ജിഷയെ കൊന്നവനെ തൂക്കിലേറ്റണമെന്ന് അമ്മ
ജിഷയെ കൊന്നവനെ തൂക്കിലേറ്റണമെന്ന് അമ്മ
പെരുമ്പാവൂർ: മകളെ കൊന്നവനെ തൂക്കിലേറ്റണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി. ജിഷയെ എങ്ങനെയാണോ മുറിവേൽപ്പിച്ചത് അതുപോലെ അവനെയും മുറിവേൽപ്പിക്കണമെന്നും വേദന അവൻ അറിയണമെന്നും രാജേശ്വരി പറഞ്ഞു. മധ്യമങ്ങളുടെ ചോദ്യത്തിന് പൊട്ടികരഞ്ഞുകൊണ്ടാണ് അവർ മറുപടി നൽകിയത്.

പോലീസിന്റെ നല്ല ടീം വർക്കിലൂടെയാണ് പ്രതിയെ പിടികൂടാനായതെന്ന് എഡിജിപി ബി. സന്ധ്യ പറഞ്ഞു. പ്രതിക്ക് എറ്റവും വലിയ ശിക്ഷ വാങ്ങികൊടുക്കാൻ വേണ്ട നിയമ നടപടികളെല്ലാം സ്വീകരിക്കുമെന്നും എഡിജിപി പറഞ്ഞു. പെരുമ്പാവൂർ താലൂക്കാശുപത്രിയിലെത്തി ജിഷയുടെ അമ്മയെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബി.സന്ധ്യ. ജിഷയുടെ കൊലയാളി പിടിയിലായതറിഞ്ഞു രാജേശ്വരി എഡിജിപിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.