x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എ​ൽ​എ​യാ​യി സ്‌​കൂ​ളി​ലെത്തി​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: September 11, 2026 11:32 PM IST | Updated: September 11, 2026 11:32 PM IST

സേ​നാ​പ​തി വേ​ണു എം​എ​ൽ​എ​യ്ക്ക് രാ​ജ​കു​മാ​രി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കു​ന്നു.

രാ​ജ​കു​മാ​രി: അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​ര​ങ്ങ​ൾ കു​റി​ച്ച വി​ദ്യാ​ല​യ​ത്തി​ലേ​ക്കു വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ജ​ന​പ്ര​തി​നി​ധി​യാ​യി മ​ട​ങ്ങി​യെ​ത്തി​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യെ ആ​ദ​രി​ച്ചു. രാ​ജ​കു​മാ​രി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി സേ​നാ​പ​തി വേ​ണു എം​എ​ൽ​എ അ​ധ്യാ​പ​ക​രും പി​ടി​എ​യും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. പു​തി​യ സ്കൂ​ൾ ബ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫും ന​ട​ത്തി. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും പി​ടി​എ ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജി. ​ശ​ങ്ക​ർ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ജി. ഗി​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഠി​ച്ചി​റ​ങ്ങി​യ വി​ദ്യാ​ല​യ​ത്തി​ന്‍റെ ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ളും പ​ഴ​യ​കാ​ല അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വ​ച്ച എം​എ​ൽ​എ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും ചെ​യ്തു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ എ.​സി. ഷി​ബി, വി ​എ​ച്ച് എ​സ് സി ​പ്രി​ൻ​സി​പ്പ​ൽ കെ.​ഒ. ഷി​ജു, ഹെ​ഡ്മാ​സ്റ്റ​ർ ടി. ​അ​ബ്ദു​ൾ നാ​സ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : District News Nattuvishesham Alumnus school MLA

Recent News

Corehub Up