" ആ​റ​ള​ത്ത് വ​ലി​യ കൊ​ന്പ​നെ​ത്തി​യ​ത് പു​തി​യ സു​ഹൃ​ത്തു​മാ​യി '
Thursday, March 28, 2024 1:50 AM IST
ഇ​രി​ട്ടി: ആ​റ​ള​ത്തെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​യ വ​ലി​യ കൊ​മ്പ​ൻ ഇ​വി​ടെ എ​ത്തു​ന്ന​ത് മൂ​ന്നാ​മ​ത്തെ ത​വ​ണ​യാ​ണ്. ഇ​ത്ത​വ​ണ​ത്തെ വ​ലി​യ കൊ​മ്പ​ന്‍റെ വ​ര​വി​ന് അ​ല്പം പ്ര​ത്യേ​ക​ത​ക​ൾ ഉ​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു​ത​വ​ണ വ​ന്ന​പ്പോ​ഴും കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന ഉ​റ്റ സു​ഹൃ​ത്തി​ന് പ​ക​രം ഇ​ത്ത​വ​ണ പു​തി​യ സു​ഹൃ​ത്താ​യ കു​ട്ടി​ക്കൊ​മ്പ​ൻ ആ​യി​രു​ന്നു ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്. വ​ലി​യ കൊ​മ്പ​ന്‍റെ ഉ​റ്റ സു​ഹൃ​ത്താ​യി​രു​ന്ന കൊ​മ്പ​ൻ ച​രി​ഞ്ഞ​തി​ന് ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷം ത​ന്‍റെ പു​തി​യ സു​ഹൃ​ത്താ​യ കു​ട്ടി​ക്കൊ​മ്പ​നു​മൊ​ത്ത് വ​ലി​യ കൊ​മ്പ​ൻ ആ​റ​ള​ത്ത് എ​ത്തി​യ​ത് കൗ​തു​ക​മു​ണ​ർ​ത്തി​യെ​ങ്കി​ലും ആ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ൽ എ​ത്തി​യ​ത് ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​യി.

2021, 2022 ലും ​ആ​ണ് ഉ​റ്റ സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു കൊ​മ്പ​ന്മാ​ർ ആ​റ​ളം പു​ഴ​യു​ടെ പ​ച്ച​ത്തു​രു​ത്തി​ൽ എ​ത്തു​ന്ന​ത്. അ​ന്ന് വ​നം​വ​കു​പ്പ് എ​ത്ര ശ്ര​മി​ച്ചി​ട്ടും തി​രി​ച്ചു​പോ​കാ​ൻ കൂ​ട്ടാ​ക്കാ​തെ നി​ന്ന സം​ഘം വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ആ​റ​ള​ത്തു​നി​ന്നും മ​ട​ങ്ങി​യ​ത്. 2022 ജൂ​ലൈ 22നാ​യി​രു​ന്നു സം​ഭ​വം. ‌‌‌

പി​ന്നീ​ട്, വ​ലി​യ കൊ​മ്പ​ന്‍റെ കൂ​ട്ടാ​ളി​യാ​യ കൊ​മ്പ​ൻ 2022 ഡി​സം​ബ​ർ 25ന് ​ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ബ്ലോ​ക്ക് 13ൽ ​വ​ച്ച് ഷോ​ക്കേ​റ്റ് ച​രി​ഞ്ഞ​തോ​ടെ​യാ​ണ് ര​ണ്ടു കൊ​മ്പ​ന്മാ​രു​ടെ​യും സൗ​ഹൃ​ദം പി​രി​യു​ന്ന​ത്. അ​തി​നു​ശേ​ഷ​മാ​ണ് വ​ലി​യ കൊ​മ്പ​ന് കു​ട്ടി​ക്കൊ​മ്പ​നെ സു​ഹൃ​ത്താ​യി ല​ഭി​ച്ച​തെ​ന്നാ​ണ് വ​നം വ​കു​പ്പ് പ​റ​യു​ന്ന​ത്. ത​ന്‍റെ പു​തി​യ സു​ഹൃ​ത്തു​മൊ​ന്നി​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​വും അ​ന്നു വ​ന്ന വ​ഴി​ക​ളി​ലൂ​ടെ ത​ന്നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കൊ​ന്പ​നെ​ത്തി​യ​ത്.