x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചോരയൊലിപ്പിച്ചു പിടഞ്ഞ മയിലിനോട് ക്രൂരത; രക്ഷിക്കാൻ നോക്കാതെ മയിൽപ്പീലി മോഷ്ടിച്ച് ജനക്കൂട്ടം


Published: May 29, 2026 04:36 PM IST | Updated: May 29, 2026 04:36 PM IST

വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് റോ​ഡ​രി​കി​ൽ ചോ​ര​യൊ​ലി​പ്പി​ച്ചു കി​ട​ന്ന മ​യി​ലി​നോ​ട് ഒ​രു​കൂ​ട്ടം ആ​ളു​ക​ൾ കാ​ണി​ച്ച ക്രൂ​ര​ത​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള ജ​ന​രോ​ഷ​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്.

പ​രി​ക്കേ​റ്റ് എ​ഴു​ന്നേ​ൽ​ക്കാ​ൻ പോ​ലും ക​ഴി​യാ​തെ വേ​ദ​ന​കൊ​ണ്ട് പി​ട​ഞ്ഞ ഇ​ന്ത്യ​യു​ടെ ദേ​ശീ​യ പ​ക്ഷി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന് പ​ക​രം, അ​വി​ടെ​ക്കൂ​ടി​യ ചി​ല​ർ അ​തി​ന്‍റെ പീ​ലി​ക​ൾ ഓ​രോ​ന്നാ​യി പി​ഴു​തെ​ടു​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

വ​നം​വ​കു​പ്പി​നെ​യോ മൃ​ഗ​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​രെ​യോ വി​വ​ര​മ​റി​യി​ച്ച് പ​ക്ഷി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ആ​രും ത​യ്യാ​റാ​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, പി​ഴു​തെ​ടു​ത്ത മ​യി​ൽ​പ്പീ​ലി​ക​ളു​മാ​യി പ​ല​രും യാ​തൊ​രു മ​ടി​യു​മി​ല്ലാ​തെ ന​ട​ന്നു​പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ ഒ​രു​പ​ക്ഷേ ആ ​ജീ​വ​ൻ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു എ​ന്നാ​ണ് വ​ന്യ​ജീ​വി സ്നേ​ഹി​ക​ൾ പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് ഈ ​ക്രൂ​ര​ത​യു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ് ജ​ന​ങ്ങ​ളി​ൽ നി​ന്നും ഉ​യ​രു​ന്ന​ത്.

സ്വാ​ർ​ഥ​ലാ​ഭ​ത്തി​ന് വേ​ണ്ടി ഒ​രു ജീ​വി​യോ​ട് മ​നു​ഷ്യ​ത്വം മ​റ​ന്ന് പെ​രു​മാ​റി​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഒ​ട്ട​ന​വ​ധി ആ​ളു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

1972-ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം മ​യി​ലി​നെ ഉ​പ​ദ്ര​വി​ക്കു​ന്ന​തും അ​തി​ന്‍റെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ കൈ​വ​ശം വെ​ക്കു​ന്ന​തും ക​ടു​ത്ത ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്.

പ​രി​ക്കേ​റ്റ മൃ​ഗ​ങ്ങ​ളെ​യോ പ​ക്ഷി​ക​ളെ​യോ ക​ണ്ടാ​ൽ ഉ​ട​ൻ ത​ന്നെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ അ​റി​യി​ക്ക​ണ​മെ​ന്നി​രി​ക്കെ, ഇ​ത്ത​രം നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ കു​റ്റ​ക്കാ​രെ എ​ത്ര​യും വേ​ഗം ക​ണ്ടെ​ത്തി മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ഇ​പ്പോ​ൾ ഉ​യ​രു​ന്ന പ്ര​ധാ​ന ആ​വ​ശ്യം.

 

Tags : JusticeForPeacock AnimalCruelty HumanityShamed WildlifeProtection ShockingVideo

Recent News

Corehub Up