നാട്ടുകാർക്ക് ആശ്വാസം
നാട്ടുകാർക്ക് ആശ്വാസം
പെരുമ്പാവൂർ: ജിഷവധത്തിലെ പ്രതിയെ പിടികൂടിയത് നാട്ടുകാർക്ക് ആശ്വാസമായി. കൊലപാതകവുമായി ബന്ധപ്പെട്ട് ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഏൽക്കേണ്ടി വന്നത് നിരവധിപേർ. സഹിക്കവയ്യാതായതോടെ നാട്ടുകാർ സമരപരിപാടികൾക്ക് രൂപം നൽകാൻ തീരുമാനിച്ചിരുന്നു.

കഴിഞ്ഞ ഞായറാഴ്ച ഇതിന്റെ ഭാഗമായി ആക്ഷൻ കൗൺസിലിന് രൂപം നൽകി. ഇതിൽ മത– സാംസ്കാരിക – സാമൂഹിക സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും ഉൾപ്പെട്ടിരുന്നു. അയൽവാസിയായ ഓട്ടോ ഡ്രൈവർ ഉൾപ്പെടെ നിരവധിപേർക്ക് മർദനമേറ്റു. പ്രതിയെ കണ്ടുവെന്ന് സൂചന നൽകിയ സമീപവാസികളായ മൂന്നു സ്ത്രീകൾക്കും മഹിളാ പ്രധാൻ ഏജന്റിയും ദിവസങ്ങളോളമാണ് ചോദ്യം ചെയ്യലിന്റെ പേരിൽ പീഡനങ്ങൾ ഏൽക്കേണ്ടിവന്നത്. ഇതുകൂടാതെ കോൺട്രാക്ടർമാരായ പലരും ചോദ്യം ചെയ്യലിന്റെ പേരിൽ പകലന്തിയോളം പോലീസ് സ്റ്റേഷനിൽ നിൽക്കേണ്ടിവന്നു. നാട്ടുകാർക്കെതിരെയുള്ള പീഡനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ അടുത്ത ആഴ്ച മുതൽ സമരവുമായി തെരുവിലിറങ്ങാൻ മുന്നിട്ട് ഇറങ്ങുമ്പോഴാണ് പ്രതിയെ പിടികൂടിയെന്ന വാർത്ത നാട്ടുകാർക്ക് ആശ്വാസമായത്. പ്രതിയെ കൊണ്ടുവരുമെന്ന് കരുതി ഇന്നലെ നൂറുകണക്കിന് ആളുകളാണ് ജിഷയുടെ വീടിന് സമീപത്ത് തടിച്ചു കൂടിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.