സ്വാ​തി പ​ദ​ത്തെ രാ​ഗാ​നു​ഭൂ​തി​യാ​ക്കി ശ്രീ​വ​ത്സ​ൻ ജെ. ​മേ​നോ​ൻ
Sunday, April 28, 2024 6:49 AM IST
തിരുവനന്തപുരം: "പ​നി​മ​തി മു​ഖി​ബാ​ലേ...പ​ദ്മ​നാ​ഭ​ൻ ഇ​ന്നെ​ന്നി​ൽ...' ശ്രീ ​പ​ദ്മ​നാ​ഭ​നോ​ടു​ള്ള മ​ധു​ര ഭ​ക്തി​യി​ൽ സ്വ​യം മ​റ​ന്നു സ്വാ​തിഹൃ​ദ​യം പാ​ടി​യ പ​ദ​ത്തി​ൽ ഇ​ന്ന​ലെ ശ്രീ​പ​ദ്മ​നാ​ഭ​ന്‍റെ ന​ഗ​രം മ​ധു​രാ​ർ​ദ്ര​മാ​യി.

സ്വ​ര​ങ്ങ​ളെ​യും, രാ​ഗ​ങ്ങ​ളെ​യും മ​തി​മോ​ഹ​ന താ​ള​ത്തി​ൽ ല​യി​പ്പി​ക്കു​ന്ന പ്ര​ശ​സ്ത ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​ൻ ശ്രീ​വ​ത്സ​ൻ ജെ. ​മേ​നോ​നാ​ണ് സ്വാ​തി പ​ദ​ത്തെ അ​നു​ഭൂ​തി​യാ​ക്കി​യ​ത്.

ശ്രീ ​സ്വാ​തി​തി​രു​നാ​ൾ മ​ഹാ​രാ​ജാ​വി​ന്‍റെ 211-ാമ​ത് ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ന്‍റെ​യും ശ്രീ ​സ്വാ​തി​തി​രു​നാ​ൾ സം​ഗീ​ത സ​ഭ​യു​ടെ 82-ാമ​ത് വാ​ർ​ഷി​ക​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യുള്ള സം​ഗീ​തോ​ത്സ​വ​ത്തി​ലാ​യി​രു​ന്നു അ​നു​പ​മ​മാ​യ സം​ഗീ​ത സൗ​ന്ദ​ര്യം. തി​രു​വ​ന​ന്ത​പു​രം കാ​ർ​ത്തി​ക തി​രു​നാ​ൾ തീ​യ​റ്റ​റി​ലാ​യി​രു​ന്നു സം​ഗീ​ത ക​ച്ചേ​രി.

സാ​ധാ​ര​ണ ക​ർ​ണാ​ട​ക സം​ഗീ​ത സ​ന്പ്ര​ദാ​യ​മ​നു​സ​രി​ച്ചു നൃ​ത്താ​വ​ത​ര​ണ​ത്തി​നാ​യി ര​ചി​യ്ക്ക​പ്പെ​ടു​ന്ന പ​ദ​ങ്ങ​ൾ​ക്കു മ​നോ​ധ​ർ​മ സ്വ​ര​ങ്ങ​ൾ ആ​ല​പി​ക്കാ​റി​ല്ല. എ​ന്നാ​ൽ, സ്വാ​തി തി​രു​നാ​ൾ മ​ഹാ​രാ​ജാ​വി​ന്‍റെ വി​ര​ഹാ​ർ​ദ്ര​പ​ദ​മാ​യ "മ​ന​സീ ദു​സ്‌​സ​ഹ​മ​യ്യോ..., ശ്രീ​വ​ത്സ​ൻ ജെ.​മേ​നോ​ൻ ക​ല്പ​നാ സ്വ​ര​ങ്ങ​ളാ​ൽ വേ​റി​ട്ട​താ​ക്കി.

ശ്രീ ​പ​ദ്മ​നാ​ഭ പ്ര​ണ​യ​ത്തി​ൽ വെ​ന്തുനീ​റു​ന്ന നാ​യി​ക​യാ​യി മാ​റി സ്വാ​തി തി​രു​നാ​ൾ ര​ചി​ച്ച ആ​ഹി​രി രാ​ഗ​ത്തി​ലെ പ​ദ​ത്തി​ന്‍റെ സൗ​ന്ദ​ര്യ​ത്തി​നു പോ​റ​ൽ ഏ​ൽ​പ്പി​ക്കാ​തെ​യാ​യി​രു​ന്നു പ​രീ​ക്ഷ​ണാ​ത്മ​ക​മാ​യ ആ​ലാ​പ​നം. ശാ​ന്ത​മാ​യി ഒ​ഴു​കു​ന്ന ന​ദി പോ​ലു​ള്ള പ​ദ​ത്തി​നി​ട​യ് ക്കു സ്വ​ര​ങ്ങ​ൾ പാ​ടു​ക ഏ​റെ വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​ണ്.

പ​ര​ന്പ​രാ​ഗ​ത ശൈ​ലി​യി​ൽ ക​ർ​ണാ​ക​ട സം​ഗീ​തം സ്വ​ന്ത​മാ​ക്കി​യ, നെ​യ്യാ​റ്റി​ൻ​ക​ര മോ​ഹ​ന​ച​ന്ദ്ര​ന്‍റെ ശി​ഷ്യ​ൻ ശ്രീ​വ​ത്സ​ൻ ജെ. ​മേ​നോ​ൻ ഈ ​വെ​ല്ലു​വി​ളി​യെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​ക്കി എ​ന്ന​താ​യി​രു​ന്നു ക​ച്ചേ​രി​യു​ടെ സ​വി​ശേ​ഷ​ത.

അ​ഠാ​ണ ​രാ​ഗ​ത്തി​ലെ സ്വാ​തി കൃ​തി​യാ​യ "ശ്രീ​കു​മാ​ര ന​ഗ​രാ​ല​യ' കു​മാ​ര​ന​ല്ലൂ​ർ ദേ​വി​ക്കു മു​ന്നി​ലെ സം​ഗീ​ത​ജ്ഞ​ന്‍റെ അ​ർ​ച്ച​ന​യാ​യി. ഹി​ന്ദോ​ളം രാ​ഗ​ത്തി​ലെ പ​ദ്മ​നാ​ഭ പാ​ഹി എ​ന്ന കീ​ർ​ത്ത​നം ശ്രീ​പ​ദ്മ​നാ​ഭ ഭ​ക്തി​യി​ൽ സാ​ന്ദ്ര​മാ​യി.

സ​ര​സ്വ​തി രാ​ഗ​ത്തി​ലെ "സാ​ര​സ...' എ​ന്നു തു​ട​ങ്ങു​ന്ന കീ​ർ​ത്ത​ന​വും സ​വി​ശേ​ഷ​മാ​യി. വ​യ​ലി​നി​ൽ ഇ​ട​പ്പ​ള്ളി അ​ജി​ത്കു​മാ​റും മൃ​ദം​ഗ​ത്തി​ൽ ബാ​ല​കൃ​ഷ്ണ ​ക​മ്മ​ത്തും ചൊ​രി​ഞ്ഞ ല​യ​താ​ള​വും എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്.

ഘ​ട​ത്തി​ൽ കു​റി​ച്ചി​ത്താ​നം അ​ന​ന്ത​കൃ​ഷ്ണ​നും, മു​ഖ​ർ​ശം​ഖിൽ ​താ​മ​ര​ക്കു​ടി രാ​ജ​ശേ​ഖ​ര​നും അ​ക​ന്പ​ടി​യാ​യി.