തൊടുപുഴ സോക്കര്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ജയിംസ് വി ജോര്‍ജ് മെമ്മോറിയല്‍ ഇന്റര്‍ കോളജ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍നിന്ന്.
തൊടുപുഴ: സോക്കര്‍ സ്കൂള്‍, അല്‍അസ്ഹര്‍ കോളജ്, ഫ്യുജി ഗംഗ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാമത് ജയിംസ് വി. ജോര്‍ജ് മെമ്മോറിയല്‍ ഇന്റര്‍ കോളജ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഇന്നു നാലിന് സോക്കര്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും.
ആലുവ യുസി കോളജ്, പാല സെന്റ് തോമസ് കോളേജ്, കോതമംഗലം എംഎ കോളജ്, തേവര എസ്എച്ച് കോളജ് എന്നീ ടീമുകള്‍ രാവിലെ നടക്കുന്ന സെമിഫൈനലില്‍ ഏറ്റുമുട്ടും.
സമാപനസമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. റോയി കെ. പൗലോസ് എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍, സോക്കര്‍ സ്കൂള്‍ ഡയറക്ടര്‍ പി.എ. സലിംകുട്ടി, ഫ്യുജി ഗംഗ സെക്രട്ടറി സുനില്‍ രാജ് എന്നിവര്‍ പ്രസംഗിക്കും.
Tags : District News Nattuvishesham Inter-college football tournament