x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ല്ല​യി​ലെ പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കും: മ​ന്ത്രി ബ​ഷീ​ര്‍

വെബ് ഡെസ്ക്
Published: October 14, 2026 11:36 PM IST | Updated: October 14, 2026 11:36 PM IST

മ​ന്ത്രി പി.​കെ. ബ​ഷീ​ര്‍

തി​രു​വ​ല്ല: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

തി​രു​വ​ല്ല എം​എ​ല്‍​എ വ​ര്‍​ഗീ​സ് മാ​മ്മ​ന്‍റെ അ​ഭ്യ​ര്‍​ഥ​ന​പ്ര​കാ​രം നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലെ മ​ന്ത്രി​യു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗ​ത്തി​ല്‍ തി​രു​വ​ല്ല -മ​ല്ല​പ്പ​ള്ളി- ചേ​ല​ക്കൊ​മ്പ് റോ​ഡ്, ക​ട​പ്ര പ​ണ​യി​ല്‍ -തേ​വേ​രി റോ​ഡ്, ക​ട​പ്ര വീ​യ​പു​രം ലി​ങ്ക് ഹൈ​വേ, ശ്രീ​കൃ​ഷ്ണ​പാ​ദം റോ​ഡ്, കീ​ഴ്വാ​യ്പൂ​ര് പാ​റേ​ക്ക​ട​വ് പാ​ലം, കോ​ണ്‍​കോ​ഡ് പാ​ലം, ഉ​പ​ദേ​ശി​ക്ക​ട​വ് - തി​ക്ക​പ്പു​ഴ റോ​ഡ്, തി​രു​വ​ല്ല മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​ന്‍ - ടെ​മ്പി​ള്‍ റോ​ഡ് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളു​ടെ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള​തും ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ കാ​ത്തി​രി​ക്കു​ന്ന​തു​മാ​യ പ്ര​വൃ​ത്തി​ക​ള്‍​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു. വി​വി​ധ പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണം, കോ​ട​തി സ​മു​ച്ച​യം, പു​ളി​ക്കീ​ഴ് പൊ​ലി​സ് സ്റ്റേ​ഷ​ന്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ​യു​ള്ള മ​റ്റ് നി​ര്‍​മാ​ണ പ​ദ്ധ​തി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണം.

തി​രു​വ​ല്ല - മ​ല്ല​പ്പ​ള്ളി -ചേ​ല​ക്കൊ​മ്പ് റോ​ഡി​ന്‍റെ നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ത്വ​രി​ത​പ്പെ​ടു​ത്താ​ന്‍ പി​ഡ​ബ്ല്യു​ഡി​യു​ടെ പ്ര​ത്യേ​ക യോ​ഗം വി​ളി​ക്കാ​നും മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി.

Tags : Public Works NattuVishesham DistrictNews

Recent News

Corehub Up