ഇടപ്പരിയാരം എസ്എൻഡിപി ഹൈസ്കൂളിൽ പൂകൃഷിയുടെ വിളവെടുപ്പ് കെ.ജി. റെജി ഉദ്ഘാടനം ചെയ്യുന്നു.
ഇലന്തൂർ: ഇടപ്പരിയാരം എസ്എൻഡിപി ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബും ഇലന്തൂർ കൃഷിഭവനും സംയുക്തമായി നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് മഹോത്സവം ഗ്രാമപഞ്ചായത്തംഗം കെ.ജി. റെജി ഉദ്ഘാടനം ചെയ്തു.
കൃഷി ഓഫിസർ എം.എൻ. അരുണിമ അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് കെ. ശൈലശ്രീ മുഖ്യപ്രഭാഷണം നടത്തി. ഇക്കോക്ലബ് കൺവീനർ ബിജു ജി. നായർ, കൃഷി അസിസ്റ്റന്റ് എം.ടി. സജീവ്, അധ്യാപകരായ കെ.ജെ. മിനി, ടി. അനിത, എസ്. ഷീബ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : District News Nattuvishesham Flower Harvesting