x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുടുക്കയിലെ സമ്പാദ്യവും ഒരു പാക്കറ്റ് മാഗിയും; ഇന്‍റർനെറ്റിന്‍റെ ഹൃദയം കവർന്ന് ഒരു കൊച്ചു ജന്മദിനാഘോഷം


Published: May 21, 2026 06:11 PM IST | Updated: May 21, 2026 06:11 PM IST

വ​ലി​യ ഡെ​ക്ക​റേ​ഷ​നു​ക​ളോ വി​ല​കൂ​ടി​യ കേ​ക്കോ ഒ​ന്നു​മി​ല്ലെ​ങ്കി​ലും മ​ന​സ് നി​റ​ഞ്ഞാ​ഘോ​ഷി​ക്കാ​ൻ കൂ​ട്ടു​കാ​രു​ടെ സാ​ന്നി​ധ്യം മാ​ത്രം മ​തി​യെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ജാ​ർ​ഖ​ണ്ഡി​ൽ നി​ന്നു​ള്ള ഒ​രു കൂ​ട്ടം കു​ട്ടി​ക​ൾ. സൂ​ര​ജ് എ​ന്ന കൊ​ച്ചു​ബാ​ല​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ഹൃ​ദ​യം ക​വ​രു​ന്ന​ത്.

ത​ന്‍റെ കു​ടു​ക്ക​യി​ലെ സ​മ്പാ​ദ്യം കൂ​ട്ടി​വെ​ച്ച് സൂ​ര​ജ് ഒ​രു​ക്കി​യ കൊ​ച്ചു പാ​ർ​ട്ടി​യി​ൽ ഒ​രു പാ​ക്ക​റ്റ് മാ​ഗി നൂ​ഡി​ൽ​സും ഒ​രു കു​പ്പി ഫാ​ന്‍റ​യും മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

എ​ങ്കി​ലും, ഒ​രു ചെ​റി​യ അ​ടു​പ്പി​ന് ചു​റ്റു​മി​രു​ന്ന് ആ​ർ​ത്തു​വി​ളി​ച്ച ആ ​കു​രു​ന്നു​ക​ളു​ടെ നി​ഷ്ക​ള​ങ്ക​മാ​യ സ​ന്തോ​ഷം ഇ​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്.

ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട കൂ​ട്ടു​കാ​ര​ൻ ജ​ന്മ​ദി​ന പാ​ർ​ട്ടി ഒ​രു​ക്കി​യ കാ​ര്യം ഏ​റെ ആ​വേ​ശ​ത്തോ​ടെ ഒ​രു കു​ട്ടി ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ വി​വ​രി​ക്കു​ന്ന​തോ​ടെ​യാ​ണ് വൈ​റ​ൽ വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്.

വീ​ടി​നകത്ത് സൂ​ര​ജ് ത​ന്നെ മാ​ഗി പാ​കം ചെ​യ്യു​മ്പോ​ൾ, ചു​റ്റു​മി​രി​ക്കു​ന്ന കൂ​ട്ടു​കാ​ർ ചി​രി​ച്ചും വ​ർ​ത്ത​മാ​നം പ​റ​ഞ്ഞും ഏ​റെ ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

വി​ഭ​വ​ങ്ങ​ളു​ടെ കു​റ​വോ ആ​ർ​ഭാ​ട​ങ്ങ​ളു​ടെ കു​റ​വോ ഒ​ന്നും ആ ​മു​ഖ​ങ്ങ​ളി​ൽ പ്ര​ക​ട​മാ​യി​രു​ന്നി​ല്ല. പ​ക​രം, പ​ര​സ്പ​ര​മു​ള്ള സ്നേ​ഹ​വും ഒ​രു​മ​യും മാ​ത്ര​മാ​ണ് ആ ​വീ​ഡി​യോ​യി​ലു​ട​നീ​ളം കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്. ആ​ഡം​ബ​ര പൂ​ർ​ണ്ണ​മാ​യ ഇ​ന്ന​ത്തെ കാ​ല​ത്ത്, ഈ ​കു​ട്ടി​ക​ളു​ടെ നി​ഷ്ക​ള​ങ്ക​ത കാ​ണി​ക​ളു​ടെ ക​ണ്ണു​നി​റ​യി​ക്കു​ന്ന​താ​യി​രു​ന്നു.

ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ 30 ല​ക്ഷ​ത്തി​ന​ടു​ത്ത് ആ​ളു​ക​ളാ​ണ് ഡി​ജി​റ്റ​ൽ ലോ​ക​ത്ത് ഈ ​കാ​ഴ്ച ക​ണ്ട​ത്. യ​ഥാ​ർ​ഥ സ​ന്തോ​ഷ​ത്തി​ന്‍റെ അ​ർ​ഥം ഇ​താ​ണെ​ന്ന് കു​റി​ച്ചു​കൊ​ണ്ട് ഇ​ന്ത്യ​യി​ൽ നി​ന്നും വി​ദേ​ശ​ത്തു നി​ന്നും നി​ര​വ​ധി പേ​ർ സൂ​ര​ജി​ന് ആ​ശം​സ​ക​ളു​മാ​യി എ​ത്തി.

വീ​ഡി​യോ ത​രം​ഗ​മാ​യ​തോ​ടെ ഈ ​കൊ​ച്ചു​മി​ടു​ക്ക​ന് സ​മ്മാ​ന​ങ്ങ​ളും സാ​മ്പ​ത്തി​ക സ​ഹാ​യ​വും ന​ൽ​കാ​നാ​യി അ​വ​ന്‍റെ യു.​പി.​ഐ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച് വ​ലി​യൊ​രു വി​ഭാ​ഗം ആ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ട​രു​ന്ന ഇ​ത്ത​രം ചെ​റി​യ ന​ന്മ​ക​ൾ മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ വ​ലി​യ മാ​തൃ​ക​ക​ളാ​യി മാ​റു​ന്ന കാ​ഴ്ച​യാ​ണ് നാ​മി​വി​ടെ കാ​ണു​ന്ന​ത്.

Tags : ViralVideo TrendingNow Heartwarming PureInnocence MadeInIndia

Recent News

Corehub Up