x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള: ക​രു​ത്തു കാ​ട്ടി അ​ടി​മാ​ലി​യും ക​ട്ട​പ്പ​ന​യും

വെബ് ഡെസ്ക്
Published: October 15, 2026 11:19 PM IST | Updated: October 15, 2026 11:19 PM IST

ഷോ​ട്ട്പു​ട്ടി​ൽ സ്വ​ർ​ണം നേ​ടി​യ എ​സ്. ശ്വേ​ത-​ഫാ​ത്തി​മ മാ​താ എ​ച്ച്എ​സ്എ​സ് കൂ​ന്പ​ൻ​പാ​റ.

നെ​ടു​ങ്ക​ണ്ടം: റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ഉ​പ​ജി​ല്ല​ക​ൾ ത​മ്മി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം. മേ​ള ര​ണ്ടു ദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ ഒ​രു പോ​യി​ന്‍റി​ന്‍റെ നേ​രി​യ മു​ൻ​തൂ​ക്ക​ത്തി​ൽ അ​ടി​മാ​ലി ഉ​പ​ജി​ല്ല​യാ​ണ് ഒ​ന്നാ​മ​ത്. ക​ട്ട​പ്പ​ന ഉ​പ​ജി​ല്ല തൊ​ട്ടു​പി​ന്നി​ലു​ണ്ട്.

18 സ്വ​ർ​ണ​വും 14 വെ​ള്ളി​യും 12 വെ​ങ്ക​ല​വും ഉ​ൾ​പ്പടെ 167 പോ​യി​ന്‍റാ​ണ് അ​ടി​മാ​ലി സ്വ​ന്ത​മാ​ക്കി​യ​ത്. 17 സ്വ​ർ​ണ​വും 14 വെ​ള്ളി​യും 11 വെ​ങ്ക​ല​വു​മാ​യി 166 പോ​യി​ന്‍റോ​ടെ ക​ട്ട​പ്പ​ന ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്.

അ​ഞ്ചു സ്വ​ർ​ണ​വും അ​ഞ്ചു വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വു​മാ​യി 50 പോ​യി​ന്‍റ് നേ​ടി​യ പീ​രു​മേ​ട് മൂ​ന്നാ​മ​താ​ണ്. മൂ​ന്നു സ്വ​ർ​ണ​വും ആ​റു വെ​ള്ളി​യും ഒ​ൻ​പ​ത് വെ​ങ്ക​ല​വു​മാ​യി 46 പോ​യി​ന്‍റോ​ടെ തൊ​ടു​പു​ഴ നാ​ലാം സ്ഥാ​ന​ത്തു​ണ്ട്.

ര​ണ്ടു സ്വ​ർ​ണ​വും ര​ണ്ടു വെ​ള്ളി​യും എ​ട്ടു വെ​ങ്ക​ല​വു​മാ​യി നെ​ടു​ങ്ക​ണ്ടം 29 പോ​യി​ന്‍റും ഒ​രു സ്വ​ർ​ണ​വും അ​ഞ്ചു വെ​ള്ളി​യും മൂ​ന്നു വെ​ങ്ക​ല​വു​മാ​യി അ​റ​ക്കു​ളം 29 പോ​യി​ന്‍റും നേ​ടി. ഒ​രു സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യു​മാ​യി എ​ട്ട് പോ​യി​ന്‍റാ​ണ് മൂ​ന്നാ​റി​ന്‍റെ സ​ന്പാ​ദ്യം.

സ്കൂ​ളു​ക​ളി​ൽ എ​ൻ​ആ​ർ സി​റ്റി മു​ന്നി​ൽ

സ്കൂ​ളു​ക​ളി​ൽ വ്യ​ക്ത​മാ​യ മു​ൻ​തൂ​ക്കം നേ​ടി എ​ൻ​ആ​ർ സി​റ്റി എ​സ്എ​ൻ​വി സ്കൂ​ളാ​ണ് മു​ന്നേ​റു​ന്ന​ത്. ഒ​ൻ​പ​ത് സ്വ​ർ​ണ​വും ആ​റു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും ഉ​ൾ​പ്പ​ടെ 64 പോ​യി​ന്‍റു​മാ​യി സ്കൂ​ൾ ഏ​റെ മു​ന്നി​ലാ​ണ്. അ​ഞ്ചു സ്വ​ർ​ണ​വു​മാ​യി 25 പോ​യി​ന്‍റ് നേ​ടി​യ കാ​ൽ​വ​രി​മൗ​ണ്ട് സി​എ​ച്ച്എ​സ് ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്.

ര​ണ്ടു സ്വ​ർ​ണ​വും ര​ണ്ടു വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വു​മാ​യി ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളും ഒ​രു സ്വ​ർ​ണ​വും മൂ​ന്ന് വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വു​മാ​യി ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് സ്കൂ​ളും 20 പോ​യി​ന്‍റ് വീ​തം നേ​ടി. ര​ണ്ടു സ്വ​ർ​ണ​വും മൂ​ന്നു വെ​ള്ളി​യു​മാ​യി 19 പോ​യി​ന്‍റു​ള്ള പെ​രു​വ​ന്താ​നം സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളാ​ണ് തൊ​ട്ടു​പി​ന്നി​ൽ.

നെ​ടു​ങ്ക​ണ്ടം സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മേ​ള ഇ​ന്നു സ​മാ​പി​ക്കും. ജി​ല്ലാ ഹ​ർ​ത്താ​ലി​ൽ​നി​ന്ന് കാ​യി​ക​മേ​ള​യെ ഒ​ഴി​വാ​ക്കി​യ​താ​യി സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചി​ട്ടു​ണ്ട്.

ജ​ന​പ്രി​യ ഫൈ​ന​ൽ ഇ​ന​ങ്ങ​ൾ ഇ​ന്ന്

കാ​യി​ക​മേ​ള​യു​ടെ അ​വ​സാ​ന ദി​ന​മാ​യ ഇ​ന്ന് ട്രാ​ക്കി​ൽ സീ​നി​യ​ർ വി​ഭാ​ഗം 1,500 മീ​റ്റ​ർ ഫൈ​ന​ൽ, 200 മീ​റ്റ​ർ ഫൈ​ന​ൽ, 800 മീ​റ്റ​ർ ഫൈ​ന​ൽ, 4 x 400 മീ​റ്റ​ർ റി​ലേ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. രാ​വി​ലെ ഏ​ഴി​ന് ക്രോ​സ് ക​ൺ​ട്രി മ​ത്സ​ര​ങ്ങ​ളോ​ടെ​യാ​ണ് ട്രാ​ക്ക് ഇ​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലെ ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും ഹാ​മ​ർ ത്രോ, ​ട്രി​പ്പി​ൾ ജം​പ്, പോ​ൾ​വോ​ൾ​ട്ട് മ​ത്സ​ര​ങ്ങ​ളും ഇ​ന്ന് ന​ട​ക്കും.

K-Rail Survey

മേ​ള​യു​ടെ വേ​ഗ​താ​ര​ങ്ങ​ളാ​യി അ​ഫ്സി​നും മ​രി​യ​യും

നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ 100 മീ​റ്റ​റി​ൽ മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച് അ​ഫ്സി​നും മ​രി​യ ജേ​ക്ക​ബും വേ​ഗ​താ​ര​ങ്ങ​ളാ​യി. ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ അ​ഫ്സി​നും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​രി​യ ജേ​ക്ക​ബു​മാ​ണ് സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​ത്.
ത​ന്‍റെ മി​ക​ച്ച സ​മ​യം ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ങ്കി​ലും സ്വ​ർ​ണ​നേ​ട്ട​ത്തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് എ​ൻ​ആ​ർ സി​റ്റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ അ​ഫ്സി​ൻ. പെ​രു​വ​ന്താ​നം സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ മ​രി​യ ജേ​ക്ക​ബി​ന്‍റേ​ത് വേ​ദ​ന​യെ അ​തി​ജീ​വി​ച്ചു​ള്ള സു​വ​ർ​ണ​നേ​ട്ട​മാ​ണ്. കാ​ൽ​വേ​ദ​ന അ​ല​ട്ടി​യി​ട്ടും പോ​രാ​ട്ട​വീ​ര്യം കൈ​വി​ടാ​തെ ട്രാ​ക്കി​ലി​റ​ങ്ങി​യ മ​രി​യ പെ​ൺ​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​റി​ൽ ഒ​ന്നാ​മ​തെ​ത്തി സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി.

 

K-Rail Survey

സോ​ബി​നും അ​ലിൻഡയ്ക്കും മി​ന്നും നേ​ട്ടം

റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള സ​ബ്ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണ​നേ​ട്ട​വു​മാ​യി കാ​ൽ​വ​രി മൗ​ണ്ട് സ്കൂ​ളി​ലെ സോ​ബി​ൻ കെ. ​സെ​ബാ​സ്റ്റ്യ​നും അ​ലി​ൻഡ മാ​രി​യ​റ്റ് ബി​ജു​വും. സ​ബ്ജൂ​നി​യ​ർ 200, 400 മീ​റ്റ​റി​ൽ സോ​ബി​ൻ സ്വ​ർ​ണം നേ​ടി. സോ​ബി​ൻ അം​ഗ​മാ​യ റി​ലേ ടീ​മും സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി.
200, 400, 600 മീ​റ്റ​റു​ക​ളി​ൽ സ്വ​ർ​ണം നേ​ടി​യ അ​ലി​ന്‌ഡ മേ​ള​യി​ലെ താ​ര​മാ​യി. സ​ഹ​പാ​ഠി​ക​ളാ​യ ഇ​വ​രു​ടെ നേ​ട്ടം കാ​ൽ​വ​രി മ​ണ്ട് സ്കൂ​ളി​ന്
ഇ​ര​ട്ടി മ​ധു​ര​മാ​യി.

K-Rail Survey


ചേ​ച്ചി​മാ​രെ ക​ട​ത്തി​വെ​ട്ടി ദേ​വി ന​ന്ദ​ന​യും നി​യാ​ സു​നി​ലും

പ്രാ​യ​ത്തി​ൽ ഇ​ള​യ​വ​രാ​ണെ​ങ്കി​ലും പ്ര​ക​ട​ന​മി​ക​വി​ൽ സീനിയ​ർ താ​ര​ങ്ങ​ളെ ക​ട​ത്തി​വെ​ട്ടി ദേ​വി ന​ന്ദ​ന​യും നി​യാ സു​നി​ലും. നെ​ടു​ങ്ക​ണ്ടം സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഇ​ടു​ക്കി റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ സീ​നി​യ​ർ വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​ർ ഓ​ട്ട​ത്തി​ലാ​ണ് എ​ൻ​ആ​ർ സി​റ്റി സ്കൂ​ളി​ലെ ഈ ​മി​ടു​ക്കി​ക​ൾ സ്വ​ർ​ണ​വും വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി​യ​ത്. ‌

മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ ദേ​വി ന​ന്ദ​ന 3000 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി​യ​പ്പോ​ൾ നി​യാ​ സു​നി​ൽ വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി. പ്രാ​യ​ത്തി​ൽ മു​തി​ർ​ന്ന താ​ര​ങ്ങ​ൾ​ക്കൊ​പ്പം മ​ത്സ​രി​ച്ച് ഇ​രു​വ​രും നേ​ടി​യ മെ​ഡ​ൽ നേ​ട്ടം സ്കൂ​ളി​നും അ​ഭി​മാ​ന​മാ​യി.

K-Rail Survey

ജ​സ്റ്റി​ന് ഇ​ര​ട്ട​സ്വ​ർ​ണം ല​ക്ഷ്യം

മ​ത്സ​ര​ത്തി​നി​റ​ങ്ങാ​ൻ മ​ടി​ച്ചു​നി​ന്ന ജ​സ്റ്റി​ൻ ജ​യിം​സി​നെ കൂ​ട്ടു​കാ​ർ നി​ർ​ബ​ന്ധി​ച്ച് ട്രാ​ക്കി​ലി​റ​ക്കി​യ​പ്പോ​ൾ പി​റ​ന്ന​ത് സ്വ​ർ​ണ​നേ​ട്ടം. ജൂ​നി​യ​ർ ബോ​യ്സ് 1,500 മീ​റ്റ​ർ ഓ​ട്ട​ത്തി​ലാ​ണ് രാ​ജാ​ക്കാ​ട് ഗ​വ. ഹൈ​സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി ജ​സ്റ്റി​ൻ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​ത്. ക​ന്നി മ​ത്സ​ര​ത്തി​ൽ ത​ന്നെ സ്വ​ർ​ണം കൊ​യ്ത് ജ​സ്റ്റി​ൻ വ​ര​വ​റി​യി​ക്കു​ക​യും ചെ​യ്തു. മേ​ള​യു​ടെ ആ​ദ്യ​ദി​നം 3,000 മീ​റ്റ​റി​ൽ ജ​സ്റ്റി​ൻ വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 800 മീ​റ്റ​റി​ലും താ​രം ഇ​നി മ​ത്സ​രി​ക്കു​ന്നു​ണ്ട്.

Tags : Sports Meet NattuVishesham DistrictNews

Recent News

Corehub Up