സ്പെഷൽ സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കടമാൻകുളം എംജിഎം ബഥനി സ്കൂളിലെ കുട്ടികൾ.
കൊടുമൺ: മണക്കാല ദീപ്തി സ്പെഷൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിൽ കായികമേള സംഘടിപ്പിച്ചു. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലയിലെ സ്പെഷൽ സ്കൂളുകളെ ഏകോപിപ്പിച്ചു നടത്തി. എ സോൺ സ്പെഷൽ സ്കൂൾസ് കായികമേളയിൽ ഭിന്നശേഷിക്കാരായ കുട്ടികൾ തങ്ങളുടെ കായികമികവുകൾ പ്രകടമാക്കി.
കടമാൻകുളം എംജിഎം ബഥനി സ്കൂൾ ഓവറോൾതലത്തിൽ ഒന്നാമതെത്തി. തെള്ളിയൂർ എംസിആർഡി നവജ്യോതി സ്പെഷൽ സ്കൂൾ, മണക്കാല ദീപ്തി സ്പെഷൽ സ്കൂൾ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കായികമേളയുടെ ഉദ്ഘാടനം പഴകുളം മധു എംഎൽഎ നിർവഹിച്ചു. ഫാ. പി. സണ്ണി അധ്യക്ഷത വഹിച്ചു . ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഷംലാ ബീഗം, ദീപ്തി സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ ഡോ.സൂസൻ മാത്യു , എസ്. പ്രവീൺ എന്നിവർ പ്രസംഗിച്ചു.
സമാപനസമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും സി.വി. ശാന്തകുമാർ എംഎൽഎ നിർവഹിച്ചു.
Tags : District News Nattuvishesham Special Schools Sports Meet Kadamankulam MGM Bethany