x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള

വെബ് ഡെസ്ക്
Published: October 14, 2026 11:26 PM IST | Updated: October 14, 2026 11:26 PM IST

റ​വ​ന്യു ജി​ല്ലാ കാ​യി​ക​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം മി​നി ടോ​മി നി​ർ​വ​ഹി​ക്കു​ന്നു.

നെ​ടു​ങ്ക​ണ്ടം: ജി​ല്ല​യി​ലെ കാ​യി​ക പ്ര​തി​ഭ​ക​ള്‍ മാ​റ്റു​ര​യ്ക്കു​ന്ന കൗ​മാ​ര കാ​യി​ക​മേ​ള​യ്ക്ക് നെ​ടു​ങ്ക​ണ്ട​ത്ത് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. ആ​ദ്യ​ദി​നം പി​ന്നി​ട്ട​പ്പോ​ള്‍ പു​തു​വേ​ഗ​വും ഉ​യ​ര​വും താ​ള​വും ക​ണ്ടെ​ത്താ​ൻ കാ​യി​ക​പ്ര​തി​ഭ​ക​ൾ​ക്കാ​യി​ല്ലെ​ങ്കി​ലും വീ​റി​നും വാ​ശി​ക്കും കു​റ​വി​ല്ലാ​യി​രു​ന്നു.

കാ​യി​ക​പ്രേ​മി​ക​ള്‍ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ജൂ​ണി​യ​ര്‍, സ​ബ് ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലെ ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും 100 മീ​റ്റ​ര്‍ സ്പ്രി​ന്‍റ് ഇ​ന​ങ്ങ​ളാ​യി​രു​ന്നു കാ​ണി​ക​ളു​ടെ ശ്ര​ദ്ധാ​കേ​ന്ദ്രം. എ​ന്നാ​ല്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​തി​നാ​ല്‍ ചി​ല മ​ത്സ​രാ​ര്‍​ഥി​ക​ള്‍​ക്ക് ആ​ദ്യ​ദി​നം മ​ത്സ​രി​ക്കാ​നാ​യി​ല്ല. ഇ​തോ​ടെ പ​ല ഇ​ന​ങ്ങ​ളു​ടെ​യും അ​ന്തി​മ​ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന​തും നീ​ണ്ടു. പ​രീ​ക്ഷ​യി​ല്‍ പ​ങ്കെ​ടു​ത്ത​ശേ​ഷം അ​ടു​ത്ത ദി​വ​സം മ​ത്സ​രി​ക്കു​ന്ന​വ​രു​ടെ പ്ര​ക​ട​നം കൂ​ടി വി​ല​യി​രു​ത്തി​യാ​കും അ​ന്തി​മ ഫ​ലം നി​ശ്ച​യി​ക്കു​ക.

ആ​ദ്യ​ദി​ന​ത്തി​ല്‍ റി​ക്കാ​ർ​ഡ് നേ​ട്ട​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലും അ​ടു​ത്ത മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ള്‍​ക്കും പു​തി​യ റി​ക്കാ​ർ​ഡു​ക​ൾ​ക്കും വേ​ദി​യാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കാ​യി​ക​പ്രേ​മി​ക​ള്‍. ക​ഴി​ഞ്ഞ വ​ര്‍​ഷം ജി​ല്ല​യി​ല്‍ ശ്ര​ദ്ധേ​യ​മാ​യ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ വി​ജ​യ​ക്കു​തി​പ്പ് ന​ട​ത്തി​യ ചി​ല താ​ര​ങ്ങ​ള്‍ മ​റ്റു ജി​ല്ല​ക​ളി​ലെ സ്‌​കൂ​ളു​ക​ളി​ലേ​ക്ക് മാ​റി​യ​തും മ​ത്സ​ര​വേ​ദി​ക​ളി​ലെ ച​ര്‍​ച്ച​യാ​യി. ഇ​ത്ത​വ​ണ ആ ​താ​ര​ങ്ങ​ള്‍ എ​വി​ടെ​യെ​ന്ന അ​ന്വേ​ഷ​ണ​വും കാ​യി​ക​പ്രേ​മി​ക​ള്‍​ക്കി​ട​യി​ല്‍ സ​ജീ​വ​മാ​ണ്. മ​ത്സ​ര​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തോ​ടെ കൗ​മാ​രതാ​ര​ങ്ങ​ളു​ടെ മി​ക​വും പോ​രാ​ട്ട​വീ​ര്യ​വും കൂ​ടു​ത​ല്‍ പ്ര​ക​ട​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കാ​യി​ക​പ്രേ​മി​ക​ൾ.

ക​ട്ട​പ്പ​ന ഉ​പ​ജി​ല്ല മു​ന്നി​ല്‍, സ്‌​കൂ​ള്‍​ത​ല​ത്തി​ല്‍ കാ​ല്‍​വ​രി​മൗ​ണ്ട് ഒ​ന്നാ​മ​ത്

നെ​ടു​ങ്ക​ണ്ടം: കാ​യി​ക​മേ​ള​യു​ടെ ആ​ദ്യ​ദി​ന മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ക​ട്ട​പ്പ​ന ഉ​പ​ജി​ല്ല മു​ന്നി​ല്‍. എ​ട്ടു സ്വ​ര്‍​ണ​വും അ​ഞ്ചു വെ​ള്ളി​യും അ​ഞ്ചു വെ​ങ്ക​ല​വും ഉ​ള്‍​പ്പ​ടെ 74 പോ​യി​ന്‍റാ​ണ് ഉ​പ​ജി​ല്ല നേ​ടി​യ​ത്. ആ​റു സ്വ​ര്‍​ണം, ആ​റു വെ​ള്ളി, മൂ​ന്നു വെ​ങ്ക​ലം ഉ​ള്‍​പ്പ​ടെ 65 പോ​യി​ന്‍റ് നേ​ടി​യ അ​ടി​മാ​ലി ഉ​പ​ജി​ല്ല ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. ര​ണ്ടു സ്വ​ര്‍​ണം മൂ​ന്നു വെ​ള്ളി, അ​ഞ്ചു വെ​ങ്ക​ലം ഉ​ള്‍​പ്പ​ടെ 27 പോ​യി​ന്‍റ് നേ​ടി​യ തൊ​ടു​പു​ഴ ഉ​പ​ജി​ല്ല​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്.

ജി​ല്ലാ കാ​യി​ക​മേ​ള​യി​ല്‍ ഇ​ന്ന് ‌

രാ​വി​ലെ - 100 മീ​റ്റ​ര്‍ ഹീ​റ്റ്‌​സ്, ഫൈ​ന​ല്‍. 100 മീ​റ്റ​ര്‍ 110 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സ് ടൈം ​ട്ര​യ​ല്‍​സ്. 3000 മീ​റ്റ​ര്‍ ഫൈ​ന​ല്‍, 400 മീ​റ്റ​ര്‍ ടൈം ​ട്ര​യ​ല്‍, 3000 മീ​റ്റ​ര്‍ ന​ട​ത്തം ഫൈ​ന​ല്‍, 5000 മീ​റ്റ​ര്‍ ന​ട​ത്തം ഫൈ​ന​ല്‍. 200 മീ​റ്റ​ര്‍ ഹീ​റ്റ്‌​സ്.

ഉ​ച്ച​ക​ഴി​ഞ്ഞ് - 1500 മീ​റ്റ​ര്‍ ഫൈ​ന​ല്‍. 200 മീ​റ്റ​ര്‍ ഫൈ​ന​ല്‍. 400 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സ് ടൈം ​ട്ര​യ​ല്‍. 800 മീ​റ്റ​ര്‍ ഫൈ​ന​ല്‍. 4 x400 മീ​റ്റ​ര്‍ റി​ലേ ഫൈ​ന​ല്‍, 4 x100 മീ​റ്റ​ര്‍ റി​ലേ ഫൈ​ന​ല്‍. ഫീ​ല്‍​ഡ് - ലോ​ംഗ് ജം​പ്, ഹൈ ​ജം​പ്, ഷോ​ട്പു​ട്ട്, ജാ​വ​ലി​ന്‍ ത്രോ, ​ഡി​സ്‌​ക​സ് ത്രോ, ​ട്രി​പ്പി​ള്‍ ജം​പ്.

ബൂ​ട്ടി​ല്ലാ​തെ സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ കു​രു​ന്നു​ക​ൾ

നെ​ടു​ങ്ക​ണ്ടം: സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ സ്പൈ​ക്ക് ഷൂ ​ധ​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം നി​ല​നി​ൽ​ക്കെ​യും ഇ​ടു​ക്കി റ​വ​ന്യൂ ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ നി​ര​വ​ധി താ​ര​ങ്ങ​ൾ ബൂ​ട്ടി​ല്ലാ​തെ മ​ത്സ​ര​ത്തി​നി​റ​ങ്ങി. ന​ഗ്ന​പാ​ദ​രാ​യും സോ​ക്സ് മാ​ത്രം ധ​രി​ച്ചും മ​ത്സ​രി​ച്ച കു​ട്ടി​ക​ൾ​ക്ക് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നാ​യി​ല്ല.
ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള​ക​ളി​ലും ഷൂ ​ധ​രി​ക്കാ​തെ​യു​ള്ള മ​ത്സ​രം വി​വാ​ദ​മാ​യി​രു​ന്നു. ന​ഗ്ന​പാ​ദ​രാ​യി ട്രാ​ക്കി​ലി​റ​ങ്ങി​യ പ​ല​രു​ടെ​യും കാ​ലു​ക​ൾ പൊ​ള്ളു​ക​യും ചെ​യ്തു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ജി​ല്ലാ മേ​ള​യി​ൽ സ്പൈ​ക്ക് ഷൂ ​നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. എ​ന്നാ​ൽ, ആ​വ​ശ്യ​മാ​യ ഷൂ ​ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​തെ​യാ​ണ് പ​ല ഉ​പ​ജി​ല്ല​ക​ളും താ​ര​ങ്ങ​ളെ മ​ത്സ​ര​ത്തി​നെ​ത്തി​ച്ച​ത്. ദീ​ർ​ഘ​ദൂ​ര ഓ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടെ ഷൂ ​ഇ​ല്ലാ​തെ ഇ​റ​ങ്ങി​യ ചി​ല​ർ​ക്ക് മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. ആ​വ​ശ്യ​മാ​യ കാ​യി​കോ​പ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ കാ​ട്ടി​യ അ​ലം​ഭാ​വ​മാ​ണ് കു​ട്ടി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി​യ​ത്.

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മ​ക​ന് ഇ​ര​ട്ട മെ​ഡ​ൽ

നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ മി​ന്നും പ്ര​ക​ട​ന​വു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മ​ക​ൻ. ന​രി​യ​മ്പാ​റ മ​ന്നം മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ആസാം സ്വ​ദേ​ശി നി​ഷാ​ന്ത് മാ​റാ​ണ്ടി​യാ​ണ് സ​ബ്ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണ​വും വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി​യ​ത്. 400 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ സ്വ​ർ​ണം നേ​ടി​യ നി​ഷാ​ന്ത് ഹ​ർ​ഡി​ൽ​സി​ൽ വെ​ങ്ക​ല​വും നേ​ടി.

വ​ർ​ഷ​ങ്ങ​ളാ​യി ന​രി​യ​മ്പാ​റ​യി​ലെ എ​സ്റ്റേ​റ്റി​ൽ തൊ​ഴി​ലാ​ളി​യാ​യ പി​താ​വ് മാ​റാ​ണ്ടി​ക്കൊ​പ്പം നി​ഷാ​ന്ത് ര​ണ്ടു വ​ർ​ഷം മു​മ്പാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ഒ​ന്നാം ക്ലാ​സ് മു​ത​ൽ ഏ​ഴാം ക്ലാ​സ് വ​രെ അ​സ​മി​ലാ​യി​രു​ന്നു പ​ഠ​നം. പി​ന്നീ​ട് മ​ക്ക​ളെ​യും കേ​ര​ള​ത്തി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​തോ​ടെ ന​രി​യ​മ്പാ​റ മ​ന്നം മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ൽ പ​ഠ​നം തു​ട​രു​ക​യാ​യി​രു​ന്നു.

സ്കൂ​ളി​ൽ ചേ​ർ​ന്ന​തോ​ടെ നി​ഷാ​ന്തി​ന്‍റെ കാ​യി​ക​ശേ​ഷി തി​രി​ച്ച​റി​ഞ്ഞ പ​രി​ശീ​ല​ക​ൻ അ​മൃ​തേ​ഷാ​ണ് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്കി​യ​ത്. ചി​ട്ട​യാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ മി​ക​വു തെ​ളി​യി​ച്ച നി​ഷാ​ന്ത് ആ​ദ്യ ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ ത​ന്നെ ഇ​ര​ട്ട മെ​ഡ​ൽ നേ​ട്ടം സ്വ​ന്ത​മാ​ക്കി. അ​സ​മി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലെ​ത്തി​യ നി​ഷാ​ന്ത് ര​ണ്ടു വ​ർ​ഷം​കൊ​ണ്ട് മ​ല​യാ​ള​വും ന​ന്നാ​യി പ​ഠി​ച്ചു. കാ​യി​ക​രം​ഗ​ത്തെ മി​ക​വി​നൊ​പ്പം പ​ഠ​ന​ത്തി​ലും മി​ടു​ക്ക​നാ​ണ് ഈ ​വി​ദ്യാ​ർ​ഥി. ക്ലാ​സി​ലെ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും ഒ​ന്നാം സ്ഥാ​ന​ത്താ​ണ് നി​ഷാ​ന്തെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു.

K-Rail Survey

ദീ​ർ​ഘ​ദൂ​ര ട്രാ​ക്കി​ൽ സ്വ​ർ​ണം കൊ​യ്ത് വൈ​ഷ്ണ​വും റോഷ്‌​നി​യും

നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ ആ​ദ്യ​ദി​ന​ത്തി​ൽ ദീ​ർ​ഘ​ദൂ​ര ഓ​ട്ട​ത്തി​ൽ സു​വ​ർ​ണ​നേ​ട്ട​വു​മാ​യി വൈ​ഷ്ണ​വ് ര​തീ​ഷും റോ​ഷ്‌​നി രാ​ജേ​ഷും. 3000 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ വൈ​ഷ്ണ​വും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ റോ​ഷ്‌​നി​യും സ്വ​ർ​ണം നേ​ടി.

വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജെ​റോം​സ് സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് വൈ​ഷ്ണ​വ് ര​തീ​ഷ്. ആ​ദ്യ​മാ​യാ​ണ് വൈ​ഷ്ണ​വി​ന് സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. ഈ ​സ​ന്തോ​ഷ​ത്തി​നൊ​പ്പം കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ന്ന വൈ​ഷ്ണ​വ് 1600 മീ​റ്റ​ർ ഓ​ട്ട​ത്തി​ലും ക്രോ​സ് ക​ൺ​ട്രി മ​ത്സ​ര​ത്തി​ലും ഇ​നി മാ​റ്റു​ര​യ്ക്കും.

പെ​രു​വ​ന്താ​നം സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ റോ​ഷ്‌​നി രാ​ജേ​ഷാ​ണ് ജൂ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി​യ​ത്. ക്രോ​സ് ക​ൺ​ട്രി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ലും റോ​ഷ്‌​നി ഇ​നി പ​ങ്കെ​ടു​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ക്രോ​സ് ക​ൺ​ട്രി​യി​ൽ റോ​ഷ്‌​നി മ​ത്സ​രി​ച്ചി​രു​ന്നു.

K-Rail Survey

ആ​ദ്യ സ്വ​ർ​ണം നെ​ടു​ങ്ക​ണ്ട​ത്തി​ന്; മി​ന്നി​ത്തി​ള​ങ്ങി സാ​ൽ​വി​ൻ ജേ​ക്ക​ബ്

നെ​ടു​ങ്ക​ണ്ടം: റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ലെ ആ​ദ്യ​സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി നെ​ടു​ങ്ക​ണ്ടം ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി സാ​ൽ​വി​ൻ ജേ​ക്ക​ബ്. ആ​ൺ​കു​ട്ടി​ക​ളു​ടെ 600 മീ​റ്റ​ർ ഓ​ട്ട​ത്തി​ലാ​ണ് സാ​ൽ​വി​ൻ സ്വ​ർ​ണ​നേ​ട്ടം കൈ​വ​രി​ച്ച​ത്. വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ സാ​ൽ​വി​ൻ ഈ ​വ​ർ​ഷ​മാ​ണ് നെ​ടു​ങ്ക​ണ്ടം സ്പോ​ർ​ട്സ് ഹോ​സ്റ്റ​ലി​ൽ പ്ര​വേ​ശ​നം നേ​ടി​യ​ത്.

ആ​ദ്യ​മാ​യി പ​ങ്കെ​ടു​ക്കു​ന്ന ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ​ത്ത​ന്നെ സ്വ​ർ​ണം നേ​ടാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്ക​ൻ. കാ​യി​ക​രം​ഗ​ത്ത് മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​നു​ള്ള സാ​ൽ​വി​ന്‍റെ ക​ഴി​വും ക​ഠി​നാ​ധ്വാ​ന​വും ആ​ദ്യ മ​ത്സ​ര​ത്തി​ൽ​ത്ത​ന്നെ ഫ​ലം ക​ണ്ടു. നെ​ടു​ങ്ക​ണ്ടം സ്പോ​ർ​ട്സ് ഹോ​സ്റ്റ​ലി​ലെ ടോ​ണി തോ​മ​സാ​ണ് സാ​ൽ​വി​ന്‍റെ പ​രി​ശീ​ല​ക​ൻ.

K-Rail Survey

സം​സ്ഥാ​ന​ത​ല​ത്തി​ൽ സ്വ​ർ​ണ​നേ​ട്ടം ല​ക്ഷ്യ​മി​ട്ട് അ​ഞ്ജ​ന; ആ​ദ്യ​ദി​നം വെ​ള്ളി

നെ​ടു​ങ്ക​ണ്ടം: സം​സ്ഥാ​ന​ത​ല​ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ട്രാ​ക്കി​ലി​റ​ങ്ങി​യ കാ​ളി​യാ​ർ സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ഞ്ജ​ന സ​ന്തോ​ഷി​ന് ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ ആ​ദ്യ​ദി​ന​ത്തി​ൽ വെ​ള്ളി​ത്തി​ള​ക്കം.100 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ലാ​ണ് അ​ഞ്ജ​ന വെ​ള്ളി​മെ​ഡ​ൽ നേ​ടി​യ​ത്. ഇ​ന്നു ന​ട​ക്കു​ന്ന 200, 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ് മ​ത്സ​ര​ങ്ങ​ളി​ലും അ​ഞ്ജ​ന പ​ങ്കെ​ടു​ക്കും.

ക​ഴി​ഞ്ഞ വ​ർ​ഷം 100 മീ​റ്റ​റി​ലും 400 മീ​റ്റ​റി​ലും ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ അ​ഞ്ജ​ന സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ലേ​ക്കും യോ​ഗ്യ​ത നേ​ടി​യി​രു​ന്നു. ഇ​ത്ത​വ​ണ​യും സം​സ്ഥാ​ന​ത​ല​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം ആ​വ​ർ​ത്തി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഈ ​മി​ടു​ക്കി. ഇ​ന്ന​ത്തെ മ​ത്സ​ര​ങ്ങ​ളി​ൽ സ്വ​ർ​ണം നേ​ടി സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​നു​ള്ള ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് അ​ഞ്ജ​ന​യു​ടെ ല​ക്ഷ്യം.
സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​ൻ വി​ൻ​സ് ജോ​സ​ഫി​ന്‍റെ പ​രി​ശീ​ല​ന​ത്തി​ലാ​ണ് അ​ഞ്ജ​ന മ​ത്സ​ര​ത്തി​നൊ​രു​ങ്ങു​ന്ന​ത്.

Tags : Sports Meet NattuVishesham DistrictNews

Recent News

Corehub Up