കോതമംഗലം: വൈസ്മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജിയൺ സ്പോർട്സ് മീറ്റ് നടത്തി. ഡിസ്ട്രിക്ട് - 7 ന്റെ നേതൃത്വത്തിൽ, മാർ ബേസിൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തിയ മത്സരങ്ങളിൽ ഇടുക്കി, എറണാകുളം ജില്ലകളിലെ ക്ലബ്ബുകളിൽ നിന്ന് 600 പേർ പങ്കെടുത്തു. ആന്റണി ജോൺ എംഎൽഎ പതാക ഉയർത്തി
റീജണൽ ഡയറക്ടർ പി.ജെ. കുര്യാച്ചൻ അധ്യക്ഷത വഹിച്ചു.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ഡോ. റോയി വർഗീസ് മാർച്ച് പാസ്റ്റ് സല്യൂട്ട് സ്വീകരിച്ചു. ചെയർമാൻ ലൈജു ഫിലിപ്പ്, കോ- ഓഡിനേറ്റർ ജോർജ് എടപ്പാറ തുടങ്ങിയവർ നേതൃത്വം നല്കി.
വൈസ് മെൻ ഇന്റർനാഷണൽ പ്രസിഡന്റ് ഇലക്റ്റ് ഡോ. ജോഹാൻ വിൽഹം ഉദ്ഘാടനം നടത്തി. ഇന്റർനാഷണൽ സെക്രട്ടറി ജനറൽ ജോസ് വർഗീസ്, ഏരിയ പ്രസിഡന്റ് ബാബു ജോർജ്, വി.എസ്. രാധാകൃഷണൻ , മുനിസിപ്പൽ ചെയർ പേഴ്സൺ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, വികസനകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ റാണിക്കുട്ടി ജോർജ്, ഡാനിയേൽ സി. ജോൺ, റെജി എം. ജോർജ്, ബിനോയ് റ്റി. ബേബി എന്നിവർ പ്രസംഗിച്ചു.
മൽസരങ്ങളിൽ ഒന്നാം സ്ഥാനം ഡിസ്ട്രിക്ട് നാലും, രണ്ടാം സ്ഥാനം ഡിസ്ട്രിക്റ്റ് ഏഴും, ചാമ്പ്യൻ ക്ലബ്ബ് ഒന്നാം സ്ഥാനം കോലഞ്ചേരിയും, രണ്ടാം സ്ഥാനം പോത്താനിക്കാട് ഡയമണ്ട്സും കരസ്ഥമാക്കി.
Tags : nattu vishesham Wiseman Sports Meet