ഗുജറാത്തിലെ പ്രവൃത്തിപരിചയം ഡല്‍ഹിയില്‍ സഹായിച്ചു: നരേന്ദ്ര മോദി
ഗുജറാത്തിലെ പ്രവൃത്തിപരിചയം ഡല്‍ഹിയില്‍ സഹായിച്ചു: നരേന്ദ്ര മോദി
Wednesday, September 17, 2014 12:22 AM IST
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായുള്ള പരിചയം ഡല്‍ഹിയില്‍ സഹായിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ പതിന്നാലു വര്‍ഷത്തെ പ്രവൃത്തിപരിചയവും ജനങ്ങളില്‍നിന്നും സഹപ്രവര്‍ത്തകരില്‍നിന്നും പാര്‍ട്ടിയില്‍നിന്നും പഠിച്ച കാര്യങ്ങളും കേന്ദ്രസര്‍ക്കാരിനെ നയിക്കാന്‍ സഹായിക്കുന്നുണ്െടന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണച്ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയായ ശേഷം മോദി ഗുജറാത്തില്‍ നടത്തുന്ന ആദ്യത്തെ സന്ദര്‍ശനമാണിത്.

സാധാരണക്കാരനായ വ്യക്തിക്ക് രാജ്യത്തെ നയിക്കാന്‍ അവസരം ലഭിച്ചാല്‍ അദ്ദേഹം ഭ്രാന്തനായി മാറും. പക്ഷേ, പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ഗുജറാത്തിലെ പരിചയം എന്നെ സഹായിച്ചു: മോദി പറഞ്ഞു.


രാജ്യത്തെ 125 കോടി ജനങ്ങളുടെ ഭാവി, ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ കീഴില്‍ ജനങ്ങളുടെ സഹായത്തോടെ മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്ത്, വികസനത്തിന്റെ പുതിയ ഉയരത്തില്‍ എത്തും. മഹാത്മാഗാന്ധി, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയ മഹനീയ വ്യക്തിത്വങ്ങള്‍ മണ്ണും വായുവും ശുദ്ധീകരിച്ച ഗുജറാത്തിലെത്തിയതോടെ താന്‍ കൂടുതല്‍ ആരോഗ്യവാനായെന്നും മോദി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.