പ്രതീകാത്മക ചിത്രം
കട്ടപ്പന: കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണ ജൂബിലിയുടെ ഭാഗമായി 60 വയസിനു മുകളില്‍ പ്രായമുള്ളവരുടെ മൂന്നു ദിവസത്തെ സ്നേഹസംഗമം സഖറിയാസ് കണ്വന്ഷന് കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിൽ 15 മുതല്‍ 17 വരെ നടക്കും. 15ന് രാവിലെ 9.30ന് കാഞ്ഞിരപ്പള്ളി രൂപത മുഖ്യവികാരി ജനറാള്‍ ഫാ.ഡോ. ജോസഫ് വെള്ളമറ്റം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നൽകി സംഗമം ഉദ്ഘാടനം ചെയ്യും.
വചന സന്ദേശം, സൗഖ്യ ആരാധന, ഗാനശുശ്രൂഷ, സൗഹൃദ വേദികള്‍, ഷെയറിംഗ് സെഷനുകള്‍, സ്നേഹവിരുന്ന് എന്നിവ ഉള്‍പ്പെടുന്ന കണ്‍വന്‍ഷന്റെ ശുശ്രൂഷകള്‍ക്ക് രൂപത ഫാമിലി അപ്പോസ്തലെറ്റും ക്രിസ്റ്റീന്‍ സഖറിയാസ് മിഷന് ടീമും നേതൃത്വം നൽകും. കട്ടപ്പന, മുണ്ടിയെരുമ ഫൊറോനകളിലെ വിവിധ ഇടവകകളില്‍നിന്നുള്ള വ്യക്തികള്‍ സംഗമത്തില്‍ പങ്കെടുക്കും.
രൂപത ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍, കട്ടപ്പന ഫൊറോന വികാരി ഫാ. ജോസ് മംഗലത്തില്‍, മുണ്ടിയെരുമ ഫൊറോന വികാരി ഫാ. ഫിലിപ്പ് വട്ടയത്തില്‍, ഫൊറോന ഡയറക്ടര്‍ ഫാ. ആല്ബിന് കുഴിക്കാട്ട്, പിതൃവേദി, മാതൃവേദി ഫൊറോനാ എക്സിക്യൂട്ടീവ് അംഗങ്ങള്‍, കട്ടപ്പന ഇടവക നേതൃസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ വിവിധ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.
മൂന്നു ദിവസങ്ങളിലും രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെയായിരിക്കും കണ്വന്ഷന്. കണ്‍വന്‍ഷന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളിലുടെ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.
Tags : District News Nattuvishesham Snehasangamam Kattappana