വള്ളികുന്നം: ഭരണിക്കാവിൽ വീട് കുത്തിത്തുറന്ന് 22 പവൻ സ്വർണവും പണവും കവർന്ന സംഭവത്തിൽ രണ്ടംഗ മോഷണ സംഘം പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് പള്ളത്ത് വീട്ടിൽ നസീർ (52), തിരുവനന്തപുരം ചിറയിൻകീഴ് മുടപുരം സിന്ധു ഭവനത്തിൽ അനിൽദാസ് (ഡെപ്പാ അനി-54) എന്നിവരെയാണ് ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും വള്ളികുന്നം പൊലിസും ചേർന്ന് അറസ്റ്റ് ചെയ്തത്. വള്ളികുന്നം: ഭരണിക്കാവിൽ വീട് കുത്തിത്തുറന്ന് 22 പവൻ സ്വർണവും പണവും കവർന്ന സംഭവത്തിൽ രണ്ടംഗ മോഷണ സംഘം പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് പള്ളത്ത് വീട്ടിൽ നസീർ (52), തിരുവനന്തപുരം ചിറയിൻകീഴ് മുടപുരം സിന്ധു ഭവനത്തിൽ അനിൽദാസ് (ഡെപ്പാ അനി-54) എന്നിവരെയാണ് ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും വള്ളികുന്നം പൊലിസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഭരണിക്കാവ് പഞ്ചായത്തിലെ 11-ാം വാർഡിൽ കറ്റാനം വിളയിൽ വീട്ടിൽ ജോർജിന്റെ വീട്ടിൽ രാത്രി ആളില്ലാത്ത സമയം മുൻവാതിൽ കുത്തിത്തുറന്ന് 22 പവൻ സ്വർണാഭരണങ്ങളും 30,000 രൂപയും കവർച്ച ചെയ്ത കേസിലാണ് അറസ്റ്റ്. വീട്ടുകാർ 7.30 ഓടെ വീട് പൂട്ടി പുറത്തേക്കുപോയ സമയത്താണ് കവർച്ച നടന്നത്. തുടർന്ന് നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് സംശയാസ്പദമായി റോഡിലൂടെ അപരിചതരായ രണ്ടുപേർ നടന്നു പോകുന്നതായി കണ്ടെത്തി. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്.
വള്ളികുന്നം എസ്എച്ച്ഒ കെ. ദിജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തിരുവനന്തപുരം ചിറയിൻകീഴ്, വെഞ്ഞാറമൂട്, വെള്ളായണി എന്നിവിടങ്ങളിൽ രഹസ്യമായി നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ അതിസാഹസികമായി പ്രതികളെ പിടികൂടുകയായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായി പൊലിസ് പറഞ്ഞു.
കവർച്ച ചെയ്ത സ്വർണാഭരണം വിറ്റുകിട്ടിയ 14 ലക്ഷത്തോളം രൂപയും നാലു പവൻ സ്വർണാഭരണങ്ങളും ഇവരിൽനിന്നും കണ്ടെത്തി. കീഴ്വായ്പൂര്, കോയിപ്രം, മാന്നാർ കുറത്തികാട്, പൂയപ്പള്ളി പൊലിസ് സ്റ്റേഷൻ പരിധികളിൽ സമാന കുറ്റകൃത്യം ചെയ്തിട്ടുള്ളതും ഈ പ്രതികൾ തന്നെയാണന്നും പൊലിസ് പറഞ്ഞു. 2023ൽ പാലക്കാട് കൊപ്പം പൊലിസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണക്കേസിലാണ് ഇവർ അവസാനമായി പൊലിസിന്റെ പിടിയിലായത്.
കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, മംഗലാപുരം, തമിഴ്നാട് എന്നിവിടങ്ങളിലും ഇവർക്കെതിരേ കേസുണ്ട്. ഇവരിൽ അനിൽദാസ് 2023ൽ പിടിയിലായി ജയിൽ മോചിതനായതിനു ശേഷം മുംബൈയിലേക്ക് ജോലിക്കുപോയി. അവിടെനിന്നും തിരികെ തിരുവനന്തപുരത്ത് വന്നു വെഞ്ഞാറമൂട് ഭാഗത്ത് ഇഷ്ടിക കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടയിൽ തിരുവനന്തപുരത്ത് ഒട്ടോറിക്ഷ ഓടിച്ചു ജോലി ചെയ്തു വന്ന നസീറുമായി ചേർന്ന് വീണ്ടും മോഷണം നടത്തുകയായിരുന്നു. ആളില്ലാത്ത വീടിന്റെ മുൻവാതിൽ കുത്തിത്തുറക്കാൻ സാധിക്കാതെ വന്നാൽ മുൻവാതിൽ കത്തിച്ചും സിസിടിവി കാമറകൾ ഉണ്ടെങ്കിൽ നശിപ്പിച്ചും മോഷണം നടത്തുന്നതാണ് ഇവരുടെ രീതിയെന്നും പൊലിസ് പറഞ്ഞു. കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.
Tags : NattuVishesham DistricteNews