പ്രതീകാത്മക ചിത്രം
മലപ്പുറം: ഈ വർഷത്തെ ജില്ലാ സിവിൽ സർവീസസ് കായികമേള 17,18,19 തീയതികളിൽ മലപ്പുറത്തും മഞ്ചേരിയിലുമായി നടക്കും. 17ന് ഷട്ടിൽ ബാഡ്മിന്റണ്‍, 18ന് ഗെയിംസ് മത്സരങ്ങൾ, 19ന് അത്ലറ്റിക്സ് മത്സരങ്ങൾ എന്നിവ നടക്കും. മേളയിൽ പങ്കെടുക്കാനുള്ള അപേക്ഷാ ഫോമുകൾ സിവിൽ സ്റ്റേഷനിലെ ജില്ലാ സ്പോർട്സ് കൗണ്‍സിൽ ഓഫീസിൽ നിന്ന് ലഭിക്കും. ഓരോ മത്സര ഇനത്തിനും പ്രത്യേകം അപേക്ഷ സമർപ്പിക്കാം.
പൂരിപ്പിച്ച ഫോമിൽ പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കണം. ഡബിൾസ് ഇനങ്ങളിൽ ടീം പാർട്ണറുടെ വിവരങ്ങൾ ഫോം 2-ൽ സമർപ്പിക്കണം. (പാർട്ണർ ഫോം 1 പ്രത്യേകം നൽകണം). പൂരിപ്പിച്ച അപേക്ഷകൾ 15ന് വൈകുന്നേരം അഞ്ചിനകം "സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗണ്‍സിൽ, സിവിൽ സ്റ്റേഷൻ, മലപ്പുറം - 676505’ എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോണ്‍: 9495243423, 9895587321, 9496841575.