ശാസ്ത്രീയ തെളിവുകൾക്ക് പ്രാധാന്യമെന്നു ബെഹ്റ
ശാസ്ത്രീയ തെളിവുകൾക്ക് പ്രാധാന്യമെന്നു ബെഹ്റ
ആലുവ: ജിഷവധവുമായി ബന്ധപ്പെട്ട് ശാസ്ത്രീയ തെളിവുകൾ കോടതിയിൽ സമർപ്പിക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. ഇതിനായി അന്വേഷണസംഘം ശ്രമം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. നെടുമ്പാശേരിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ഡിജിപി. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു പറയാനാവില്ല. അന്വേഷണത്തെ ബാധിക്കുമെന്നതിനാലാണിത്. മറ്റു പ്രതികൾ ഉണ്ടോയെന്ന് അന്വേഷണം നടത്തിവരികയാണ്. അന്വേഷണ സംഘത്തെ അഭിനന്ദിക്കുന്നതോടൊപ്പം പ്രത്യേക റിവാർഡ് നല്കുമെന്നും ഡിജിപി പറഞ്ഞു.


അതേസമയം, അമിറുളിനെ ഇന്നലെ രാവിലെ പതിനൊന്നോടെ ഡിജിപി നേരിട്ടു ചോദ്യം ചെയ്തു. തുടർന്ന് അന്വേഷണ സംഘവുമായി കേസിന്റെ കാര്യങ്ങൾ ചർച്ച ചെയ്തു. പിന്നീട് ആലുവ ജില്ലാ ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ സംഘം പ്രതിയെ വൈദ്യപരിശോധന നടത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.