒ​ഴു​ക്കും വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് ശാ​സ്ത്രീ​യ​മാ​യ മ​ണ​ല്‍​വാ​ര​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ല്‍​കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ന​ദി​ക​ളി​ല്‍ എ​ക്ക​ലും ചെ​ളി​യും അ​ടി​ഞ്ഞു​കൂ​ടി കി​ട​ക്കു​ന്ന​ത് വെ​ള്ള​പ്പൊ​ക്ക​ത്തി​നും ജ​ല​സം​ഭ​ര​ണ ശേ​ഷി കു​റ​യു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്ന് അ​ബി​ന്‍ വ​ര്‍​ക്കി ചൂ​ണ്ടി​ക്കാ​ട്ടി. 2016-ല്‍ ​ഔ​ദ്യോ​ഗി​ക​മാ​യി മ​ണ​ല്‍​വാ​ര​ല്‍ നി​ര്‍​ത്തി​വ​ച്ച​തി​നു​ശേ​ഷം 2018, 2019, 2024, 2026 വ​ര്‍​ഷ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ങ്ങ​ളി​ല്‍ ന​ദി​ക​ളു​ടെ അ​ടി​ത്ത​ട്ടി​ല്‍ വ​ന്‍​തോ​തി​ല്‍ എ​ക്ക​ലും ചെ​ളി​യും അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടു​ണ്ട്. ഇ​തു​മൂ​ലം ആ​റ​ന്മു​ള, റാ​ന്നി, തി​രു​വ​ല്ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പെ​ട്ടെ​ന്ന് വെ​ള്ളം ക​യ​റു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്.

പ​മ്പാ ന​ദി​യി​ല്‍ ചെ​റു​കോ​ല്‍​പ്പു​ഴ ഹി​ന്ദു​മ​ത ക​ണ്‍​വെൻഷ​ന്‍, മാ​രാ​മ​ണ്‍ ക​ണ്‍​വെന്‍​ഷ​ന്‍, ആ​റ​ന്‍​മു​ള ഉ​ത്ര​ട്ടാ​തി വ​ള്ളം​ക​ളി എ​ന്നി​വ ത​ട​സ​മി​ല്ലാ​തെ ന​ട​ക്കു​ന്ന​തി​നും ന​ദി​യു​ടെ സം​ഭ​ര​ണ ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ മ​ണ​ല്‍ വാ​രി നീ​ക്ക​ണ​മെ​ന്ന് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​റ​ന്‍​മു​ള വ​ള്ളം​ക​ളി ത​ട​സ​മി​ല്ലാ​തെ ന​ട​ത്തു​ന്ന​തി​ന് മ​ണ​ല്‍ നീ​ക്കം ചെ​യ്യേ​ണ്ട​തി​ന്‍റെ​യും കൃ​ത്യ​മാ​യ ജ​ല​നി​ര​പ്പ് നി​ല​നി​ര്‍​ത്തേ​ണ്ട​തി​ന്‍റെ​യും പ്രാ​ധാ​ന്യം മ​ന്ത്രി​യും ചൂ​ണ്ടി​ക്കാ​ട്ടി. പ​മ്പാ ന​ദി മാ​ലി​ന്യ​ങ്ങ​ളും ചെ​ളി​യും നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണെ​ന്നും, ഇ​ത് ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി നി​ര്‍​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ച് പ​ര​മാ​വ​ധി ഫ​ണ്ടു​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി​യെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ചു.

Tags : Pamba River NattuVishesham DistrictNews

Recent News

Corehub Up