പ്രതീകാത്മക ചിത്രം
കോഴിക്കോട്: 68-ാമത് സംസ്ഥാന സ്കൂള്‍ കായികമേളയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നാളെ വൈകുന്നേരം നാലിന് കായിക - യുവജനക്ഷേമവകുപ്പ് മന്ത്രി ഒ.ജെ. ജെനീഷ് നിര്‍വഹിക്കും.
കായികമേളയുടെ പ്രധാനവേദിയായ എന്‍ഐടിയുടെ സമീപമുള്ള ചിന്മയ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്, ഡിഡിഇ, ജനപ്രതിനിധികള്‍, കായികതാരങ്ങള്‍, സബ് കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സംസ്ഥാനത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കാന്‍ കോഴിക്കോട് ജില്ല ഒരുങ്ങിയതായി സ്വാഗതസംഘം ചെയര്മാന് എം.എ. റസാഖ് എംഎല്‍എ അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Sports Meet