കൊലയാളിയെ പിടികൂടിയതിൽ സന്തോഷം: സഹോദരി
കൊലയാളിയെ പിടികൂടിയതിൽ സന്തോഷം: സഹോദരി
പെരുമ്പാവൂർ: സഹോദരിയുടെ ഘാതകനെ പിടികൂടിയതിൽ സന്തോഷമുണ്ടെന്ന് ദീപ. ജിഷയുടെ കൊലപാതകക്കേസിലെ പ്രതിയെ പോലീസ് കസ്റ്റിഡിയിലെടുത്തുവെന്നുള്ള വാർത്തയോട് പ്രതികരിക്കുകയായിരുന്നു അവർ. താലൂക്ക് ഓഫീസിൽ ജോലിക്കിടെ സുഹൃത്തുക്കളാണ് ദീപയെ വിവരം അറിയിച്ചത്.

ദീപ മാധ്യമങ്ങളുടെ മുമ്പിൽ പ്രതികരിക്കാൻ തയാറായിരുന്നില്ല. ഓഫീസ് ജീവനക്കാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് മാധ്യമങ്ങളുടെ മുന്നിലെത്തിയത്.


ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഒറ്റ വാക്കിൽ തന്റെ പ്രതികരണം ഒതുക്കുകയായിരുന്നു. തന്നെയല്ല, മാതാവിനെയാണ് ഇക്കാര്യം ആദ്യം അറിയിക്കേണ്ടതെന്നും ദീപ കൂട്ടിച്ചേർത്തു. അമിയൂർ ഇസ്ലാമിനെ തനിക്ക് പരിചയമില്ലെന്നും സഹോദരിക്ക് ഇയാളുമായി ബന്ധമുണ്ടായിരുന്ന കാര്യം അറിയില്ലെന്നും ദീപ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.