x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെക്കേത്തൊട്ടി പട്ടയം കൈവശഭൂമിയുടെ രേഖകൾ മറച്ചുവച്ച് സത്യവാങ്മൂലം

വെബ് ഡെസ്ക്
Published: September 12, 2026 12:14 AM IST | Updated: September 12, 2026 12:14 AM IST

പ്രതീകാത്മക ചിത്രം

പ​​​ത്ത​​​നം​​​തി​​​ട്ട: അ​​​ത്തി​​​ക്ക​​​യം വി​​​ല്ലേ​​​ജി​​​ലെ തെ​​​ക്കേ​​​ത്തൊ​​​ട്ടി നി​​​വാ​​​സി​​​ക​​​ളു​​​ടെ പ​​​ട്ട​​​യം സം​​​ബ​​​ന്ധി​​​ച്ച് കൈ​​​വ​​​ശ​​രേ​​​ഖ​​​ക​​​ൾ അ​​​വ​​​ഗ​​​ണി​​​ച്ച് ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ൽ​​​കി​​​യെ​​​ന്ന് ആ​​​ക്ഷേ​​​പം. പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി പ​​​ട്ട​​​യ​​​ത്തി​​​നു​​​വേ​​​ണ്ടി കാ​​​ത്തി​​​രി​​​ക്കു​​​ന്ന ജ​​​ന​​​വി​​​ഭാ​​​ഗ​​​ത്തെ അ​​​വ​​​ഗ​​​ണി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​നെ​​​തി​​​രേ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ ക​​​ടു​​​ത്ത പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ലാ​​​ണ്.

ത​​​ല​​​മു​​​റ​​​ക​​​ളാ​​​യി കൈ​​​വ​​​ശം​​​വ​​​ച്ച് അ​​​നു​​​ഭ​​​വി​​​ച്ചു​​​വ​​​രു​​​ന്ന ഭൂ​​​മി​​​ക്ക് പ​​​ട്ട​​​യം ല​​​ഭി​​​ക്കാ​​​നു​​​ള്ള നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലെ​​​ത്തി നി​​​ൽ​​​ക്കു​​​ന്പോ​​​ഴാ​​​ണ് 1977 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നു മു​​​ന്പ് കൈ​​​വ​​​ശാ​​​വ​​​കാ​​​ശ​​​മു​​​ള്ള രേ​​​ഖ​​​ക​​​ൾ അ​​​വ​​​ഗ​​​ണി​​​ച്ച് സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കൈ​​​വ​​​ശ​​​ഭൂ​​​മി​​​ക്കു പ​​​ട്ട​​​യം തേ​​​ടി ക​​​ർ​​​ഷ​​​ക​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള ഹ​​​ർ​​​ജി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് ജി​​​ല്ലാ​​​ഭ​​​ര​​​ണ​​​കൂ​​​ടം വ​​​സ്തു​​​ത​​​ക​​​ൾ മ​​​റ​​​ച്ചു​​​വ​​​ച്ച് സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്കി​​​യ​​​ത്.

തെ​​​ക്കേ​​​ത്തൊ​​​ട്ട‍ി​​​യി​​​ൽ 24 ഹെ​​​ക്ട​​​റോ​​​ള​​​മാ​​​ണ് കൈ​​​വ​​​ശ​​​ഭൂ​​​മി​​​യു​​​ള്ള​​​ത്. 214 പേ​​​രാ​​​ണ് ഇ​​​തി​​​ന് അ​​​വ​​​കാ​​​ശി​​​ക​​​ൾ. അ​​​ഞ്ച് സെ​​​ന്‍റ് മു​​​ത​​​ൽ 1.50 ഏ​​​ക്ക​​​ർ​​​വ​​​രെ​​​യു​​​ള്ള കൈ​​​വ​​​ശ​​​ക്കാ​​​രു​​​ണ്ട്. ക​​​ർ​​​ഷ​​​ക​​​ർ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള ഹ​​​ർ​​​ജി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​പ്ര​​​കാ​​​രം വ​​​നം, റ​​​വ​​​ന്യു സം​​​യു​​​ക്ത സ​​​ർ​​​വേ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു തു​​​ട​​​ർ​​​ച്ച​​​യാ​​​യി എ​​​ല്ലാ കൈ​​​വ​​​ശ​​ക​​​ർ​​​ഷ​​​ക​​​രും 1977 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നു മു​​​ന്പു​​​ള്ള കു​​​ടി​​​യേ​​​റ്റ​​​മാ​​​ണെ​​​ന്നു തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള രേ​​​ഖ​​​ക​​​ൾ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഭൂ​​​രേ​​​ഖ ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

രേ​​​ഖ​​​ക​​​ൾ സ്വീ​​​കാ​​​ര്യ​​​മാ​​​യി​​​ല്ല

1977നു ​​​മു​​​ന്പ് ന​​​ട​​​ത്തി​​​യ നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ളു​​​ടെ രേ​​​ഖ​​​ക​​​ൾ, ഭൂ​​​നി​​​കു​​​തി അ​​​ട​​​ച്ച ര​​​സീ​​​ത്, ഭൂ​​​മി​​​യു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ രേ​​​ഖ​​​ക​​​ൾ, പാ​​​ട്ട​​ച്ചീ​​​ട്ട്, സെ​​​ൻ​​​സ​​​സ് രേ​​​ഖ​​​ക​​​ൾ എ​​​ന്നി​​​വ ഹാ​​​ജ​​​രാ​​​ക്കി നി​​​ശ്ചി​​​ത കാ​​​ല​​​യ​​​ള​​​വി​​​നു മു​​​ന്പു​​​ള്ള കു​​​ടി​​​യേ​​​റ്റം സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​മെ​​​ന്ന റ​​​വ​​​ന്യു ഉ​​​ത്ത​​​ര​​​വ് പാ​​​ലി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് റ​​​വ​​​ന്യു അ​​​ധി​​​കൃ​​​ത​​​രു​​​ടെ പ​​​ക്ഷം.
കൈ​​​വ​​​ശ​​​ക്കാ​​​രി​​​ൽ ഏ​​​റെ​​​പ്പേ​​​രും ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ന​​​ൽ​​​കി​​​യ രേ​​​ഖ​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം ത​​​യാ​​​റാ​​​യി​​​ല്ല. തെ​​​ക്കേ​​​ത്തൊ​​​ട്ടി​​​യി​​​ലേ​​​ത് 1977 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നു​​​ശേ​​​ഷ​​​മു​​​ള്ള കു​​​ടി​​​യേ​​​റ്റ​​​മെ​​​ന്നാ​​​ണ് ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം ഇ​​​പ്പോ​​​ൾ ക​​​ണ​​​ക്കാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കേ​​​ന്ദ്രാ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ ഈ ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്ക് പ​​​ട്ട​​​യം ന​​​ൽ​​​കാ​​​നാ​​​കി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ട് പ്ര​​​ശ്നം സ​​​ങ്കീ​​​ർ​​​ണ​​​മാ​​​ക്കും.

കൈ​​​വ​​​ശാ​​​വ​​​കാ​​​ശ രേ​​​ഖ​​​ക​​​ളു​​​മാ​​​യി ക​​​ർ​​​ഷ​​​ക​​​ർ

വ​​​ന​​​ഭൂ​​​മി അ​​​തി​​​രി​​​ടാ​​​ത്ത പ്ര​​​ദേ​​​ശ​​​മാ​​​ണ് തെ​​​ക്കേ​​​ത്തൊ​​​ട്ടി. ഭ​​​ക്ഷ്യോ​​​ത്പാ​​​ദ​​​ന​​​ല​​​ക്ഷ്യ​​​വു​​​മാ​​​യി കു​​​ടി​​​യേ​​​റി​​​യ ക​​​ർ​​​ഷ​​​ക​​​രു​​​ടെ പി​​​ൻ​​​ത​​​ല​​​മു​​​റ​​​ക്കാ​​​രാ​​​ണ് ഇ​​​പ്പോ​​​ൾ ഈ ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ അ​​​ധി​​​വ​​​സി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ന് ആ​​​ധാ​​​ര​​​മാ​​​യ നി​​​ര​​​വ​​​ധി രേ​​​ഖ​​​ക​​​ൾ ക​​​ർ​​​ഷ​​​ക​​​രു​​​ടെ കൈ​​​വ​​​ശ​​​മു​​​ണ്ട്. ഇ​​​വ​​​യെ​​​ല്ലാം അ​​​വ​​​ഗ​​​ണി​​​ച്ചാ​​​ണ് ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ​​​തെ​​​ന്ന് പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

തെ​​ക്കേ​​​ത്തൊ​​​ട്ടി​​​യി​​​ലേ​​​ത് 1955നു ​​​മു​​​ന്പു​​​ള്ള കു​​​ടി​​​യേ​​​റ്റ​​​മാ​​​ണെ​​​ന്ന് കൈ​​​വ​​​ശ​​ക​​​ർ​​​ഷ​​​ക​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ക​​​ർ​​​ഷ​​​ക​​​രെ കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്ന് 1955 മാ​​​ർ​​​ച്ചി​​​ൽ തി​​​രു​​​വി​​​താം​​​കൂ​​​ർ-​​കൊ​​​ച്ചി സ​​​ർ​​​ക്കാ​​​രി​​​ലെ രാ​​​ജ​​​പ്ര​​​മു​​​ഖ​​​ൻ ഇ​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വ​​​ട​​​ക്കം ക​​​ർ​​​ഷ​​​ക​​​ർ തെ​​​ളി​​​വാ​​​യി ഹാ​​​ജ​​​രാ​​​ക്കി​​​യി​​​രു​​​ന്നു. 1955 മേ​​​യ് 16ന് ​​​തെ​​​ക്കേ​​​ത്തൊ​​​ട്ടി​​​യി​​​ലെ 200 കു​​​ടും​​​ബ​​​ങ്ങ​​​ൾ രാ​​​ജ​​​പ്ര​​​മു​​​ഖ​​​നു ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ 1945 മു​​​ത​​​ൽ പ്ര​​​ദേ​​​ശ​​​ത്തു ത​​​ങ്ങ​​​ൾ കൃ​​​ഷി ചെ​​​യ്ത് ഉ​​​പ​​​ജീ​​​വ​​​നം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

പ​​​ട്ട​​​യ​​​ത്തി​​​നാ​​​യി റാ​​​ന്നി ഡി​​​എ​​​ഫ്ഒ ആ‍യി​​​രു​​​ന്ന വ​​​ർ​​​ഗീ​​​സ് ഏ​​​ബ്ര​​​ഹാ​​​മി​​​ന് ന​​​ൽ​​​കി​​​യ​​​അ​​​പേ​​​ക്ഷ​​​യ്ക്കു മ​​​റു​​​പ​​​ടി​​​യാ​​​യി 1977 ജൂ​​​ലൈ 13നു ​​​ന​​​ൽ​​​കി​​​യ ക​​​ത്തും തെ​​​ളി​​​വാ​​​യി ഹാ​​​ജ​​​രാ​​​ക്കി​​​യി​​​രു​​​ന്നു.

1933 ജൂ​​​ൺ 21ന് ​അ​​​ത്തി​​​ക്ക​​​യം വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള റി​​​പ്പോ​​​ർ​​​ട്ടി​​​ൽ സ​​​ർ​​​വേ ന​​​ന്പ​​​ർ 781-1ലെ ​​​വ​​​ന​​​ഭൂ​​​മി 1950-52 മു​​​ത​​​ൽ ഷെ​​​ഡ്കെ​​​ട്ടി കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യും പ​​​റ​​​യു​​​ന്നു​​​ണ്ട്.

ഇ​​​​ത് ക​​​​ർ​​​​ഷ​​​​കദ്രോ​​​​ഹം

അ​​​​ത്തി​​​​ക്ക​​​​യം വി​​​​ല്ലേ​​​​ജി​​​​ലെ തെ​​​​ക്കേ​​​​ത്തൊ​​​​ട്ടി​​​​യിൽ പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി പ​​​​ട്ട​​​​യ​​​​ത്തി​​​​നാ​​​​യി കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന കൈ​​​​വ​​​​ശ​​ക​​​​ർ​​​​ഷ​​​​ക​​​​രെ പൂ​​​​ർ​​​​ണ​​​​മാ​​​​യി അ​​​​വ​​​​ഗ​​​​ണി​​​​ക്കു​​​​ന്ന സ​​​​മീ​​​​പ​​​​ന​​​​മാ​​​​ണ് ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ടം ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ന​​​​ൽ​​​​കി​​​​യ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം. 1955 കാ​​​​ല​​​​യ​​​​ള​​​​വു മു​​​​ത​​​​ൽ കു​​​​ടി​​​​യേ​​​​റി താ​​​​മ​​​​സി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു ക​​​​ർ​​​​ഷ​​​​ക​​​​ർ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള രേ​​​​ഖ​​​​ക​​​​ളും റ​​​​വ​​​​ന്യു​​​​വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ത​​​​ന്നെ മു​​​​ന്പ് ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​വും അ​​​​വ​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ടം പു​​​​തി​​​​യ റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കി​​​​യ​​​​ത്. 1977 ജ​​​​നു​​​​വ​​​​രി ഒ​​​​ന്നി​​​​നു മു​​​​ന്പു​​​​ള്ള കൈ​​​​വ​​​​ശ​​​​ക്കാ​​​​രെ​​​​ന്ന നി​​​​ല​​​​യി​​​​ൽ എ​​​​ല്ലാ​​​​വി​​​​ധ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​ർ​​​​ഹ​​​​രാ​​​​ണ് തെ​​​​ക്കേ​​​​ത്തോ​​​​ട്ടി നി​​​​വാ​​​​സി​​​​ക​​​​ൾ.

വ​​​​ന​​​​ഭൂ​​​​മി അ​​​​തി​​​​ർ​​​​ത്തി​​പോ​​​​ലും പ​​​​ങ്കി​​​​ടാ​​​​ത്ത പ്ര​​​​ദേ​​​​ശ​​​​ത്തി​​​​നു കാ​​​​ല​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ന്പേ പ​​​​ട്ട​​​​യം ന​​​​ൽ​​​​കേ​​​​ണ്ട​​​​താ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു ക​​​​ർ​​​​ഷ​​​​ക​​​​രെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന സ​​​​മീ​​​​പ​​​​ന​​​​മു​​​​ണ്ടാ​​​​യി​​​​ല്ല. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ര​​​​ക്ഷ തേ​​​​ടി​​​​യ​​​​ത്. കോ​​​​ട​​​​തി അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​മെ​​​​ന്ന ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ് ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ടം യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ങ്ങ​​​​ൾ മ​​​​റ​​​​ച്ചു​​​​വ​​​​ച്ച് സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം ന​​​​ൽ​​​​കി​​​​യ​​​​ത്. ഇ​​​​ത് ക​​​​ർ​​​​ഷ​​​​കദ്രോ​​​​ഹ​​​​മാ​​​​ണ്. ത​​​​ല​​​​മു​​​​റ​​​​ക​​​​ളാ​​​​യി കൈ​​​​വ​​​​ശം​​​​വ​​​​ച്ച് അ​​​​നു​​​​ഭ​​​​വി​​​​ച്ചു​​​​വ​​​​രു​​​​ന്ന ഭൂ​​​​പ്ര​​​​ദേ​​​​ശ​​​​ത്തി​​​​ന് ല​​​​ഭി​​​​ക്കേ​​​​ണ്ട ഉ​​​​ട​​​​മ​​​​സ്ഥാ​​​​വ​​​​കാ​​​​ശ​​​​മാ​​​​ണ് ഇ​​​​തു​​​​മൂ​​​​ലം വീ​​​​ണ്ടും പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​കു​​​​ന്ന​​​​ത്.

- അ​​​​നി​​​​ൽ അ​​​​ത്തി​​​​ക്ക​​​​യം.

Tags : District News Nattuvishesham Affidavit Thekkethotti possession

Recent News

Corehub Up