ക്രിസ്മസിന് ബിജെപി എംപിമാര്‍ക്ക് അവധിയില്ല
Thursday, December 18, 2014 12:16 AM IST
ന്യൂഡല്‍ഹി: ക്രിസ്മസ് ദിനത്തില്‍ ബിജെപി എംപിമാര്‍ക്ക് വിശ്രമിക്കാനാവില്ല. മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ ജന്മദിനമായ അന്നു സദ്ഭരണ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ മണ്ഡലങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കണമെന്നു പാര്‍ട്ടി നിര്‍ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന് വാരാണസിയിലായിരിക്കും. യുവജന-കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള നെഹ്റു യുവകേന്ദ്രയുടെ 2,70,00 യുവജന ക്ളബുകള്‍ക്കു അന്നേ ദിവസം രാജ്യവ്യാപകമായി സദ്ഭരണ ദിവസം ആചരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്നേ ദിവസം പരിപാടികള്‍ രാവിലെ ഏഴിനു തന്നെ ആരംഭിക്കാനാണു നിര്‍ദേശം. സെമിനാറുകളും, ശില്പശാലകളും, പ്രസംഗ മത്സരങ്ങളും നടത്തണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.