x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്‍റെ പു​സ്ത​കം റീ​ൽ മ​ത്സ​രം; വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നവി​ത​ര​ണം

വെബ് ഡെസ്ക്
Published: September 12, 2026 12:35 AM IST | Updated: September 12, 2026 12:35 AM IST

എ​ന്‍റെ പു​സ്ത​കം ജി​ല്ലാ​ത​ല റീ​ൽ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ​ക്കൊ​പ്പം.

ആ​ല​പ്പു​ഴ: വാ​യ​ന​മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ് സം​ഘ​ടി​പ്പി​ച്ച എ​ന്‍റെ പു​സ്ത​കം ജി​ല്ലാ​ത​ല പു​സ്ത​കാ​സ്വാ​ദ​ന റീ​ൽ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു.

സ്‌​കൂ​ൾ ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ മ​ണ​പ്പു​റം സെന്‍റ് തെ​രേ​സാ​സ് സ്‌​കൂ​ളി​ലെ എ​ട്ടാം ത​രം വി​ദ്യാ​ർ​ഥി​നി ആ​രാ​ധ്യ ആന്‍റണി, ര​ണ്ടാം സ്ഥാ​നം നേ​ടി​യ മാ​ന്നാ​ർ ഭു​വ​നേ​ശ്വ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ഒ​ൻ​പ​താം ത​രം വി​ദ്യാ​ർ​ഥി​നി അ​മൃ​ത പി. ​നാ​യ​ർ, കോ​ള​ജ് ത​ല​ത്തി​ൽ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ കാ​യം​കു​ളം എം​എ​സ്എം കോ​ള​ജി​ലെ ഒ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി ബ​യോ​ടെ​ക്‌​നോ​ള​ജി വി​ദ്യാ​ർ​ഥി​നി അ​മി​ത എ​സ്. ബൈ​ജു, ചെ​ങ്ങ​ന്നൂ​ർ അ​യ്യ​പ്പ കോ​ള​ജി​ലെ ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി കെ.​പി. ല​യ എ​ന്നി​വ​ർ സ​മ്മാ​നം ഏ​റ്റു​വാ​ങ്ങി.

ജി​ല്ലാ ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പു​സ്ത​ക​ങ്ങ​ൾ, ഫ​ല​കം, സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യാ​ണ് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്.

Tags : NattuVishesham DistricteNews

Recent News

Corehub Up