കൂടുതൽ സ്മാർട്ടാകാൻ എറണാകുളം
കൂടുതൽ സ്മാർട്ടാകാൻ എറണാകുളം
<യ>ബിനീഷ് പണിക്കർ

കൊച്ചി: ചാഞ്ഞും ചരിഞ്ഞും നിലകൊണ്ടിട്ടുണ്ടെങ്കിലും എറണാകുളം ജില്ല ജനാധിപത്യ ചേരിയുടെ ഉരുക്കുകോട്ടയാണ്. ഈ കോട്ടയിൽ വിള്ളൽ വീഴിക്കാൻ ഇടതുപക്ഷത്തിനു പലപ്പോഴും സാധിച്ചിട്ടുണ്ടെന്നതും സത്യം. എങ്കിലും കേരളത്തിന്റെ വ്യവസായ തലസ്‌ഥാനമായ കൊച്ചി നഗരം ഉൾക്കൊള്ളുന്ന എറണാകുളം ജില്ല യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇന്നും ശക്‌തിദുർഗം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 14ൽ 11 മണ്ഡലങ്ങളും ആ ചേരിക്കു നൽകിക്കൊണ്ട് ഉമ്മൻ ചാണ്ടി സർക്കാർ രൂപീകരണത്തിൽ വലിയ ഈടു നൽകി എറണാകുളം. ജില്ലയിൽനിന്ന് കൂടുതൽ സീറ്റ് പ്രതീക്ഷിക്കുന്നുവെന്നാണ് തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു നാന്ദികുറിച്ച കൺവൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രവർത്തകരോട് പറഞ്ഞത്.

സംസ്‌ഥാനത്തിനാകെ മാതൃകയായി സർക്കാർ ഉയർത്തിക്കാട്ടുന്ന പ്രധാന വികസന പ്രവർത്തനങ്ങളും കൊച്ചിയെ കേന്ദ്രീകരിച്ചാണെന്നത് എടുത്തുപറയേണ്ടതുണ്ട്. ഗതാഗത അടിസ്‌ഥാനസൗകര്യ വികസന മേഖലയിൽ കൊച്ചി മെട്രോ, ഐടി മേഖലയിൽ കൊച്ചി സ്മാർട്സിറ്റി... അങ്ങനെ യുഡിഎഫിന്റെ വികസനവും കരുതലുമെന്ന മുദ്രാവാക്യത്തിന്റെ ആത്മാവ് കൊച്ചിയോടു ചേർന്നിരിക്കുന്നതുകൊണ്ട് ഇവിടെനിന്നു കൂടുതൽ പിന്തുണ ലഭിക്കേണ്ടതുണ്ടെന്നും അവർ വിശ്വസിക്കുന്നു.

ജില്ലയിലെ പരമ്പരാഗത രാഷ്ട്രീയചാ യ്വും സമുദായ ഘടനയുമെല്ലാം യുഡിഎഫിനെ തുണയ്ക്കുന്നു. അതുകൊണ്ടുതന്നെ യുഡിഎഫിന് ആത്മവിശ്വാസം ഏറ്റുന്ന ഘടകങ്ങൾ ഏറെയുണ്ട്. 1987ൽ എട്ടു മണ്ഡലങ്ങൾ ഇടതുമുന്നണി നേടിയപ്പോൾ 1991ൽ 12 മണ്ഡലങ്ങളിലും 1996ൽ 10 മണ്ഡലങ്ങളിലും യുഡിഎഫ് വിജയിച്ചു. 2001ലെ തെരഞ്ഞെടുപ്പിൽ 14ൽ 13 സീറ്റും തങ്ങളുടെ ചേരിയിലേക്കു കൊണ്ടുവരുന്നതിന് യുഡിഎഫിനു സാധിച്ചപ്പോൾ ഇടതുമുന്നണിക്ക് ആശ്വാസ വിജയം നൽകിയത് പെരുമ്പാവൂർ മാത്രമാണ്. 2006 ലേക്ക് എത്തിയപ്പോൾ സ്‌ഥിതി ഇടതുമുന്നണിക്ക് അനുകൂലമായി. 14ൽ പത്തു സീറ്റും അന്ന് ഇടതുപക്ഷത്തേക്ക് എത്തി. എന്നാൽ, ഏറ്റവും അവസാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ വീണ്ടും യുഡിഎഫ് പക്ഷത്തിനു കരുത്തു നൽകുന്നതായി; 11 സീറ്റുകളാണ് യുഡിഎഫ് നേടിയത്.

അതേസമയം, കഴിഞ്ഞ വർഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുകണക്കു നിരത്തി ജില്ലയിലാകെ തങ്ങളുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ സീറ്റ് നേടിയെടുക്കാൻ കഴിയുമെന്നും ഇടതുമുന്നണി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിച്ചാൽ പെരുമ്പാവൂർ, കുന്നത്തുനാട് മണ്ഡലങ്ങൾ ഒഴികെ മറ്റ് എല്ലാ നിയോജകമണ്ഡലങ്ങളിലും യുഡിഎ ഫിനാണു മുൻതൂക്കം. തദ്ദേശ സ്‌ഥാപന തെരഞ്ഞെടുപ്പിലേക്കു വരുമ്പോൾ ജില്ലാ പഞ്ചായത്ത്, നഗരസഭാ വോട്ടുകൾ മൊത്തത്തിലെടുത്താൽ 77,000 വോട്ടുകൾ യുഡിഎഫിന് അധികമായി ലഭിച്ചിട്ടുണ്ട്.

എന്നാൽ, ഗ്രാമ പഞ്ചായത്ത്, നഗരസഭാ വോട്ടുകൾ ചേർത്തുവച്ചു പരിശോധിക്കുമ്പോൾ ഏഴു വീതം നിയോജകമണ്ഡലങ്ങളിൽ ഇരു മുന്നണിക്കും ആധിപത്യമുണ്ടെന്നു കാണാം.

ഔദ്യോഗികമായി സ്‌ഥാനാർഥിപ്രഖ്യാപനം നടത്തിയിട്ടുള്ളത് മുസ്ലിംലീഗ് സ്‌ഥാനാർഥിയായി പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് മത്സരിക്കുന്ന കളമശേരിയിൽ മാത്രമാണ്.

കോൺഗ്രസിലെ എട്ട് സിറ്റിംഗ് എംഎൽഎമാരും മത്സരിക്കുന്ന തരത്തിലാണ് ചർച്ചകൾ മുന്നോട്ടുപോകുന്നത്. അവരൊക്കെത്തന്നെ സാധ്യതാ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. അന്തിമ തീരുമാനം നേതൃത്വത്തിൽനിന്ന് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. മുന്നണിയിലെ മറ്റു പാർട്ടികളുടെ സിറ്റിംഗ് എംഎൽഎമാരും മത്സരരംഗത്ത് ഉണ്ടാകുമെന്ന ചിത്രമാണ് തെളിയുന്നത്.

മുന്നണിയിലെ സീറ്റ് വിഭജന കാര്യത്തിൽ പരിഹരിക്കപ്പെടാത്ത പ്രശ്നമായി അങ്കമാലി അവശേഷിക്കുന്നു.
കേരള കോൺഗ്രസ്–ജേക്കബ് വിഭാഗത്തിൽനിന്ന് മണ്ഡലം ഏറ്റെടുക്കണമെന്ന നിലപാടിലാണ് കോൺഗ്രസ്. അങ്കമാലി വിട്ടുനൽകിയാൽ പകരം മൂവാറ്റുപുഴ ലഭിക്കണമെന്ന കേരള കോൺഗ്രസ്– ജേക്കബ് പക്ഷത്തിന്റെ ആവ ശ്യം കോൺഗ്രസ് അംഗീകരിക്കില്ല. പിറവം കേന്ദ്രീകരിച്ച് മന്ത്രി അനൂപ് ജേക്കബ് പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. തന്റെ പിതാവ് മുൻ മന്ത്രി ടി.എം. ജേക്കബിന്റെ നിര്യാണത്തെത്തുടർന്ന് 2012 മാർച്ചിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അനൂപ് ജേക്കബ് എൽഡിഎഫിന്റെ എം.ജെ. ജേക്കബിനെ 12,070 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. നിയമസഭയിലെ നേർത്ത ഭൂരിപക്ഷം നിലനിർത്താൻ യുഡിഎഫിന് ഏറെ നിർണായകമായിരുന്നു പിറവം ഉപതെരഞ്ഞെടുപ്പ്. മറ്റൊരിക്കലും ഇല്ലാത്തവണ്ണം ഇടതു മുന്നണിയെ, വിശേഷിച്ച് സിപിഎമ്മിനെ ഇക്കുറി വേവലാതിപ്പെടുത്തിയത് സ്‌ഥാനാർഥികളെ തെരഞ്ഞുള്ള ചർച്ചകളാണ്.

സംസ്‌ഥാന, ജില്ലാ സെക്രട്ടേറിയറ്റുകൾ മാറി മാറി മാരത്തൺ ചർച്ച നടത്തിയിട്ടും തൃപ്പൂണിത്തുറ മണ്ഡലത്തിലേക്കു കണ്ടെത്താൻ സാധിച്ചത് 2011ൽ മന്ത്രി കെ. ബാബുവിനോട് 15,778 വോട്ടിനു പരാജയപ്പെട്ട സി.എം. ദിനേശ് മണിയെയാണ്.

ജില്ലാ നേതൃത്വം ജില്ല സെക്രട്ടറി പി. രാജീവിനെ മത്സരിപ്പിക്കാനായി ശ്രമിച്ചുവെങ്കിലും പച്ചക്കൊടി ലഭിച്ചില്ല. ഇതിന്റെ പേരിൽ പ്രകടനവും പോസ്റ്റർ പ്രതിഷേധവും ഒക്കെ ഉണ്ടായി. വലതുപക്ഷ വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്താനായി പൊതുസ്വീകാര്യനായ എം.കെ. സാനുവിനെപ്പോലുള്ള പ്രമുഖരെ മുൻപ് രംഗത്തിറക്കിയിട്ടുള്ള സിപിഎമ്മിനാകട്ടെ എത്ര ഉറക്കമിളച്ചിട്ടും അത്തരത്തിലുള്ള ശ്രദ്ധേയരെ രംഗത്തേക്കു കൊണ്ടുവരാൻ കഴിയുന്നുമില്ല.

സിപിഎം തയാറാക്കിയിട്ടുള്ള സാധ്യതാ പട്ടികയിൽ സിറ്റിംഗ് എംഎൽഎമാർക്ക് ഇടം കിട്ടിയിട്ടുണ്ട്. 10 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. രണ്ടു സീറ്റ് സിപിഐക്കും ഒന്ന് ജനതാദൾ–എസിനും മറ്റൊന്ന് ഫ്രാൻസിസ് ജോർജ് നയിക്കുന്ന ജനാധിപത്യ കേരള കോൺഗ്രസിനും എന്ന നിലയിലാണ്. സീറ്റുകളുടെ കാര്യത്തിൽ അന്തിമധാരണയിലേക്ക് എത്തിയിട്ടില്ല.

കേരള കോൺഗ്രസ്–മാണിയിൽനിന്ന് ഫ്രാൻസിസ് ജോർജു കൂട്ടരും പുറത്തുവന്നത് ജില്ലയുടെ കിഴക്കൻ മേഖലയിലും മറ്റും തങ്ങളുടെ നില മെച്ചപ്പെടുത്തുന്നതിനു സഹായിക്കുമെന്ന് ഇടതുപക്ഷം കണക്കുകൂട്ടുന്നു. അതുകൊണ്ടൊന്നും തങ്ങളുടെ ആധിപത്യം തകർക്കാൻ കഴിയില്ലെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ വിലയിരുത്തുന്നു. സിപിഎമ്മിനകത്തെ പ്രശ്നങ്ങൾമൂലമുണ്ടാകുന്ന വോട്ടുചോർച്ച, വികസന പ്രവർത്തനങ്ങൾ ഉൾക്കൊണ്ട് സർക്കാർ തുടർച്ചയ്ക്കായി ലഭിക്കുന്ന വോട്ടുകൾ തുടങ്ങിയവയിലും യുഡിഎഫ് പ്രതീക്ഷ അർപ്പിക്കുന്നു.

എൻഡിഎയും തെരഞ്ഞെടുപ്പുരംഗത്തു സജീവമാണ്. ബിഡിജെഎസും ബിജെപിയും തമ്മിൽ ധാരണയുണ്ടായതിനാൽ ജില്ലയിലെ സ്‌ഥാനാർഥി പ്രഖ്യാപനം ഈ ദിവസങ്ങളിൽ ഉണ്ടാകും.ക്രിക്കറ്റ് താരം ശ്രീശാന്തിനെയും പ്രഫ. തുറവൂർ വിശ്വംഭരനെയുംപോലുള്ള സ്‌ഥാനാർഥികളെ രംഗത്തിറക്കാനാണ് എൻഡിഎയുടെ നീക്കം.


<യ>നിയോജകമണ്ഡലങ്ങളിലെ വോട്ട് നില

<യ>നിയമസഭ 2011

<യ>പറവൂർ

വി.ഡി. സതീശൻ കോൺഗ്രസ് 74,632
പന്ന്യൻ രവീന്ദ്രൻ സിപിഐ 63,283
ഇ.എസ്. പുരുഷോത്തമൻ ബിജെപി 3,934
ഭൂരിപക്ഷം 11,349

<യ>പിറവം

ടി.എം. ജേക്കബ് കേരള കോൺ.–ജേക്കബ് 66,503
എം.ജെ. ജേക്കബ് സിപിഎം 66,346
എം.എൻ. മധു ബിജെപി 4,234
ഭൂരിപക്ഷം 157

<യ>വൈപ്പിൻ

എസ്. ശർമ സിപിഎം 60,814
അജയ് തറയിൽ കോൺഗ്രസ് 55,572
ടി.ജി. സുരേന്ദ്രൻ ബിജെപി 2,930
ഭൂരിപക്ഷം 5,242

<യ>മൂവാറ്റുപുഴ

ജോസഫ് വാഴയ്ക്കൻ കോൺഗ്രസ് 58,012
ബാബു പോൾ സിപിഐ 52,849
ജിജി ജോസ് ബിജെപി 4,367
ഭൂരിപക്ഷം 5,163

<യ>കൊച്ചി

ഡൊമിനിക് പ്രസന്റേഷൻ കോൺ.56,352
എം.സി. ജോസഫൈൻ സിപിഎം 39,849
കെ. ശശിധരൻ മാസ്റ്റർ ബിജെപി 5,480
ഭൂരിപക്ഷം 16,503

<യ>കോതമംഗലം

ടി.യു. കുരുവിള കേരള കോൺ.–എം 52,924
സ്കറിയ തോമസ് കേരള കോൺ.–
സ്കറിയ തോമസ് വിഭാഗം 40,702
ആർ. രാധാകൃഷ്ണൻ ബിജെപി 5,769
ഭൂരിപക്ഷം 12,222

<യ>പെരുമ്പാവൂർ

സാജു പോൾ സിപിഎം 59,628
ജെയ്സൺ ജോസഫ് കോൺഗ്രസ് 56,246
ഒ.സി. അശോകൻ ബിജെപി 5,464
ഭൂരിപക്ഷം 3,382

<യ>തൃപ്പൂണിത്തുറ

കെ. ബാബു കോൺഗ്രസ് 69,886
സി.എം. ദിനേശ് മണി സിപിഎം 54,108
സാബു വർഗീസ് ബിജെപി 4,942
ഭൂരിപക്ഷം 15,778

<യ>അങ്കമാലി

ജോസ് തെറ്റയിൽ ജെഡിഎസ് 61,500
ജോണി നെല്ലൂർ കേരള കോൺ.–ജേക്കബ് 54,330
എം.എ. ബ്രഹ്മരാജ് ബിജെപി 4,117
ഭൂരിപക്ഷം 7,170

<യ>എറണാകുളം

ഹൈബി ഈഡൻ കോൺഗ്രസ് 59,919
സെബാസ്റ്റ്യൻ പോൾ ഇടതു സ്വത.27,482
സി.ജി. രാജഗോപാൽ 6,362
ഭൂരിപക്ഷം 32,437

<യ>ആലുവ

അൻവർ സാദത്ത് കോൺഗ്രസ് 64,244
എ.എം. യൂസുഫ് സിപിഎം 51,030
എം.എൻ. ഗോപി ബിജെപി 8,264
ഭൂരിപക്ഷം 13,214

<യ>തൃക്കാക്കര

ബെന്നി ബഹനാൻ കോൺഗ്രസ് 65,854
എം.ഇ. ഹസൈനാർ സിപിഎം 43,448
എൻ. സജികുമാർ 5,935
ഭൂരിപക്ഷം 22,406

<യ>കളമശേരി

വി.കെ. ഇബ്രാഹിം കുഞ്ഞ്
മുസ്ലിം ലീഗ് 62,843
കെ. ചന്ദ്രൻ പിള്ള സിപിഎം 55,054
പി. കൃഷ്ണദാസ് ബിജെപി 8,438
ഭൂരിപക്ഷം 7,789

<യ>കുന്നത്തുനാട്

വി.പി. സജീന്ദ്രൻ കോൺഗ്രസ് 63,624
എം.എ. സുരേന്ദ്രൻ സിപിഎം 54,892
എം. രവി ബിജെപി 5,862
ഭൂരിപക്ഷം 8,732

<യ>ലോക്സഭ 2014

<യ>പെരുമ്പാവൂർ

ഇന്നസെന്റ് ഇടതു സ്വതന്ത്രൻ 51,036
പി.സി. ചാക്കോ കോൺഗ്രസ് 48,229
ബി. ഗോപാലകൃഷ്ണൻ ബിജെപി 12,985

<യ>അങ്കമാലി

പി.സി. ചാക്കോ കോൺഗ്രസ് 55,431
ഇന്നസെന്റ് ഇടതു സ്വതന്ത്രൻ 49,509
ബി. ഗോപാലകൃഷ്ണൻ ബിജെപി 8,009

<യ>ആലുവ

പി.സി. ചാക്കോ കോൺഗ്രസ് 49,729
ഇന്നസെന്റ് ഇടതു സ്വതന്ത്രൻ 47,639
ബി. ഗോപാലകൃഷ്ണൻ ബിജെപി 13,584

<യ>കുന്നത്തുനാട്

ഇന്നസെന്റ് ഇടതു സ്വതന്ത്രൻ 53,518
പി.സി. ചാക്കോ കോൺഗ്രസ് 51,133
ബി. ഗോപാലകൃഷ്ണൻ ബിജെപി 10,395

<യ>കളമശേരി

കെ.വി. തോമസ് കോൺഗ്രസ് 51,037
ക്രിസ്റ്റി ഫെർണാണ്ടസ് ഇടതുസ്വതന്ത്രൻ 42,379
എ.എൻ. രാധാകൃഷ്ണൻ ബിജെപി 17,558

<യ>പറവൂർ

കെ.വി. തോമസ് കോൺഗ്രസ് 55,471
ക്രിസ്റ്റി ഫെർണാണ്ടസ് ഇടതുസ്വതന്ത്രൻ 47,706
എ.എൻ. രാധാകൃഷ്ണൻ ബിജെപി 15,917

<യ>വൈപ്പിൻ

കെ.വി. തോമസ് കോൺഗ്രസ് 49,165
ക്രിസ്റ്റി ഫെർണാണ്ടസ് ഇടതുസ്വതന്ത്രൻ 39,548
എ.എൻ. രാധാകൃഷ്ണൻ ബിജെപി 9,324

<യ>കൊച്ചി

കെ.വി. തോമസ് കോൺഗ്രസ് 50,548
ക്രിസ്റ്റി ഫെർണാണ്ടസ് ഇടതുസ്വതന്ത്രൻ 30,186
എ.എൻ. രാധാകൃഷ്ണൻ ബിജെപി 9,984

<യ>തൃപ്പൂണിത്തുറ

കെ.വി. തോമസ് കോൺഗ്രസ് 51,605
ക്രിസ്റ്റി ഫെർണാണ്ടസ് ഇടതുസ്വതന്ത്രൻ 45,034
എ.എൻ. രാധാകൃഷ്ണൻ ബിജെപി 16,674

<യ>എറണാകുളം

കെ.വി. തോമസ് കോൺഗ്രസ് 43,516
ക്രിസ്റ്റി ഫെർണാണ്ടസ് ഇടതുസ്വതന്ത്രൻ 26,623
എ.എൻ. രാധാകൃഷ്ണൻ ബിജെപി 14,375

<യ>തൃക്കാക്കര

കെ.വി. തോമസ് കോൺഗ്രസ് 52,210
ക്രിസ്റ്റി ഫെർണാണ്ടസ് ഇടതുസ്വതന്ത്രൻ 34,896
എ.എൻ. രാധാകൃഷ്ണൻ ബിജെപി 15,099

<യ>മൂവാറ്റുപുഴ

ഡീൻ കുര്യാക്കോസ് കോൺഗ്രസ് 52,414
ജോയ്സ് ജോർജ് ഇടതു സ്വതന്ത്രൻ 46,842
സാബു ജോർജ് ബിജെപി 8,137

<യ>കോതമംഗലം

ഡീൻ കുര്യാക്കോസ് കോൺഗ്രസ് 47,578
ജോയ്സ് ജോർജ് ഇടതു സ്വതന്ത്രൻ 45,102
സാബു ജോർജ് ബിജെപി 7,349

<യ>പിറവം

ജോസ് കെ. മാണി കേരള കോൺ.–എം 63,942
മാത്യു ടി. തോമസ് ജനതാദൾ എസ് 55611
നോബിൾ മാത്യു–ബിജെപി പിന്തുണയുള്ള
സ്വതന്ത്രൻ 4,683

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.