x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പതിനാറുകാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദിച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: September 12, 2026 12:18 AM IST | Updated: September 12, 2026 12:18 AM IST

തു​റ​വൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി മ​ർ​ദിച്ച കേ​സി​ലെ ര​ണ്ടു പ്ര​തി​ക​ൾ പി​ടി​യി​ൽ. കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ കാ​ട്ടാ​ത്ത് കോ​ള​നി വീ​ട്ടി​ൽ ലൈ​ജു മ​ക​ൻ ആ​ഷി​ക്, എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ തോ​ട്ടു​ങ്ക​ൽത​റ വീ​ട്ടി​ൽ തേ​വ​ൻ മ​ക​ൻ സ​ജി​ത്ത് എ​ന്നി​വ​രാ​ണ് കു​ത്തി​യ​തോ​ട് പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് പ്ര​തി​ക​ൾ ചാ​വ​ടി ഭാ​ഗ​ത്തു​നി​ന്നും കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി, ഈ ​കേ​സി​ലെ പ്ര​തി​യാ​യ സ​ജി​ത്തി​​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച് പ്ര​തി​ക​ൾ ക്രൂ​ര​മാ​യി മ​ർദിക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ പൊ​ലി​സ് ഒ​ളി​വി​ൽ പോ​യ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ ഇ​വ​രെ ക​രു​മാ​ഞ്ചേ​രി ഭാ​ഗ​ത്തു​നി​ന്നും അ​റ​സ്റ്റ് ചെ​യ്തു.

മ​റ്റു പ്ര​തി​ക​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ പൊ​ലി​സ് ഊ​ർ​ജി​ത​മാ​ക്കി. പ്ര​തി​ക​ളി​ൽ ഒ​രാ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ളാ​ണ്. ആ​ല​പ്പു​ഴ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ചേ​ർ​ത്ത​ല ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് മ​ഞ്ജു ലാ​ലി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കു​ത്തി​യ​തോ​ട് സി​ഐ ലി​ജി​ൻ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags : NattuVishesham DistricteNews

Recent News

Corehub Up