x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇഷ്ടികകൾക്കിടയിലും വിരിയുന്ന പുഞ്ചിരി; ഇതാണ് യഥാർഥ ടാലന്‍റ്


Published: March 20, 2026 06:02 PM IST | Updated: March 20, 2026 06:02 PM IST

ഇ​ഷ്ടി​ക​ക നി​ർ​മ്മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​യ ഒ​രു യു​വ​തി​യു​ടെ അ​സാ​മാ​ന്യ​മാ​യ ബാ​ല​ൻ​സിം​ഗും ഹൃ​ദ​യം ക​വ​രു​ന്ന പു​ഞ്ചി​രി​യു​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി മാ​റു​ന്ന​ത്.

ഗാ​യി​ക ഫാ​ൽ​ഗു​നി പാ​ത​ക്കി​ന്‍റെ 'സാ​വ​ൻ മേ' ​എ​ന്ന പ്ര​ശ​സ്ത​മാ​യ ഗാ​ന​ത്തി​നൊ​പ്പം ചു​വ​ടു​വെ​ക്കു​ന്ന ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ മ​നം ക​വ​ർ​ന്നു ക​ഴി​ഞ്ഞു.

ഇ​ൻ​സ്റ്റാ​ഗ്രാം ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ സാ​ബി​ത്രി യാ​ദ​വാ​ണ് ക​ഠി​നാ​ധ്വാ​ന​വും ക​ല​യും ഒ​ത്തു​ചേ​രു​ന്ന ഈ ​മ​നോ​ഹ​ര ദൃ​ശ്യം പ​ങ്കു​വെ​ച്ച​ത്. സാ​ധാ​ര​ണ​യാ​യി ഈ ​ഗാ​ന​ത്തി​ന്‍റെ ട്രെ​ൻ​ഡ് വീ​ഡി​യോ​ക​ളി​ൽ ആ​ളു​ക​ൾ പു​സ്ത​ക​ങ്ങ​ളോ ഭാ​രം കു​റ​ഞ്ഞ വ​സ്തു​ക്ക​ളോ ആ​ണ് ത​ല​യി​ൽ വെ​ച്ച് ബാ​ല​ൻ​സ് ചെ​യ്യാ​റു​ള്ള​ത്.

എ​ന്നാ​ൽ സാ​ബി​ത്രി ത​ന്‍റെ ജോ​ലി​യു​ടെ ഭാ​ഗ​മാ​യ ഇ​ഷ്ടി​ക​ക​ൾ ത​ല​യി​ലേ​ന്തി​യാ​ണ് അ​നാ​യാ​സ​മാ​യി നൃ​ത്തം ചെ​യ്യു​ന്ന​ത്. ത​ല​യി​ലു​ള്ള ഇ​ഷ്ടി​ക​ക​ളി​ൽ തൊ​ടു​ക പോ​ലും ചെ​യ്യാ​തെ വ​ള​രെ സ്വാ​ഭാ​വി​ക​മാ​യ കൈ​മു​ദ്ര​ക​ളോ​ടെ​യും മ​നോ​ഹ​ര​മാ​യ ചു​റ്റി​ക്ക​റ​ങ്ങ​ലു​ക​ളോ​ടെ​യും അ​വ​ർ ഗാ​ന​ത്തി​നൊ​പ്പം നീ​ങ്ങു​ന്ന​ത് കാ​ണാ​ൻ ത​ന്നെ വ​ലി​യ ച​ന്ത​മാ​ണ്.

ക​ഠി​ന​മാ​യ ശാ​രീ​രി​ക അ​ധ്വാ​ന​ത്തി​നി​ട​യി​ലും അ​വ​രു​ടെ മു​ഖ​ത്ത് വി​രി​യു​ന്ന നി​ഷ്ക​ള​ങ്ക​മാ​യ പു​ഞ്ചി​രി​യാ​ണ് വീ​ഡി​യോ​യെ ഇ​ത്ര​യ​ധി​കം സ്വീ​കാ​ര്യ​മാ​ക്കി​യ​ത്.

വീ​ഡി​യോ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ ത​മാ​ശ​രൂ​പേ​ണ നൃ​ത്തം ചെ​യ്തു​കൊ​ണ്ട് ക​ട​ന്നു​പോ​കു​ന്ന​ത് ഇ​തി​ന്‍റെ സ്വാ​ഭാ​വി​ക​ത വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്.

ഒ​മ്പ​ത് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം കാ​ഴ്ച​ക്കാ​രു​മാ​യി കു​തി​ക്കു​ന്ന ഈ ​വീ​ഡി​യോ സാ​ക്ഷാ​ൽ ഫാ​ൽ​ഗു​നി പാ​ത​ക് ത​ന്നെ ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജി​ൽ പ​ങ്കു​വെ​ച്ചു എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

പ​ണം കൊ​ണ്ട് വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത​താ​ണ് യ​ഥാ​ർ​ഥ സ​ന്തോ​ഷ​മെ​ന്നും ഇ​താ​ണ് ശ​രി​ക്കു​ള്ള പ്ര​തി​ഭ​യെ​ന്നു​മാ​ണ് വീ​ഡി​യോ ക​ണ്ട​വ​ർ പ്ര​തി​ക​രി​ക്കു​ന്ന​ത്.

2001-ൽ ​പു​റ​ത്തി​റ​ങ്ങി​യ 'ഓ ​പി​യ' എ​ന്ന ആ​ൽ​ബ​ത്തി​ലെ ഈ ​ഗാ​നം ഇ​ന്നും ആ​ഘോ​ഷ​വേ​ള​ക​ളി​ലെ പ്രി​യ​പ്പെ​ട്ട ഒ​ന്നാ​യി തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ത്ത​ര​മൊ​രു വേ​റി​ട്ട ആ​വി​ഷ്കാ​രം ജ​ന​ശ്ര​ദ്ധ നേ​ടു​ന്ന​ത്.

Tags : ViralVideo TrendingNow InstagramReels SawanMeinTrend ViralDance

Recent News

Corehub Up