x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചു​റ്റി​നും വെ​ള്ളം; കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി

വെബ് ഡെസ്ക്
Published: September 12, 2026 12:35 AM IST | Updated: September 12, 2026 12:35 AM IST

എ​ഴു​മാ​ന്തു​രു​ത്തി​ലെ കി​ണ​റു​ള്ള വീ​ട്ടി​ല്‍​നി​ന്നും കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന വീ​ട്ട​മ്മ​മാ​ര്‍.

കടു​ത്തു​രു​ത്തി: നാ​ലു​പാ​ടും വെ​ള്ളം. എ​ന്നാ​ല്‍ കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി. എ​ഴു​മാ​ന്തു​രു​ത്തി​ലേ​താ​ണ് ഈ ​അ​വ​സ്ഥ. ഒ​രു മാ​സം മു​മ്പ് വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ നാ​ട്ടി​ലാ​ണ് വെ​യി​ല്‍ അ​ടി​ച്ചു തു​ട​ങ്ങി​യ​തോ​ടെ കു​ടി​വെ​ള്ള​ത്തി​നാ​യി പ​ര​ക്കം പാ​ച്ചി​ല്‍ തു​ട​ങ്ങി​യ​ത്.

വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ യ​ഥാ​സ​മ​യം കു​ടി​വെ​ള്ളം കി​ട്ടാ​ന്‍ മാ​ര്‍​ഗ​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ് എ​ഴു​മാ​ന്തു​രു​ത്ത് ഗ്രാ​മ​ത്തി​ലെ ജ​ന​ങ്ങ​ള്‍. ജ​ല​അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ളം കൃ​ത്യ​മാ​യി ല​ഭി​ക്കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്ന​ത്. ഇ​തി​നെ​തി​രേ സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് ഗ്രാ​മ​വാ​സി​ക​ള്‍.

കാ​ര്‍​ഷി​ക ഗ്രാ​മ​മാ​ണ് എ​ഴു​മാ​ന്തു​രു​ത്ത്. നെ​ല്‍​ക്ക​ര്‍​ഷ​ക​രും ക്ഷീ​ര​ക​ര്‍​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളു​മ​ട​ക്കം സാ​ധാ​ര​ണ​ക്കാ​ര്‍ തി​ങ്ങിപ്പാ​ര്‍​ക്കു​ന്ന പ്ര​ദേ​ശം.
ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ 16-ാം വാ​ര്‍​ഡാ​ണ് എ​ഴു​മാ​ന്തു​രു​ത്ത്. 450 ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. പാ​ട​ശേ​ഖ​ര​ങ്ങ​ളോ​ട് ചേ​ര്‍​ന്നാ​ണ് വീ​ടു​ക​ളി​ല്‍ അ​ധി​ക​വും.

75 ഓ​ളം വീ​ടു​ക​ളി​ല്‍ മാ​ത്ര​മാ​ണ് കി​ണ​റു​ക​ളു​ള്ള​ത്. വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ 30 വീ​ടു​ക​ളി​ലെ കിണറുകൾ വെ​ള്ളം ഇ​ല്ലാ​ത്ത നി​ല​യി​ലാ​ണ്.

പ​ല കി​ണ​റു​ക​ളി​ലും വെ​ള്ള​ത്തി​ന്‍റെ നി​റ​ത്തി​ലും മാ​റ്റ​മു​ണ്ട്. എ​ല്ലാ വീ​ട്ടി​ലും ജ​ൽജീ​വ​ന്‍ മി​ഷ​ന്‍ വ​ഴി ജ​ല​അ​ഥോ​റി​റ്റി 2020-ല്‍ ​പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ച്ചു ന​ല്‍​കി. വെ​ള്ള​വും ഇ​ട​യ്ക്കി​ടെ വ​രു​ന്നു​ണ്ടാ​യി​രു​ന്നു.

വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ ആ​ഴ്ച്ച​യി​ല്‍ ഒ​രു ദി​വ​സം പോ​ലും നി​ല​വി​ല്‍ പൈ​പ്പി​ല്‍ വെ​ള്ള​മെ​ത്താ​ത്ത​താ​ണ് ഗ്രാ​മ​വാ​സി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന​ത്. പു​ലി​ത്തുരു​ത്ത്, തു​രു​ത്ത്, മാ​ത്താം​ക​രി, കൊ​ല്ല​ങ്കേ​രി എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലാ​ണ് കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി​ട്ടു​ള്ള​ത്.


കി​ണ​റു​ക​ളു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ന്നു​പോ​യാ​ണ് നി​ല​വി​ല്‍ വീ​ട്ട​മ്മ​മാ​ര്‍ വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും മ​റ്റു തൊ​ഴി​ലെ​ടു​ക്കു​ന്ന സ്ത്രീ​ക​ളും വൈ​കുന്നേ​രം ജോ​ലി ക​ഴി​ഞ്ഞ് വ​ന്നി​ട്ടാ​ണ് വെ​ള്ളം എ​ടു​ക്കാ​ന്‍ പോ​കു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​യാ​യ ശ്രീ​ഭ​വ​നി​ല്‍ സ​ര​സ​മ്മ പു​രു​ഷ​ന്‍ പ​റ​ഞ്ഞു.

ജ​ല അ​ഥോ​റി​റ്റി വേ​ന​ല്‍​ക്കാ​ല​ത്ത് എ​ല്ലാ ദി​വ​സ​വും അ​റ്റ​കു​റ്റ​പ​ണി​യെ​ന്ന പേ​രി​ല്‍ ജ​ല​വി​ത​ര​ണം മു​ട​ക്കു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​വും പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കു​ണ്ട്.
ആ​ഴ്ച്ച​യി​ല്‍ മൂ​ന്നു ദി​വ​സ​മെ​ങ്കി​ലും പൈ​പ്പി​ലൂ​ടെ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്താ​ല്‍ പ​രി​ഹ​രി​ക്കാ​വു​ന്ന പ്ര​ശ്ന​മാ​ണെ​ങ്കി​ലും ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ തി​ക​ഞ്ഞ അ​നാ​സ്ഥ​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നാ​ണ് ഗ്രാ​മ​വാ​സി​ക​ളു​ടെ പ​രാ​തി.
നി​ര​വ​ധി​ത​വ​ണ അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും പ​രി​ഹാ​ര​മി​ല്ലെന്നാണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം. ചു​റ്റി​നും തോ​ടും പു​ഴ​യു​മെ​ല്ലാ​മു​ണ്ട്.

സ​ര്‍​വ​ത്ര വെ​ള്ളമാ​ണ് എ​ഴു​മാ​ന്തു​രു​ത്തി​ല്‍. കു​ടി​ക്കാ​നൊ​രു ത​രി​യി​ല്ല. നീ​ര്‍​ച്ചാ​ലു​ക​ളെ​ല്ലാം പു​ല്ലും പാ​യ​ലും നി​റ​ഞ്ഞ് മ​ലി​ന​മാ​യി കി​ട​ക്കു​ക​യാ​ണ്. പാ​ത്രം ക​ഴു​കാ​നും വ​സ്ത്രം ന​ന​യ്ക്കാനും പോ​ലും വെ​ള്ളം കി​ണ​റു​ക​ളു​ള്ള സ്ഥ​ല​ങ്ങ​ളിൽനി ന്ന് ശേ​ഖ​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. അ​ല്ലെ​ങ്കി​ല്‍ വി​ല കൊ​ടു​ത്ത് വെ​ള്ളം വാ​ങ്ങ​ണം. ജ​ല അ​ഥോ​റി​റ്റി കാ​ര്യ​ക്ഷ​മ​മാ​യാ​ല്‍ പ​രി​ഹ​രി​ക്കാ​വു​ന്ന പ്ര​ശ്ന​മാ​ണി​തെ​ന്ന് എ​ഴു​മാ​ന്തു​രു​ത്തി​ലെ താ​മ​സ​ക്കാ​രി​യാ​യ ചാ​ല​യി​ല്‍ ജ​ല​ജ ക​ന​കാം​ബ​ര​ന്‍ പ​റ​യു​ന്നു.

എ​ഴു​മാ​ന്തു​രു​ത്തി​ലേ​താ​ണ് ഈ ​അ​വ​സ്ഥ

കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​ന്‍ ജ​ല അ​ഥോ​റി​റ്റി ഓ​ഫീ​സി​ന് മു​ന്നി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​ത്യഗ്രഹം തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം. ജ​ല അ​ഥോ​റി​റ്റി പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ കു​ടി​വെ​ള്ളം കി​ട്ടു​ന്ന​തു​വ​രെ സ​മ​രം ഇ​രി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് വാ​ര്‍​ഡ് മെ​ംബർ പി.​ഡി. ബാ​ബു പ​റ​ഞ്ഞു.

ഗ്രാ​മം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി. കാ​ല​ങ്ങ​ള്‍​ക്ക് മു​മ്പ് ഗ്രാ​മ​ത്തി​നാ​യി ഒ​രു കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പാ​തി​വ​ഴി പോ​ലും എ​ത്തും മു​മ്പേ അ​വ​സാ​നി​പ്പി​ച്ചു. നാ​ടി​ന് മാ​ത്ര​മാ​യി ഒ​രു കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​ണ് ആ​വ​ശ്യം.

  • കെ.​എ​സ്. ശ്രീ​നി​വാ​സ​ന്‍
    ​ഗ്രാ​മ വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ്
  • എ​ഴു​മാ​ന്തു​രു​ത്തി​ല്‍ എ​ല്ലാ​ത്തി​നും പൈ​പ്പ് വെള്ളമാ​ണാ​ശ്ര​യം. 15 ദി​വ​സ​ത്തോ​ള​മാ​യി നാ​ട്ടി​ല്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ വെ​ള്ളം എ​ത്തി​യി​ട്ട്. പ്ര​ശ്‌​നം പ​രി​ഹ​രി​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​രു​ത്തു​ര​വാ​ദ​പ​ര​മാ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നും പ്ര​ദേ​ശ​വാ​സി​യാ​യ മാ​ളി​യേ​ക്ക​ല്‍ ബി​ജു പ​റ​ഞ്ഞു .
  • നാ​ട്ടി​ലെ കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി​ക​ള്‍​ക്ക് വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. വ​ര്‍​ഷ​കാലത്ത് വെ​ള്ള​ത്തി​ല്‍ മു​ങ്ങു​ക​യും വേ​ന​ലി​ല്‍​പോ​ലും ചു​റ്റും വെ​ള്ള​ത്തി​ല​ക​പ്പെ​ട്ട് കി​ട​ക്കു​ന്ന നാ​ട്ടി​ലാ​ണ് കു​ടി​വെ​ള്ള​ത്തി​നാ​യി ജ​ന​ങ്ങ​ള്‍ വി​ഷ​മി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണ് വേ​ണ്ട​ത്.
  • ജോ​ണ്‍ മാ​തി​രം​പ​ള്ളി​ല്‍
    ഗ്രാ​മവി​ക​സ​ന സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ്

Tags : District News Nattuvishesham Surrounded by water Drinking water

Recent News

Corehub Up