മേ​രി​ഗി​രി​യി​ൽ ട​ർ​ഫ് കോ​ർ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, April 25, 2024 1:34 AM IST
ശ്രീ​ക​ണ്ഠ​പു​രം: പൊ​ടി​ക്ക​ളം മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ പു​തു​താ​യി നി​ർ​മി​ച്ച ട​ർ​ഫ് കോ​ർ​ട്ട് സ്കൂ​ൾ മാ​നേ​ജ​ർ ബ്ര​ദ​ർ എം.​പി ബി​ജു സി​എ​സ്ടി, മൂ​ക്ക​ന്നൂ​ർ ബാ​ല​ന​ഗ​ർ ഐ​ടി​ഐ പ്രി​ൻ​സി​പ്പ​ൽ ബ്ര​ദ​ർ സി.​ടി സൈ​മ​ൺ സി​എ​സ്ടി എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫു​ട്ബോ​ൾ പ​രി​ശീ​ല​നം ന​ല്കി മി​ക​ച്ച ടീ​മി​നെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടു​കൂ​ടി​യാ​ണ് സ്കൂ​ൾ കാ​മ്പ​സി​ൽ ഗ്രൗ​ണ്ട് നി​ർ​മി​ച്ച​ത്.

സ്കൂ​ൾ കാ​മ്പ​സി​ൽ ട​ർ​ഫ് ഉ​ള്ള ജി​ല്ല​യി​ലെ ത​ന്നെ ഏ​ക വി​ദ്യാ​ല​യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ. സ്കൂ​ൾ സ​മ​യ​ത്തും, ഒ​ഴി​വ് ദി​ന​ങ്ങ​ളി​ലും, ക്ലാ​സ് ക​ഴി​ഞ്ഞു​ള്ള സ​മ​യ​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ട​ർ​ഫ് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും. ക​ലാ​കാ​യി​ക ശേ​ഷി​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന തി​നും ലൈ​ഫ് സ്കി​ല്ലു​ക​ൾ നേ​ടാ​ൻ കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​ന് വേ​ണ്ടി ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലാ​യി സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​മ്പ് ന​ട​ക്കു​ന്നു​ണ്ട്.

പ​രി​പാ​ടി​യി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബ്ര​ദ​ർ റെ​ജി സ്ക​റി​യ സി​എ​സ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​മ​നു ജോ​സ​ഫ് വാ​ഴ​പ്പി​ള്ളി, ര​ക്ഷാ​ക​ർ​തൃ പ്ര​തി​നി​ധി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.