x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ത്യൂ​സ് തൃ​തീ​യ​ന്‍ ബാ​വ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ വാ​ര്‍​ഷി​കം പ​രു​മ​ല​യി​ല്‍ ന​ട​ന്നു

വെബ് ഡെസ്ക്
Published: October 14, 2026 11:43 PM IST | Updated: October 14, 2026 11:43 PM IST

ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ പ്ര​സം​ഗി​ക്കു​ന്നു.

പ​രു​മ​ല: ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്താ സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന്‍റെ അ​ഞ്ചാം വാ​ര്‍​ഷി​കാ​ഘോ​ഷം പ​രു​മ​ല​യി​ല്‍ ന​ട​ന്നു.

2021 ഒ​ക്‌​ടോ​ബ​ര്‍ 14ന് ​പ​രു​മ​ല​യി​ല്‍ ചേ​ര്‍​ന്ന മ​ല​ങ്ക​ര സു​റി​യാ​നി ക്രി​സ്ത്യാ​നി അ​സോ​സി​യേ​ഷ​നാ​ണ് അ​ദ്ദേ​ഹ​ത്തെ സ​ഭാ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്. സ്ഥാ​നാ​രോ​ഹ​ണ വാ​ര്‍​ഷി​ക​ദി​ന​ത്തി​ല്‍ കാ​തോ​ലി​ക്കാ ബാ​വാ പ​രു​മ​ല സെ​മി​നാ​രി​യി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ചു.

പ​രി​ശു​ദ്ധ എ​പ്പി​സ്‌​കോ​പ്പ​ല്‍ സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി ഡോ.​യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ്, അ​ങ്ക​മാ​ലി ഭ​ദ്രാ​സ​നാ​ധി​പ​ന്‍ യൂ​ഹാ​നോ​ന്‍ മാ​ര്‍ പോ​ളി​ക്കാ​ര്‍​പ്പോ​സ്, വൈ​ദി​ക ട്ര​സ്റ്റി ഫാ.​ഡോ.​തോ​മ​സ് വ​ര്‍​ഗീ​സ് അ​മ​യി​ല്‍, അ​ല്മാ​യ ട്ര​സ്റ്റി റോ​ണി വ​ര്‍​ഗീ​സ് ഏ​ബ്ര​ഹാം, അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​ഡ്വ.​ബി​ജു ഉ​മ്മ​ന്‍, പ​രു​മ​ല സെ​മി​നാ​രി മാ​നേ​ജ​ര്‍ യാ​ക്കോ​ബ് തോ​മ​സ് റ​മ്പാ​ന്‍, പ​രു​മ​ല ആ​ശു​പ​ത്രി സി​ഇ​ഒ ഫാ. ​എം.​സി പൗ​ലോ​സ്, നി​ര​ണം ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​അ​ല​ക്‌​സാ​ണ്ട​ര്‍ ഏ​ബ്ര​ഹാം, സ​ഭാ വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം ജേ​ക്ക​ബ് മാ​ത്യു ദു​ബാ​യ്, സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ പ​രു​മ​ല കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍, വൈ​ദി​ക​ര്‍, വി​ശ്വാ​സി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​രു​മ​ല സെ​മി​നാ​രി​യി​ലെ ന​വീ​ക​രി​ച്ച എ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ കൂ​ദാ​ശ കാ​തോ​ലി​ക്കാ ബാ​വാ നി​ര്‍​വ​ഹി​ച്ചു.
ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ പൗ​ര​സ്ത്യ കാ​തോ​ലി​ക്കാ സ്ഥാ​നാ​രോ​ഹ​ണ വാ​ര്‍​ഷി​കം ഇ​ന്ന് കോ​ട്ട​യം ദേ​വ​ലോ​ക​ത്ത് ന​ട​ക്കും.

സ്ഥാ​നാ​രോ​ഹ​ണ വാ​ര്‍​ഷി​ക​ദി​ന​ത്തി​ല്‍ രാ​വി​ലെ ഏ​ഴി​ന് മ​ല​ങ്ക​ര​സ​ഭാ ആ​സ്ഥാ​ന​മാ​യ ദേ​വ​ലോ​കം കാ​തോ​ലി​ക്കേ​റ്റ് അ​ര​മ​ന​യി​ല്‍ ബാ​വാ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ക്കും. തു​ട​ര്‍​ന്ന് മ​ല​ങ്ക​ര​സ​ഭാ​ധ്യ​ക്ഷ​ന്‍റെ സാ​മൂ​ഹി​ക പ്ര​തി​ക​ര​ണ​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി ഫാ.​ബി​ജു പി ​തോ​മ​സ് എ​ഡി​റ്റ് ചെ​യ്ത കാ​ല​ത്തി​ന്‍റെ കാ​തോ​ലി​ക്കാ ശ​ബ്‌​ദം എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യും. സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ മു​ന്‍ മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി പ്ര​കാ​ശ​ന​ക​ര്‍​മം നി​ര്‍​വ​ഹി​ക്കും. മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​സി​റി​യ​ക് തോ​മ​സ് ആ​ദ്യ​കോ​പ്പി ഏ​റ്റു​വാ​ങ്ങും. നി​യു​ക്ത മെ​ത്രാ​പ്പോ​ലീ​ത്താ​മാ​രാ​യ തോ​മ​സ് പോ​ള്‍ റ​മ്പാ​ന്‍, ഫാ. ​ഷി​ബു മ​ത്താ​യി വേ​ണാ​ട്, ഫാ.​സാം​ജി റ്റി ​ജോ​ര്‍​ജ്, ഫാ. ​എ​ല്‍​ദോ​സ് ഏ​ലി​യാ​സ്, അ​ല്മാ​യ ട്ര​സ്റ്റി റോ​ണി വ​ര്‍​ഗീ​സ് ഏ​ബ്ര​ഹാം, അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ന്‍, അ​ര​മ​ന മാ​നേ​ജ​ര്‍ ഫാ.​അ​ല​ക്‌​സാ​ണ്ട​ര്‍ പി. ​ഡാ​നി​യേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

Tags : NattuVishesham DistrictNews anniversary

Recent News

Corehub Up