x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ണ് പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു

വെബ് ഡെസ്ക്
Published: September 11, 2026 11:55 PM IST | Updated: September 11, 2026 11:55 PM IST

ജോ​യി

രാ​ജ​കു​മാ​രി: വീ​ടി​നു സ​മീ​പം വീ​ണ് പ​രിക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. മ​ഞ്ഞ​ക്കു​ഴി വാ​തു​കാ​പ്പ് പാ​ലാ​ൽ ജോ​യി​യാ​ണ് (46) മ​രി​ച്ച​ത്.​ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ജോ​യി​യെ വീ​ടി​നു സ​മീ​പ​മു​ള്ള കോ​ൺ​ക്രീ​റ്റ് വ​ഴി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ നി​ല​യി​ൽ ബ​ന്ധു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്.

രാ​ജാ​ക്കാ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ജോ​യി​യെ പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി രാ​ജ​ഗി​രി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ജോ​യി മ​രി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്നു മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കും.​

രാ​ജാ​ക്കാ​ട് പൊ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മ​ഞ്ഞ​ക്കു​ഴി​യി​ലെ വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്നു ജോ​യി താ​മ​സി​ച്ചി​രു​ന്ന​ത്. പ​രേ​ത​രാ​യ വ​ർ​ഗീ​സ് - സാ​റാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

Tags : District News Nattuvishesham Young man fall dies undergoing treatment.

Recent News

Corehub Up