കെ.വി. തോമസ് വീണ്ടും പിഎസി ചെയര്‍മാന്‍
കെ.വി. തോമസ് വീണ്ടും  പിഎസി ചെയര്‍മാന്‍
Wednesday, May 6, 2015 11:56 PM IST
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി. തോമസ് എംപിയെ പാര്‍ലമെന്റിലെ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റിയുടെ (പിഎസി) ചെയര്‍മാനായി വീണ്ടും തെരഞ്ഞെടുത്തു. വളരെ പ്രധാനപ്പെട്ട പാര്‍ലമെന്ററി സമിതിയായ പിഎസിയുടെ പുതിയ സമിതിയില്‍ ലോക്സഭയില്‍നിന്ന് 15 എംപിമാരും രാജ്യസഭയില്‍നിന്ന് ഏഴ് എംപിമാരും അംഗങ്ങളാണ്.

അപൂര്‍വമായാണ് ഒരാള്‍ ഒന്നിലേറെ തവണ പിഎസി ചെയര്‍മാനാകുക. മുന്‍ പ്രധാനമന്ത്രിമാരായ എ.ബി. വാജ്പേയ്, പി.വി. നരസിംഹറാവു, മുന്‍ രാഷ്ട്രപതി ആര്‍. വെങ്കട്ടരാമന്‍ തുടങ്ങിയവര്‍ മുമ്പു പിഎസി ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നു.

കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലേയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേയും പിഎസി ചെയര്‍മാന്‍മാരുടെ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സെപ്റ്റംബറില്‍ ഇന്ത്യയില്‍ നടത്തുമെന്നു കെ.വി. തോമസ് അറിയിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ത്രിദിന പിഎസി സമ്മേളനം ഇന്ത്യയില്‍ നടത്തുന്നത്. ഓസ്ട്രേലിയയിലെ അഡലെയ്ഡില്‍ കഴിഞ്ഞ മാസം നടന്ന ആസ്ട്ര-ഏഷ്യന്‍ പിഎസി സമ്മേളനത്തില്‍ കെ.വി. തോമസ് ഇന്ത്യന്‍ സംഘത്തെ നയിച്ചു. വീണ്ടും ജൂണ്‍ ഒന്നു മുതല്‍ ഏഴു വരെ മാള്‍ട്ടയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ പിഎസി കണ്‍വന്‍ഷനില്‍ തോമസ് ഇന്ത്യയെ നയിക്കും. ഭരണ, പ്രതിപക്ഷ അംഗങ്ങളെ യോജിപ്പിലെത്തിച്ച് ഇരുപത്തഞ്ചിലധികം പിഎസി റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലം കെ.വി. തോമസ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.