കോണ്‍ഗ്രസ് എംപി അബു ഹസം ഖാന്‍ ചൌധരിയെ സിബിഐ ചോദ്യം ചെയ്തു
Tuesday, September 23, 2014 12:26 AM IST
കോല്‍ക്കത്ത: ജനങ്ങളില്‍നിന്നു ചില കമ്പനികള്‍ ധനശേഖരണം നടത്തുന്നുവെന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനു കത്തയയ്ക്കുകയും പിന്നീടതു പിന്‍വലിക്കുകയും ചെയ്ത കോണ്‍ഗ്രസ് എംപി അബു ഹസം ഖാന്‍ ചൌധരിയെ ശാരദാ ചിട്ടിഫണ്ട് തട്ടിപ്പു കേസില്‍ സിബിഐ ഇന്നലെ ചോദ്യം ചെയ്തു.

പശ്ചിമബംഗാളിലെ മാള്‍ഡ ലോക്സഭാമണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധിയാണു ചൌധരി. സിബിഐയുടെ പ്രത്യേക ക്രൈംബ്രാഞ്ച് സംഘം മൂന്നു മണിക്കൂറോളം ചൌധരിയെ ചോദ്യം ചെയ്തു. എന്തുകൊണ്ടാണു കത്തു പിന്‍വലിച്ചതെന്നാണു ചോദിച്ചത്. മറുപടിയായി ശാരദ ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങള്‍ റിയല്‍ എസ്റേറ്റ് ബിസിനസാണു നടത്തുന്നതെന്നും ജനങ്ങളില്‍നിന്നു പണം പിരിച്ചു ചിട്ടി ഫണ്ട് നടത്തുന്നില്ലെന്നും അതുകൊണ്ടാണു കത്തു പിന്‍വലിച്ചതെന്നും ചൌധരി പറഞ്ഞതായി സിബിഎ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.