x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോക്സോ കേസ്: പ്ര​​തി​​ക്ക് 31.5 വ​​ർ​​ഷം ക​​ഠി​​ന​​ത​​ട​​വും 1.43 ല​​ക്ഷം പി​​ഴ​​യും

വെബ് ഡെസ്ക്
Published: September 12, 2026 12:02 AM IST | Updated: September 12, 2026 12:02 AM IST

ര​​ഞ്ജി​​ത് വി. ​​രാ​​ജ​​ൻ

പ​​ത്ത​​നം​​തി​​ട്ട: പ​​ന്ത്ര​​ണ്ടു​​വ​​യ​​സു​​കാ​​രി​​യെ​​യും അ​​മ്മ​​യെ​​യും കൊ​​ല്ലു​​മെ​​ന്ന് ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി കു​​ട്ടി​​യെ നി​​ര​​വ​​ധി ത​​വ​​ണ പീ​ഡ​ന​​ത്തി​​ന് ഇ​​ര​​യാ​​ക്കി​​യ യു​​വാ​​വി​​ന് 31.5 വ​​ർ​​ഷം ക​​ഠി​​ന​​ത​​ട​​വും 1,43,000 രൂ​​പ പി​​ഴ​​യും വി​​ധി​​ച്ച് പ​​ത്ത​​നം​​തി​​ട്ട അ​​തി​​വേ​​ഗ പോ​​ക്സോ കോ​​ട​​തി. ക​​വി​​യൂ​​ർ പു​​ന്നി​​ലം വ​​ലി​​യ​​പ​​റ​​മ്പി​​ൽ ര​​ഞ്ജി​​ത്ത് വി. ​​രാ​​ജ​​നെ(38)​യാ​​ണ് കോ​​ട​​തി ശി​​ക്ഷി​​ച്ച​​ത്.

2024 ഓ​​ഗ​​സ്റ്റ്, സെ​​പ്റ്റം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ലാ​​ണ് ഇ​​യാ​​ൾ കു​​ട്ടി​​യെ ലൈം​​ഗി​​ക​​മാ​​യി പീ​​ഡി​​പ്പി​​ച്ച​​ത്. കു​​ട്ടി​​യു​​ടെ അ​​ച്ഛ​​നു​​മാ​​യി ര​​ഞ്ജി​​തി​​നു​​ള്ള പ​​രി​​ച​​യം മൂ​​ലം ഇ​​യാ​​ളു​​ടെ വീ​​ട്ടി​​ലെ​​ത്തി​​യ കു​​ട്ടി​​യെ നി​​ർ​​ബ​​ന്ധി​​ച്ചു വീ​​ട്ടി​​ൽ വി​​ളി​​ച്ചു ക​​യ​​റ്റി ലൈം​​ഗി​​ക​​മാ​​യി ഉ​​പ​​ദ്ര​​വി​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് പ​​ല ദി​​വ​​സ​​ങ്ങ​​ളി​​ലും ഇ​​യാ​​ളു​​ടെ വീ​​ട്ടി​​ലും പെ​​ൺ​​കു​​ട്ടി​​യു​​ടെ വീ​​ട്ടി​​ലും ലൈം​​ഗി​​ക അ​​തി​​ക്ര​​മ​​ത്തി​​ന് ഇ​​ര​​യാ​​ക്കി.

കേ​​സി​ന്‍റെ വി​​ചാ​​ര​​ണ വേ​​ള​​യി​​ൽ പ്രോ​​സി​​ക്യൂ​​ഷ​​നു വേ​​ണ്ടി 17 സാ​​ക്ഷി​​ക​​ളെ വി​​സ്ത​​രി​​ക്കു​​ക​​യും 24 രേ​​ഖ​​ക​​ൾ ഹാ​​ജ​​രാ​​ക്കു​​ക​​യും ചെ​​യ്തു. പ​​ത്ത​​നം​​തി​​ട്ട വ​​നി​​താ പൊ​​ലി​​സ് സ്റ്റേ​​ഷ​​ൻ എ​​സ്ഐ കെ.​​ആ​​ർ. ഷെ​​മി​​മോ​​ൾ എ​​ഫ്ഐ​​ആ​​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​സി​​ൽ തി​​രു​​വ​​ല്ല പൊ​​ലി​​സ് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി, തി​​രു​​വ​​ല്ല ഇ​​ൻ​​സ്പെ​​ക്‌​ട​​റാ​​യി​​രു​​ന്ന ബി.​​കെ. സു​​നി​​ൽ കൃ​​ഷ്ണ​​ൻ കു​​റ്റ​​പ​​ത്രം സ​​മ​​ർ​​പ്പി​​ച്ച കേ​​സി​​ലാ​​ണ് പ​​ത്ത​​നം​​തി​​ട്ട അ​​തി​​വേ​​ഗ കോ​​ട​​തി ജ​​ഡ്ജി ടി. ​​മ​​ഞ്ജി​​ത്ത് വി​​ധി പ്ര​​സ്താ​​വി​​ച്ച​​ത്. പ്രോ​​സി​​ക്യൂ​​ഷ​​ന് വേ​​ണ്ടി സ്പെ​​ഷ​​ൽ പ​​ബ്ലി​​ക് പ്രോ​​സി​​ക്യൂ​​ട്ട​​ർ റോ​​ഷ​​ൻ തോ​​മ​​സ് ഹാ​​ജ​​രാ​​യി. എ​​എ​​സ്ഐ ഹ​​സീ​​ന പ്രോ​​സി​​ക്യൂ​​ഷ​​ൻ ന​​ട​​പ​​ടി​​ക​​ളി​​ൽ സ​​ഹാ​​യി​​യാ​​യി.

Tags : District News Nattuvishesham POCSO Case imprisonment fine of 1.43 lakh

Recent News

Corehub Up