സംസ്ഥാന പൊലിസ് കായികമേളയുടെ ദീപശിഖ ഏറ്റുവാങ്ങുന്നു.
പത്തനംതിട്ട: തിരുവനന്തപുരത്ത് നടക്കുന്ന 47-ാമത് കേരള പൊലിസ് കായികമേള 2026-ന്റെ ഭാഗമായി യേസ് ടു സ്പോര്‍ട്സ്, നോ ടു ഡ്രഗ്സ് എന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന കേരള പൊലിസ് മാരത്തണിന് പത്തനംതിട്ട ജില്ലയില്‍ സ്വീകരണം നല്കി.
കാസര്‍ഗോഡുനിന്ന് ആരംഭിച്ച മാരത്തണ്‍ വിവിധ ജില്ലകള്‍ പിന്നിട്ട് ഇന്നലെ ഉച്ചയോടെ തിരുവല്ല ഇടിഞ്ഞില്ലത്ത് പത്തനംതിട്ട ജില്ലയില്‍ പ്രവേശിച്ചു. തുടര്‍ന്ന് തിരുവല്ലയിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി നീരേറ്റുപുറം വഴി ആലപ്പുഴ ജില്ലയിലേക്ക് കടന്നു. ജില്ലയിലേക്ക് എത്തിച്ചേര്‍ന്ന മാരത്തണിനെ ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ് സ്വീകരിച്ചു. പൊലിസ് അത്ലറ്റുകള്, സ്റ്റുഡന്റ്സ് പൊലിസ് കേഡറ്റുകള്‍, യുവജനങ്ങള്‍ , കോളജ് വിദ്യാര്‍ഥികള്‍, വിവിധ റസിഡന്റ്സ് അസോസിയേഷനുകള്‍, ബൈക്ക് റൈഡേഴ്സ്, റോളര്‍ സ്കേറ്റിംഗ് ടീം, ഡ്രൈവേഴ്സ് യൂണിയന് തുടങ്ങി വിവിധ മേഖലകളില്‍ പെട്ടവരുടെ സഹകരണത്തോടുകൂടിയാണ് മാരത്തണ്‍ ജില്ലയില്‍ പര്യടനം നടത്തിയത്.
തിരുവല്ല എസ്സിഎസ് ഗ്രൗണ്ടില്‍ വര്‍ഗീസ് മാമ്മന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മാരത്തണിനെ സ്വീകരിച്ചു. ജില്ലാ പൊലീസ് മേധാവി ആര്. ആനന്ദ്, തിരുവല്ല തഹസില്‍ദാര്‍ ജോബിന് ജോര്‍ജ് പത്തനംതിട്ട അഡീഷണല്‍ എസ്പി ആര്. ജയരാജ്, തിരുവല്ല ഡിവൈഎസ്പി പി.ആര്. സന്തോഷ്, പത്തനംതിട്ട നര്‍ക്കോട്ടിക് സെല്‍ഡിവൈഎസ്പി റെജി ഏബ്രഹാം, തിരുവല്ല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പത്തനംതിട്ട ജില്ലയിലെ പൊലിസ് ഉദ്യോഗസ്ഥരും കായികതാരങ്ങളും ജനപ്രതിനിധികളും സാമൂഹിക,സാംസ്കാരിക പ്രവര്‍ത്തകരും സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു.
Tags : Sports Meet NattuVishasham DistrictNews