കൊലയ്ക്കു കാരണം ലൈംഗിക താത്പര്യത്തിനു വഴങ്ങാത്തത്
കൊലയ്ക്കു കാരണം ലൈംഗിക താത്പര്യത്തിനു വഴങ്ങാത്തത്
പെരുമ്പാവൂർ: ജിഷയെ ക്രൂരമായി കൊലചെയ്യാൻ കാരണം ലൈംഗിക താത്പര്യത്തിനു സമ്മതിക്കാത്തതിനെത്തുടർന്നെന്നു പോലീസ്. കുറുപ്പംപടിയിൽ കനാൽപുറമ്പോക്കിൽ ജിഷ ചെറിയ കുടിൽ കെട്ടിയപ്പോൾ മൂന്നുവർഷം മുമ്പു പണിക്കായി എത്തിയതായിരുന്നു പ്രതി. ആ സമയങ്ങളിൽ ജിഷ അമിറൂളിനെ ഫോണിൽ വിളിച്ചിട്ടുണ്ട്.

തിരിച്ചും വിളിച്ചിരുന്നു. തുടർന്നു പലപ്പോഴും ഫോൺ വിളിച്ചിട്ടും ജിഷ ഫോൺ എടുക്കാറില്ലായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാൽ, അമിറുൾ ആ ബന്ധം തുടരാൻ ആഗ്രഹിച്ചിരുന്നു. ജിഷ വീട്ടിലേക്കു പോകുന്ന ബസ് സ്റ്റോപ്പിനു സമീപം വൈദ്യശാലപ്പടിയിലായിരുന്നു അമിറുളിന്റെ താമസം. പലപ്പോഴും ജിഷയെ പിന്തുടർന്നിരുന്നെങ്കിലും ജിഷ അമിറുളിനെ ശ്രദ്ധിച്ചിരുന്നില്ല. ഇതിനിടെയാണ് 28ന് അമിറുളും സുഹൃത്തുക്കളും നാട്ടിൽ പോകാനായി നേരത്തെ തീരുമാനിച്ചിരുന്നു. അന്നേദിവസം അമിറുൾ രാവിലെ ജിഷയുടെ വീട്ടിൽ എത്തി. ഇംഗിതത്തിനു വഴങ്ങാത്തതിന്റെ പേരിൽ വാക്കുതർക്കം ഉണ്ടായി, ജിഷ ഇയാളെ ചെരിപ്പിനടിക്കുമെന്നു മുന്നറിയിപ്പു നൽകി ആട്ടിയിറക്കി വിട്ടു.


ഇതേത്തുടർന്നു പ്രകോപിതനായ അമിറുൾ പുറത്തുപോയി. തിരികെ വൈകുന്നേരം മദ്യപിച്ചെത്തിയ പ്രതി ജിഷയെ കഴുത്തുഞെരിച്ചു കൊലചെയ്തശേഷം ക്രൂരമായി വെട്ടിമുറിക്കുകയായിരുന്നു. ഇതിനുശേഷം അന്നു തന്നെ നാട്ടിലേക്ക് പോയി. പിന്നീട് ഇവരെക്കുറിച്ച് പോലീസ് അന്വേഷിച്ചെങ്കിലും പിടികൂടാനായില്ല. നാട്ടിൽ നിന്നും സുഹൃത്തുക്കൾ തിരിച്ചെത്തിയതാണ് പ്രതിയിലേക്ക് പോലീസിനെ എത്തിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.